‘സൗദിവല്‍ക്കരണം’ ശക്തമാക്കാന്‍ പുതിയ പദ്ധതി; സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ധനസഹായം

സൗദിവല്ക്കരണം ശക്തമാക്കാനൊരുങ്ങി സൗദി അറേബ്യന് സര്ക്കാര്. സ്വദേശികള്ക്ക് കൂടുതല് തൊഴിലവസരങ്ങള് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതി ഉടന് നടപ്പിലാക്കും. സ്വകാര്യ മേഖലയില് സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്ക്ക് ധനസഹായം നല്കുന്ന പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. വിവിധ തൊഴില് മേഖലകളിലേക്ക് സ്വദേശികള് ചേക്കേറുന്നത് വിദേശികളുടെ തൊഴിലവസരങ്ങള് നഷ്ടമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
 | 
‘സൗദിവല്‍ക്കരണം’ ശക്തമാക്കാന്‍ പുതിയ പദ്ധതി; സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ധനസഹായം

റിയാദ്: സൗദിവല്‍ക്കരണം ശക്തമാക്കാനൊരുങ്ങി സൗദി അറേബ്യന്‍ സര്‍ക്കാര്‍. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതി ഉടന്‍ നടപ്പിലാക്കും. സ്വകാര്യ മേഖലയില്‍ സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. വിവിധ തൊഴില്‍ മേഖലകളിലേക്ക് സ്വദേശികള്‍ ചേക്കേറുന്നത് വിദേശികളുടെ തൊഴിലവസരങ്ങള്‍ നഷ്ടമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

വേതനത്തിന്റേയും തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള ചെലവിന്റേയും നിശ്ചിത ശതമാനം തുക മാനവശേഷി വികസന നിധിയില്‍ നിന്നാണ് ലഭിക്കുക. മൂന്ന് വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം. തൊഴില്‍ കമ്പോളത്തില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കലും സൗദികളെ നിയമിക്കാന്‍ പ്രേരിപ്പിക്കലുമാണ് ലക്ഷ്യമെന്ന് തൊഴില്‍ സാമൂഹ്യ വികസനമന്ത്രി അഹമ്മദ് അല്‍ രാജ്ഹി അറിയിച്ചു. സമീപകാലത്ത് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലസവരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സൗദിവല്‍ക്കരണം അധികൃതര്‍ ശക്തമാക്കിയിരുന്നു.

തൊഴിലില്ലായ്മാ നിരക്ക് 11.6 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി കുറക്കാനുള്ള ശ്രമത്തിലാണ് സൗദി. വനിതാ തൊഴിലാളികളുടെ പങ്കാളിത്തം 22 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്താനും പദ്ധതിയുണ്ട്. തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ആഴ്ച്ച വ്യക്തമാക്കിയിരുന്നു. സ്വദേശിവല്‍ക്കരണവുമായി നേരിട്ട് ബന്ധമുള്ള പുതിയ നിയമങ്ങള്‍ നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും കടുത്ത നടപയുണ്ടാകും.