വിലക്ക് നീക്കി; ഇനി സൗദിയില്‍ സ്ത്രീകള്‍ ഡ്രൈവിംഗ് സീറ്റിലിരിക്കും; പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുമെന്ന് ആശങ്ക

സൗദിയില് സ്ത്രീകള് വാഹനമോടിക്കാനുള്ള വിലക്ക് നീക്കി. സമീപകാലത്തെ ഏറ്റവും വിപ്ലവകരമായ തീരുമാനത്തിനാണ് സൗദി ഭരണകൂടം അനുമതി നല്കിയിരിക്കുന്നത്. നേരത്തെ കാറോടിച്ച സ്ത്രീകളെ അറസ്റ്റ് ചെയ്ത ചരിത്രവും സൗദിക്ക് സ്വന്തമായിരുന്നു. മുഹമ്മദ് ബിന് സല്മാന് രാജകുമാരന്റെ സാമൂഹിക- സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായിട്ടാണ് പുതിയ തീരുമാനം നടപ്പാക്കിയിരിക്കുന്നത്. സമര് അല്മോഗ്ര എന്ന അറബ് സ്ത്രീയാണ് പുതിയ തീരുമാനം പുറത്തുവന്നതിന് ശേഷം സൗദി നിരത്തിലൂടെ ആദ്യമായി വാഹനമോടിച്ചതെന്ന് വാര്ത്താ ഏജന്സികള് വ്യക്തമാക്കുന്നു.
 | 

വിലക്ക് നീക്കി; ഇനി സൗദിയില്‍ സ്ത്രീകള്‍ ഡ്രൈവിംഗ് സീറ്റിലിരിക്കും; പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുമെന്ന് ആശങ്ക

റിയാദ്: സൗദിയില്‍ സ്ത്രീകള്‍ വാഹനമോടിക്കാനുള്ള വിലക്ക് നീക്കി. സമീപകാലത്തെ ഏറ്റവും വിപ്ലവകരമായ തീരുമാനത്തിനാണ് സൗദി ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ കാറോടിച്ച സ്ത്രീകളെ അറസ്റ്റ് ചെയ്ത ചരിത്രവും സൗദിക്ക് സ്വന്തമായിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സാമൂഹിക- സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് പുതിയ തീരുമാനം നടപ്പാക്കിയിരിക്കുന്നത്. സമര്‍ അല്‍മോഗ്ര എന്ന അറബ് സ്ത്രീയാണ് പുതിയ തീരുമാനം പുറത്തുവന്നതിന് ശേഷം സൗദി നിരത്തിലൂടെ ആദ്യമായി വാഹനമോടിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

അതേസമയം പുതിയ നിയമം പ്രവാസികള്‍ക്കിടയില്‍ ആശങ്ക വിതച്ചിട്ടുണ്ട്. സൗദി സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ മലയാളികളടക്കം നിരവധി പേരാണ് വീടുകളില്‍ ഡ്രൈവര്‍ ജോലികള്‍ ചെയ്യുന്നത്. പുതുതലമുറയിലെ സ്ത്രീകള്‍ ഡ്രൈവിംഗ് രംഗത്തേക്ക് കടന്നുവരുന്നതോടെ ആയിരക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് സൂചന. ടാക്‌സി കാറുകളെയും പുതിയ നീക്കം പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ത്രീകള്‍ക്കും വണ്ടി ഓടിക്കാമെന്ന പ്രഖ്യാപനം വന്നതുമുതല്‍തന്നെ ആയിരക്കണക്കിന് ആളുകളാണ് ഡ്രൈവിങ് പരിശീലനത്തിന് ചേര്‍ന്നത്. ഈ മാസം ആദ്യം തന്നെ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുകള്‍ നല്‍കിത്തുടങ്ങിയിരുന്നു. ഇന്നലെ അനുമതി സംബന്ധിച്ച പ്രഖ്യാപനം പുറത്ത് വന്നതിന് ശേഷം ആയിരക്കണക്കിന് സ്ത്രീകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങി. രാത്രി വൈകിയും ചില സ്ത്രീകള്‍ വാഹനമോടിക്കുന്നത് കാണാമായിരുന്നുവെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.