സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമാകുന്നു; കൂടുതല്‍ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും

അനിശ്ചിതത്വം നിലനില്ക്കുന്നതിനാല് മിക്ക പ്രവാസികളും ഈ മേഖലയില് നിന്ന് ഒഴിഞ്ഞു പോവുകയും ചെയ്തതോടെ പദ്ധതി വിജയം കാണുമെന്ന് ഉറപ്പായി.
 | 
സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമാകുന്നു; കൂടുതല്‍ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം ശക്തമാകുന്നു. നേരത്തെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ സ്വദേശികളെ ഉള്‍പ്പെടുത്താന്‍ നേരത്തെ സൗദി പദ്ധതി ആവിഷ്‌കരിച്ചിരുന്നു. പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ സ്വദേശികള്‍ കൂടുതല്‍ തൊഴില്‍ മേഖലയിലേക്ക് കടന്നു വന്നിരുന്നില്ല. എന്നാല്‍ പദ്ധതി പുരോഗമിക്കുന്നതോടെ കൂടുതല്‍ സ്വദേശികള്‍ ആരോഗ്യമേഖലയിലേക്ക് എത്തിച്ചേര്‍ന്നു. അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ മിക്ക പ്രവാസികളും ഈ മേഖലയില്‍ നിന്ന് ഒഴിഞ്ഞു പോവുകയും ചെയ്തതോടെ പദ്ധതി വിജയം കാണുമെന്ന് ഉറപ്പായി.

ആരോഗ്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം അവസാനം ഉണ്ടായത് 11.9 ശതമാനം വര്‍ദ്ധനയാണ്. പ്രവാസി ജീവനക്കാരുടെ എണ്ണം കുത്തനെ കുറയുകയും ചെയ്തു. ഏതാണ്ട് 22,300 ഓളം സ്വദേശി ജീവനക്കാരാണ് ഒരു വര്‍ഷത്തിനിടെ പുതുതായി മേഖലയിലേക്ക് ചേക്കേറിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കു പ്രകാരം ആരോഗ്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം 47.2 ശതമാനമാണ്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ സൗദി ആരോഗ്യ മേഖലയില്‍ അകെ 4,42,700 ഓളം ജീവനക്കാരാണുള്ളത്.