സൗദിയില്‍ വാട്‌സാപ്പ് കോളുകള്‍ക്ക് അനുമതി; ഔദ്യോഗിക സ്ഥിരീകരണം ഇല്ല!

സൗദി അറേബ്യയില് വാട്സാപ്പ് കോളുകള്ക്കും വീഡിയോ ചാറ്റുകള്ക്കും അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസം മുതലാണ് ഉപഭോക്താക്കള്ക്ക് ഈ ആനുകൂല്യം ലഭിച്ചു തുടങ്ങിയത്. എന്നാല് ഇത് സംബന്ധിച്ച് നെറ്റ്വര്ക്ക് ഓപ്പറേറ്റര്മാരുടെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല. പുതിയ ആനുകൂല്യം വിദേശികള് വലിയ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
 | 
സൗദിയില്‍ വാട്‌സാപ്പ് കോളുകള്‍ക്ക് അനുമതി; ഔദ്യോഗിക സ്ഥിരീകരണം ഇല്ല!

റിയാദ്: സൗദി അറേബ്യയില്‍ വാട്‌സാപ്പ് കോളുകള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കും അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസം മുതലാണ് ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചു തുടങ്ങിയത്. എന്നാല്‍ ഇത് സംബന്ധിച്ച് നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരുടെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല. പുതിയ ആനുകൂല്യം വിദേശികള്‍ വലിയ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ദിവസം മുന്‍പ് വരെ വാട്‌സാപ്പ് വഴി മെസേജുകളയക്കുന്നതിനും സ്വീകരിക്കുന്നതിനും മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. ചിത്രങ്ങളും വോയിസ് മെസേജുകളും കൈമാറാമെങ്കിലും കോളുകളോ വീഡിയോ ചാറ്റ് സൗകര്യമോ ഉണ്ടായിരുന്നില്ല. ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍ സേവനം ലഭ്യമാണ്.