സൗദിയില്‍ ദമ്പതികള്‍ ആക്രമണത്തിനിരയായ സംഭവം; പ്രതികള്‍ പിടിയില്‍

സൗദിയിലെ ജിദ്ദ പ്രവ്യശ്യയില് കഴിഞ്ഞ ദിവസം ദമ്പതികളെ ആക്രമിക്കപ്പെട്ട സംഭവത്തില് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ഉടന് പിടികൂടണമെന്ന് ആവശ്യപ്പെട്ട് സോഷ്യല് മീഡിയയില് ഉള്പ്പെടെ പ്രതിഷേധമുയര്ന്ന സാഹചര്യത്തിലാണ് പ്രതികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സ്വദേശികളാണ്.
 | 
സൗദിയില്‍ ദമ്പതികള്‍ ആക്രമണത്തിനിരയായ സംഭവം; പ്രതികള്‍ പിടിയില്‍

ജിദ്ദ: സൗദിയിലെ ജിദ്ദ പ്രവ്യശ്യയില്‍ കഴിഞ്ഞ ദിവസം ദമ്പതികളെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പ്രതികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സ്വദേശികളാണ്.

വാഹനം കടന്നുപോകുന്നതുമായി ഉണ്ടായ സംഭവമാണ് അക്രമത്തില്‍ കലാശിച്ചത്. വാഹനം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് ദമ്പതികളും യുവാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇത് പിന്നീട് കൈയ്യാങ്കളിയിലേക്ക് നീണ്ടു. യുവാക്കളെ ദമ്പതികളെ ക്രൂരമായി ആക്രമിക്കുകയും ചെയ്തു. ഭര്‍ത്താവിനെ ആക്രമിക്കുന്നത് തടയാന്‍ യുവതി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് പ്രദേശവാസികള്‍ ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്.

യുവാക്കള്‍ ദമ്പതികളെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അക്രമികളെ പിടികൂടണമെന്ന ആവശ്യമുയര്‍ന്നു. തുടര്‍ന്ന് ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട് പോലീസ് അക്രമികളെ പിടികൂടുകയായിരുന്നു. സ്ത്രീകളെ അക്രമിക്കുന്നത് ശരീഅ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.