യു.എ.ഇയില്‍ യുവതിയെ കൊലപ്പെടുത്തി കവര്‍ച്ച; സ്ത്രീ ഉള്‍പ്പെടെ 6 പേര്‍ പിടിയില്‍

ലൈംഗിക തൊഴിലാളിയായിരുന്ന കൊല്ലപ്പെട്ട സ്ത്രീയുടെ പക്കലുണ്ടായിരുന്ന പണവും സ്വര്ണ്ണവും മോഷ്ടിക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രതികള് പറയുന്നു.
 | 
യു.എ.ഇയില്‍ യുവതിയെ കൊലപ്പെടുത്തി കവര്‍ച്ച; സ്ത്രീ ഉള്‍പ്പെടെ 6 പേര്‍ പിടിയില്‍

അബുദാബി: യുവതിയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ ആറംഗ സംഘത്തെ യു.എ.ഇ പോലീസ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതിയുടെ കൂടെ താമസിച്ചിരുന്ന സ്ത്രീ ഉള്‍പ്പെടെ ആറ് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ലൈംഗിക തൊഴിലാളിയായിരുന്ന കൊല്ലപ്പെട്ട സ്ത്രീയുടെ പക്കലുണ്ടായിരുന്ന പണവും സ്വര്‍ണ്ണവും മോഷ്ടിക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രതികള്‍ പറയുന്നു.

യു.എ.ഇയില്‍ ജോലി ചെയ്തിരുന്ന തങ്ങളുടെ കടം തീര്‍ക്കാനാണ് ഇത്തരമൊരു കൊല ആസൂത്രണം ചെയ്തതെന്ന് പ്രതികള്‍ കോടതിയില്‍ മൊഴി നല്‍കി. എന്നാല്‍ കോടതി ഇക്കാര്യം മുഖവിലക്കെടുത്തിട്ടില്ല. ശിക്ഷയില്‍ ഇളവ് ലഭിക്കാനാണ് പ്രതികള്‍ ഇത്തരമൊരു വാദം മുന്നോട്ടുവെച്ചതെന്നാണ് പോലീസ് നേരത്തെ കോടതിയെ അറിയിച്ചത്. അതേസമയം കൊലപാതകം വ്യക്തമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കൃത്യത്തിന്റെ മുഖ്യ ആസൂത്രകയാണ് പിടിയിലായ സ്ത്രീ. കൊലപാതകം നടത്തുന്നതിനായി താമസിച്ചിരുന്ന മുറിയുടെ വാതില്‍ മറ്റു പ്രതികള്‍ക്ക് തുറന്ന് നല്‍കിയത് ഇവരാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ കൃത്യം നടക്കുന്നത് ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇതാണ് കേസില്‍ വഴിത്തിരിവായത്. കേസില്‍ തുടര്‍വാദം പിന്നീട് നടക്കും.