ടെലികമ്യൂണിക്കേഷന്‍, ഐ.ടി മേഖലകള്‍ സൗദി സ്വദേശിവല്‍ക്കരിക്കുന്നു

ടെലികമ്യൂണിക്കേഷന്, ഐ.ടി മേഖലകള് സൗദി സ്വദേശിവല്ക്കരിക്കുന്നു. സ്വദേശിവല്ക്കരണം നടപ്പിലാക്കുന്നത് സംബന്ധിച്ച രൂപരേഖ ഉടന് തയ്യാറാക്കും. ടെലികമ്യൂണിക്കേഷന്, ഐ.ടി മേഖലകളില് 15000 സ്വദേശികള്ക്ക് തൊഴില് ലഭ്യമാക്കാനാണ് ആദ്യഘട്ടത്തില് ശ്രമിക്കുക.2016ന് ശേഷം ടെലികോം മേഖലയിലെ സ്വദേശിവത്കരണത്തില് വന് കുതിപ്പുണ്ടായിട്ടുണ്ടെന്ന് ടെലികോം മന്ത്രി പറഞ്ഞു.
 | 
ടെലികമ്യൂണിക്കേഷന്‍, ഐ.ടി മേഖലകള്‍ സൗദി സ്വദേശിവല്‍ക്കരിക്കുന്നു

റിയാദ്: ടെലികമ്യൂണിക്കേഷന്‍, ഐ.ടി മേഖലകള്‍ സൗദി സ്വദേശിവല്‍ക്കരിക്കുന്നു. സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത് സംബന്ധിച്ച രൂപരേഖ ഉടന്‍ തയ്യാറാക്കും. ടെലികമ്യൂണിക്കേഷന്‍, ഐ.ടി മേഖലകളില്‍ 15000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാണ് ആദ്യഘട്ടത്തില്‍ ശ്രമിക്കുക.2016ന് ശേഷം ടെലികോം മേഖലയിലെ സ്വദേശിവത്കരണത്തില്‍ വന്‍ കുതിപ്പുണ്ടായിട്ടുണ്ടെന്ന് ടെലികോം മന്ത്രി പറഞ്ഞു.

2016ല്‍ ഐ.ടി, ടെലികോം മേഖലയില്‍ 37 ശതമാനം മാത്രമുണ്ടായിരുന്നു സ്വദേശികളുടെ അനുപാതം. ഇത് കഴിഞ്ഞ വര്‍ഷം 43 ശതമാനമായി. വനിതകളുടെ അനുപാതം 11 ശതമാനത്തില്‍ നിന്ന് 13 ശതമാനവുമായെന്ന് ടെലികോം മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ പൊതുമേഖല പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കുമെന്ന് സൗദി വ്യക്തമാക്കിയിരുന്നു.

സൗദി നടപ്പാക്കുന്ന സ്വദേശിവത്കരണം മൂന്നാം ഘട്ടത്തിന്റെ ഭാഗമായി പരിശോധനകള്‍ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. വ്യപാര മേഖലയില്‍ സ്വദേശിവത്കരണം ഉറപ്പു വരുത്താനാണ് നടപടി. ഓരോ മേഖലകളിലും തൊഴില്‍ മന്ത്രാലയത്തിന്റെ ബ്രാഞ്ച് ഓഫീസ് മേധാവികള്‍ക്കാണ് പരിശോധനയുടെ ചുമതല. സൂഖുകള്‍, കച്ചവട സമുച്ചയങ്ങള്‍, ഗോഡൗണുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തും. പ്രത്യേക ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിലാണ് വ്യാപാര മേഖലയിലെ സ്വദേശി വത്കരണത്തിന് തുടക്കം കുറിച്ചത്. മൂന്നു ഘട്ടങ്ങളിലായി 12 കച്ചവട മേഖലകളിലാണ് ഇത് നടപ്പാക്കിയത്. മൂന്നാം ഘട്ടത്തിനാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. ഈ പരിപാടിയിലൂടെ ഒട്ടേറെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.