ദുബായ് ഹൈവേകളില്‍ അപകടങ്ങള്‍; ഗതാഗതക്കുരുക്ക്

ദുബായ് നഗരത്തിലേക്കുള്ള ഹൈവേകളിലുണ്ടായ അപകടങ്ങള് മൂലം വന് ഗതാഗതക്കുരുക്ക്. രാവിലെ ഏഴു മണിയോടെയാണ് അപകടങ്ങള് ഉണ്ടായത്. ഇതേത്തുടര്ന്നുണ്ടായ ഗതാഗതക്കുരുക്ക് 20 മിനിറ്റ് വരെ നീണ്ടു. ജബലല് അലിക്ക് സമീപമുള്ള ഷെയിക് സെയിദ് റോഡിലായിരുന്നു കാറുകള് കൂട്ടിയിടിച്ച് അപകടമുണ്ടായത്.നാല് കിലോമീറ്റര് ദുരത്തില് കാറുകളുടെ നിരയുണ്ടായിരുന്നതായി റിപ്പോര്ട്ടുകള് പറയുന്നു.
 | 

ദുബായ് ഹൈവേകളില്‍ അപകടങ്ങള്‍; ഗതാഗതക്കുരുക്ക്

ദുബായ്: ദുബായ് നഗരത്തിലേക്കുള്ള ഹൈവേകളിലുണ്ടായ അപകടങ്ങള്‍ മൂലം വന്‍ ഗതാഗതക്കുരുക്ക്. രാവിലെ ഏഴു മണിയോടെയാണ് അപകടങ്ങള്‍ ഉണ്ടായത്. ഇതേത്തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്ക് 20 മിനിറ്റ് വരെ നീണ്ടു. ജബലല്‍ അലിക്ക് സമീപമുള്ള ഷെയിക് സെയിദ് റോഡിലായിരുന്നു കാറുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.നാല് കിലോമീറ്റര്‍ ദുരത്തില്‍ കാറുകളുടെ നിരയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജബല്‍ അലി പോര്‍ട്ടിന് മുന്‍ഭാഗത്തുള്ള പ്രധാന ഹൈവേയിലും അപകടമുണ്ടായി. ഇ11, ഇ88, അലിഖാന്‍ റോഡ്, ഡി95, ഡി61, മലിഹ റോഡ്, എസ്116 തുടങ്ങിയ റോഡുകളില്‍ ഗതാഗത പ്രശ്‌നങ്ങളുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിലും രാവിലെയും ദുബായില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്.

വീക്കെന്‍ഡില്‍ സാധരണയായി ദുബായ് നഗരത്തിലും പരിസരങ്ങളിലെ റോഡുകളിലും തിരക്ക് കൂടുതലാണ്. ഇതോടൊപ്പം അപകടങ്ങള്‍ കൂടിയായപ്പോള്‍ ട്രാഫിക് കുരുക്ക് മുറുകി. ദുബായിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായി പ്രധാന റോഡിലാണ് രാവിലെ അപകടമുണ്ടായത്.