കേരളത്തിന് സഹായം അഭ്യര്‍ത്ഥിച്ച് യു.എ.ഇ സ്വദേശിയുടെ സോഷ്യല്‍ മീഡിയ ക്യാംപെയിന്‍; വീഡിയോ കാണാം

പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കണമെന്ന് അഭ്യര്ത്ഥിച്ച് യു.എ.ഇയില് സോഷ്യല് മീഡിയ ക്യംപെയിന്. ഖാലിദ് അല് അമേരിയെന്ന ബ്ലോഗറാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന ചെയ്യണമെന്ന് അഭ്യര്ത്ഥിച്ചുകൊണ്ടാണ് ഖാലിദിന്റെ വീഡിയോ പോസ്റ്റ്. വീഡിയോ യി.എ.ഇയില് വൈറലായതോടെ നിരവധി വിദേശികള് സഹായം അഭ്യര്ത്ഥിച്ച് രംഗത്ത് വന്നിട്ടുണ്ട്.
 | 

കേരളത്തിന് സഹായം അഭ്യര്‍ത്ഥിച്ച് യു.എ.ഇ സ്വദേശിയുടെ സോഷ്യല്‍ മീഡിയ ക്യാംപെയിന്‍; വീഡിയോ കാണാം

ദുബായ്: പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് യു.എ.ഇയില്‍ സോഷ്യല്‍ മീഡിയ ക്യംപെയിന്‍. ഖാലിദ് അല്‍ അമേരിയെന്ന ബ്ലോഗറാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഖാലിദിന്റെ വീഡിയോ പോസ്റ്റ്. വീഡിയോ യി.എ.ഇയില്‍ വൈറലായതോടെ നിരവധി വിദേശികള്‍ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നിട്ടുണ്ട്.

പ്രവാസി മലയാളികളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബ്രിട്ടണ്‍, യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ള നിരവധി പ്രവാസി മലയാളി അസോസിയേഷനുകള്‍ തങ്ങളുടെ ഓണാഘോഷ പരിപാടികള്‍ക്കായി സ്വരൂപിച്ച പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങല്‍ക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

നേരത്തെ സംഘ്പരിവാര്‍ അനുകൂല ഫെയിസ്ബുക്ക് ഐഡികള്‍ കേരളത്തിനെതിരെ ഹെയിറ്റ് ക്യാംപെയിനുമായി രംഗത്ത് വന്നിരുന്നു. ദേശീയ തലത്തില്‍ നിന്നുള്ള സഹായങ്ങളുടെ ലഭ്യത കുറയാന്‍ ഇത് കാരണമായേക്കുമെന്നാണ് സൂചന. അതേസമയം ഫുട്‌ബോള്‍ ആരാധകര്‍ അന്താരാഷ്ട്ര തലത്തിലുള്ള താരങ്ങളോട് സഹായ അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിട്ടുണ്ട്. ക്രിസ്റ്റ്യാന്യോ റൊണാള്‍ഡൊ, ലയണല്‍ മെസി, മെസ്യൂത് ഓസില്‍, മുഹമ്മദ് സലാഹ് തുടങ്ങിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സഹായം അഭ്യര്‍ത്ഥിച്ച് മലയാളികളുടെ കമന്റുകളുടെ പ്രവാഹമാണ്.

വീഡിയോ കാണാം.