വിദ്യാര്‍ത്ഥിയെ ചെരിപ്പില്ലാതെ വെയിലത്ത് നിര്‍ത്തി ശിക്ഷിച്ച അധ്യാപകന് രണ്ട് ലക്ഷം രൂപ പിഴ

കുട്ടിക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്നും കേസ് സിവില് കോടതിയിലേക്ക് മാറ്റാനും ഷാര്ജാ കോടതി ഉത്തരവിട്ടിട്ടുണ്ട്.
 | 
വിദ്യാര്‍ത്ഥിയെ ചെരിപ്പില്ലാതെ വെയിലത്ത് നിര്‍ത്തി ശിക്ഷിച്ച അധ്യാപകന് രണ്ട് ലക്ഷം രൂപ പിഴ

ഷാര്‍ജ: വിദ്യാര്‍ത്ഥിയെ ചെരിപ്പില്ലാതെ വെയിലത്ത് നിര്‍ത്തി ശിക്ഷിച്ച അധ്യാപകന് രണ്ട് ലക്ഷത്തിലധികം രൂപ പിഴ. ഷാര്‍ജ കോടതിയാണ് അധ്യാപകന് പിഴ വിധിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് അധ്യാപകന്‍ കാണിച്ചതെന്ന് കോടതി നിരീക്ഷിച്ചു. സ്‌കൂളിലെ സൂപ്പര്‍വൈസര്‍ കൂടിയായ അധ്യാപകന്‍ എന്തിനാണ് കുട്ടിയെ വെയിലത്ത് ചെരുപ്പിടാതെ നിര്‍ത്തിയതെന്ന് വ്യക്തമല്ല. കുട്ടിക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്നും കേസ് സിവില്‍ കോടതിയിലേക്ക് മാറ്റാനും ഷാര്‍ജാ കോടതി ഉത്തരവിട്ടിട്ടുണ്ട്.

2018 മേയ് ഒന്‍പതിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ക്ലാസ് സമയം അവസാനിക്കുന്നത് വരെയാണ് വിദ്യാര്‍ത്ഥി വെയിലത്ത് നിന്നത്. കൂടാതെ അധ്യാപകന്‍ കുട്ടിയുടെ ഷൂ ഊരിവാങ്ങുകയും ചെയ്തിരുന്നു. വൈകുന്നേരം വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് കാര്യം പറഞ്ഞു. തുടര്‍ന്ന് ഇവര്‍ ഷാര്‍ജ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അന്വേഷണത്തില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ ഷൂ ഊരിവാങ്ങി വെയിലത്ത് നിര്‍ത്തിയെന്ന് തെളിഞ്ഞിരുന്നു.

വിധിച്ച ശിക്ഷ അനുഭവിച്ചിട്ടും ഷൂ തിരികെ നല്‍കാന്‍ പ്രതി തയ്യാറായിരുന്നില്ല. സ്‌കൂള്‍ ബസ് ഡ്രൈവറാണ് സൂപ്പര്‍ വൈസറോട് ഷൂ തിരികെ വാങ്ങി നല്‍കിയതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. പ്രാകൃത ശിക്ഷാ രീതികള്‍ സ്‌കൂളുകളില്‍ പാടില്ലെന്ന് ഷാര്‍ജയില്‍ നിയമമുണ്ട്.