ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; സലാല വിമാനത്താവളം സര്‍വീസ് നിര്‍ത്തി

സലാല വിമാനത്താവളത്തില് ലാന്ഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയര് പൊട്ടിത്തെറിച്ചു. തിങ്കളാഴ്ച്ച പുലര്ച്ചെയാണ് സംഭവം. അപകടത്തെ തുടര്ന്ന് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. അപകടത്തില്പ്പെട്ട വിമാനത്തെക്കുറിച്ച് യാതൊരു വിവരങ്ങളും പുറത്തുവിടാന് അധികൃതര് തയ്യാറായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ആര്ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്നും വ്യക്തമായിട്ടില്ല.
 | 
ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; സലാല വിമാനത്താവളം സര്‍വീസ് നിര്‍ത്തി

സലാല: സലാല വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട വിമാനത്തെക്കുറിച്ച് യാതൊരു വിവരങ്ങളും പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്നും വ്യക്തമായിട്ടില്ല.

റണ്‍വേയില്‍ തകരാറ് സംഭവിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കേടുപാടുകള്‍ പരിഹരിച്ച് ഉടന്‍ സര്‍വീസുകള്‍ പുനനരാഭിക്കുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് ട്വീറ്റ് ചെയ്തു. ഒമാന്‍ എയര്‍, സലാം എയര്‍ എന്നീ ഒമാന്‍ വിമാനങ്ങളും, ഫ്‌ലൈ ദുബായ, ഖത്തര്‍ എയര്‍വേസ് തുടങ്ങിയ കമ്പനികളും സര്‍വീസുകള്‍ നിര്‍ത്തിയിരിക്കുകയാണ്. ഇതോടെ നൂറുകണക്കിന് പേരുടെ യാത്രയാണ് മുടങ്ങിയിരിക്കുന്നത്.