ജോലിക്കിടയില്‍ വനിതകള്‍ക്ക് നിര്‍ബന്ധിത വിശ്രമം അനുവദിച്ച് സൗദി അറേബ്യ

തുടര്ച്ചയായി 5 മണിക്കൂറില് കൂടുതല് തൊഴിലെടുക്കാന് നിര്ബന്ധിക്കരുതെന്നും ഉത്തരവില് പറയുന്നു.
 | 
ജോലിക്കിടയില്‍ വനിതകള്‍ക്ക് നിര്‍ബന്ധിത വിശ്രമം അനുവദിച്ച് സൗദി അറേബ്യ

റിയാദ്: ജോലിക്കിടയില്‍ വനിതകള്‍ക്ക് നിര്‍ബന്ധിത വിശ്രമം അനവദിച്ച് സൗദി അറേബ്യന്‍ തൊഴില്‍ മന്ത്രാലയം. വിശ്രമത്തിന്റെ സമയത്തില്‍ കാര്യത്തില്‍ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മിനിമം അരമണിക്കൂറെങ്കിലും ജോലി സമയത്ത് വിശ്രമം അനുവദിക്കണമെന്നാണ് ഉത്തരവ്. കൂടാതെ തുടര്‍ച്ചയായി 5 മണിക്കൂറില്‍ കൂടുതല്‍ തൊഴിലെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ മാത്രം ആറ് ലക്ഷത്തോളം സ്വദേശി വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ വനിതകളെ ജോലിക്കെത്തിക്കുന്നതിന്റെ ഭാഗമാണ് പുതിയ പദ്ധതി. വിശ്രമം അനുവദിച്ചിരിക്കുന്ന സമയത്ത് ജോലി സ്ഥലത്ത് തന്നെ നില്‍ക്കാന്‍ വനിതകളെ നിര്‍ബന്ധിക്കാന്‍ സ്ഥാപനത്തിന് അധികാരമില്ല. വനിതകളെ കൂടുതല്‍ മേഖലകളില്‍ ജോലിക്ക് പ്രാപ്തരാക്കുന്നതിനായി തൊഴില്‍ മന്ത്രാലയം പരിശീലന പരിപാടികള്‍ നടപ്പിലാക്കുനുള്ള ശ്രമത്തിലാണ്.