കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പൊതുപരിപാടിയില്‍!

ഏറെ നാളുകള്ക്ക് ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് പൊതുപരിപാടിയില് പ്രത്യക്ഷപ്പെട്ടു. സൗദിയുടെ കായിക വികസന പ്രവര്ത്തനങ്ങളമുയി ബന്ധപ്പെട്ട കാര്യങ്ങള് ഫിഫ ചെയര്മാന് ജിയാനി ഇന്ഫാന്റിനോയുമായി ചര്ച്ച നടത്തുന്ന സല്മാന്റെ ചിത്രം സൗദി മന്ത്രാലയം പുറത്തുവിട്ടു. ഇതോടെ സോഷ്യല് മീഡിയകളില് പ്രചരിക്കുന്ന കൊലപാതക വാര്ത്തകള് പൂര്ണമായും തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
 | 

കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പൊതുപരിപാടിയില്‍!

ജിദ്ദ: ഏറെ നാളുകള്‍ക്ക് ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു. സൗദിയുടെ കായിക വികസന പ്രവര്‍ത്തനങ്ങളമുയി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫിഫ ചെയര്‍മാന്‍ ജിയാനി ഇന്‍ഫാന്റിനോയുമായി ചര്‍ച്ച നടത്തുന്ന സല്‍മാന്റെ ചിത്രം സൗദി മന്ത്രാലയം പുറത്തുവിട്ടു. ഇതോടെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന കൊലപാതക വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

സല്‍മാന്‍ രാജകുമാരന്‍ കൊല്ലപ്പെട്ടതായി ആദ്യമായി സംശയം രേഖപ്പെടുത്തിയത് ഇറാനിയന്‍ മാധ്യമങ്ങളാണ്. ഏപ്രില്‍ 21ന് ശേഷം മുഹമ്മദ് ബിന്‍ സല്‍മാന്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. സ്ഥിരമായി മാധ്യമങ്ങളെ കാണുന്ന ശീലമുള്ള വ്യക്തിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തോളമായി അദ്ദേഹം എവിടെയാണെന്നത് സംബന്ധിച്ച യാതൊരു വിവരങ്ങളും മാധ്യമങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല.

കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പൊതുപരിപാടിയില്‍!

ഏപ്രില്‍ 21ന് റിയാദിലെ രാജകൊട്ടാരത്തിനുനേരെ നടന്ന ആക്രമണത്തില്‍ രണ്ടുതവണ വെടിയേറ്റ മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്നാണ് കെയ്ഹാന്‍ പത്രം റിപ്പോര്‍ട്ടു ചെയ്തത്. നേരത്തെ ഭരണം അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് പല ഗ്രൂപ്പുകളും മുഹമ്മദ് ബിന്‍ സല്‍മാനെ വധിക്കാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു അറബ് രാഷ്ട്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അയച്ച രഹസ്യ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് കെയ്ഹാന്‍ പത്രം സല്‍മാന്റെ കൊലപാതകം സ്ഥിരീകരിച്ചിരുന്നതെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോമ്പിയോ റിയാദ് സന്ദര്‍ശിച്ച വേളയിലും സല്‍മാന്‍ രാജാവ് മാധ്യമങ്ങളെ കണ്ടിരുന്നില്ല. അതോടെയാണ് കൂടുതല്‍ സംശയം ഉണ്ടാക്കിയത്. എന്നാല്‍ മരണ വാര്‍ത്ത നിഷേധിച്ച സൗദി മന്ത്രാലയം അദ്ദേഹം കുറച്ചു നാള്‍ വിശ്രമിത്തിലാണെന്ന് അറിയിച്ചിരുന്നു.