സൗദി വിസിറ്റിംഗ് വിസയ്ക്കുള്ള ഫീസ് കുറച്ചു

സൗദി അറേബ്യ വിസിറ്റിംഗ് വിസയ്ക്ക് ഈടാക്കുന്ന ഫീസ് നിരക്ക് കുറച്ചു. 2000 റിയാലില് നിന്ന് 300 റിയാലായാണ് ഇനി മുതല് സ്റ്റാമ്പിംഗ് ചാര്ജായി ഈടാക്കുകയെന്ന് ഏജന്സികള് അറിയിക്കുന്നു. വിസിറ്റിംഗ് വിസ ഫീസ് 2016 ഒക്ടോബറിലാണ് സൗദി വര്ദ്ധിപ്പിച്ചത്. ഇതു സംബന്ധിച്ചുള്ള സര്ക്കുലറുകള് ലഭിച്ചതായി ഏജന്സികള് വ്യക്തമാക്കി.
 | 

സൗദി വിസിറ്റിംഗ് വിസയ്ക്കുള്ള ഫീസ് കുറച്ചു

റിയാദ്: സൗദി അറേബ്യ വിസിറ്റിംഗ് വിസയ്ക്ക് ഈടാക്കുന്ന ഫീസ് നിരക്ക് കുറച്ചു. 2000 റിയാലില്‍ നിന്ന് 300 റിയാലായാണ് ഇനി മുതല്‍ സ്റ്റാമ്പിംഗ് ചാര്‍ജായി ഈടാക്കുകയെന്ന് ഏജന്‍സികള്‍ അറിയിക്കുന്നു. വിസിറ്റിംഗ് വിസ ഫീസ് 2016 ഒക്ടോബറിലാണ് സൗദി വര്‍ദ്ധിപ്പിച്ചത്. ഇതു സംബന്ധിച്ചുള്ള സര്‍ക്കുലറുകള്‍ ലഭിച്ചതായി ഏജന്‍സികള്‍ വ്യക്തമാക്കി.

ഇന്നു മുതല്‍ തന്നെ പുതിയ നിരക്കായിരിക്കും ഈടാക്കുക. മൂന്ന് മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി വിസിറ്റിംഗ് വിസയ്ക്ക് ഇനി മുതല്‍ 300 മുതല്‍ 350 റിയാല്‍ വരെ മാത്രമേ ചെലവാകുകയുള്ളു. സൗദിയിലേക്കുള്ള മൂന്ന് മാസത്തെ ഫാമിലി വിസ സ്റ്റാമ്പിങ്ങിന് ജിഎസ്ടിയും ഇന്‍ഷുറന്‍സും ഉള്‍പ്പെടെ 45000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. ഇത് 10,000 രൂപയായി കുറഞ്ഞിട്ടുണ്ട്.

ആറുമാസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് 3000 റിയാലാണ് നിലവിലുള്ള നിരക്ക്. ഇത് 450 റിയാലാകുമെന്നും ട്രാവല്‍ ഏജന്റുമാര്‍ വിശദീകരിക്കുന്നു. വിസ നിരക്ക് കൂടിയതോടെ വിസ സ്റ്റാമ്പിങ്ങുകളില്‍ വലിയ കുറവ് അനുഭവപ്പെട്ടിരുന്നു. ഇതുകാരണമാകാം ഇളവുകള്‍ അനുവദിച്ചതെന്നാണ് കരുതുന്നത്.