ദേശീയ ദിനാഘോഷത്തെ വരവേല്‍ക്കാന്‍ സൗദി; ആഘോഷങ്ങള്‍ക്കൊരുങ്ങി പ്രവാസികളും

പരമ്പരാഗത രീതിയില് നടക്കുന്ന ആഘോഷങ്ങള്ക്ക് ശേഷമാവും പാര്ക്കുകളിലും കോര്ണിഷുകളിലും ആഘോഷപരിപാടികള് നടക്കുക.
 | 
ദേശീയ ദിനാഘോഷത്തെ വരവേല്‍ക്കാന്‍ സൗദി; ആഘോഷങ്ങള്‍ക്കൊരുങ്ങി പ്രവാസികളും

റിയാദ്: എണ്‍പത്തിയൊന്‍പതാമത് ദേശീയദിനം വരവേല്‍ക്കാനൊരുങ്ങി സൗദി അറേബ്യ. വിവിധ നഗരങ്ങളില്‍ വ്യത്യസ്ഥമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാന നഗരിയായ റിയാദിലും ജിദ്ദയിലുമാണ് പ്രധാന പരിപാടികള്‍ നടക്കുക. പ്രവാസികളും ആഘോഷങ്ങളില്‍ പങ്കുചേരും. മലയാളികള്‍ ഉള്‍പ്പെടെ പതിനായിക്കണക്കിന് ഇന്ത്യക്കാരാണ് സൗദിയില്‍ തൊഴിലെടുക്കുന്നത്. പരമ്പരാഗത രീതിയില്‍ നടക്കുന്ന ആഘോഷങ്ങളില്‍ പ്രവാസി സംഘടനകളും വിപുലമായ പരിപാടികള്‍ നടത്തുന്നുണ്ട്.

രാജ്യത്തെ വിവിധ പാര്‍ക്കുകളിലും കോര്‍ണിഷുകളിലും വെടിക്കെട്ടുകള്‍ നടക്കും. ആകാശത്ത് വര്‍ണ വിസ്മയ കാഴ്ച്ചകള്‍ തീര്‍ക്കുന്ന കരിമരുന്ന് പ്രയോഗം കാണാന്‍ രാജ്യത്തിന് പുറത്തുനിന്ന് വരെ ആളുകള്‍ സൗദിയിലെത്താറുണ്ട്. ഇത്തവണയും അയല്‍രാജ്യങ്ങളില്‍ നിന്ന് ആഘോഷങ്ങളില്‍ പങ്കുചേരാന്‍ ആളുകളെത്തുമെന്നാണ് സൂചന.

പരമ്പരാഗത രീതിയില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് ശേഷമാവും പാര്‍ക്കുകളിലും കോര്‍ണിഷുകളിലും ആഘോഷപരിപാടികള്‍ നടക്കുക. ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ രാജ്യത്തെ എല്ലാ റോഡുകളിലും തിരക്ക് അനുഭവപ്പെടുമെന്ന് ട്രാഫിക് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരമാവധി ആളുകള്‍ പൊതുഗതാഗതം സംവിധാനം പ്രയോജനപ്പെടുത്തണമെന്നും ട്രോഫിക് പോലീസ് അറിയിച്ചു.