സൗദിവല്‍ക്കരണം വിജയം കാണുന്നു; സ്വദേശി തൊഴിലില്ലായ്മയില്‍ ഗണ്യമായ കുറവ്

സൗദിയില് നടപ്പിലാക്കി വരുന്ന സ്വദേശിവല്ക്കരണ നടപടികള് വിജയം കാണുന്നു. സൗദി മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള് പ്രകാരം സ്വദേശി തൊഴിലില്ലായ്മ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2018 നാലാം പാദത്തിലെ കണക്കുകള് പ്രകാരം തൊഴിലില്ലായ്മാ നിരക്ക് 12.7 ശതമാനമായി കുറഞ്ഞു. സൗദിയില് ആകെ പന്ത്രണ്ടര ദശലക്ഷം തൊഴിലാളികള് ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
 | 
സൗദിവല്‍ക്കരണം വിജയം കാണുന്നു; സ്വദേശി തൊഴിലില്ലായ്മയില്‍ ഗണ്യമായ കുറവ്

റിയാദ്: സൗദിയില്‍ നടപ്പിലാക്കി വരുന്ന സ്വദേശിവല്‍ക്കരണ നടപടികള്‍ വിജയം കാണുന്നു. സൗദി മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്വദേശി തൊഴിലില്ലായ്മ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2018 നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മാ നിരക്ക് 12.7 ശതമാനമായി കുറഞ്ഞു. സൗദിയില്‍ ആകെ പന്ത്രണ്ടര ദശലക്ഷം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

വിദേശികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്തിരുന്ന സ്വകാര്യ വാണിജ്യ മേഖലകളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നതോടെ സൗദിയില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നും സ്വദേശിവല്‍ക്കരണ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മന്ത്രാലയം അറിയിക്കുകയായിരുന്നു. രാജ്യത്തെ പൗരന്മാര്‍ക്ക് തൊഴിലെടുക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്തെ വിദേശികളടക്കമുളളവരുടെ മൊത്തം തൊഴിലില്ലായ്മാ നിരക്ക് 6 ശതമാനമായി മാറ്റമില്ലാതെ തുടരുകയാണ്. പുരുഷന്മാരില്‍ 2.9 ശതമാനവും സ്ത്രീകളില്‍ 22.6 ശതമാനവുമാണ് തൊഴില്‍ രഹിതര്‍. രാജ്യത്താകെ പന്ത്രണ്ടര (12.54) ദശലക്ഷം വ്യക്തികള്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 17 ശതമാനം (17.1) സ്ത്രീകളാണ്. സൗദിയില്‍ ഒമ്പതര (9.43) ദശലക്ഷം വിദേശികളാണ് ജോലി ചെയ്യുന്നത്. ഇത് ആകെ തൊഴിലാളികളുടെ 75 ശതമാനമാണ്.