കുവൈറ്റില്‍ വെള്ളപ്പൊക്കം തുടരുന്നു; വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാനായില്ല

ഏതാണ്ട് 6 ദിവസമായി കുവൈറ്റില് തുടരുന്ന ശക്തമായ മഴ ജനജീവിതം സ്തംഭിപ്പിച്ചു. പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. വിമാനത്താവളത്തിലുള്പ്പെടെ നിരവധി സ്ഥലങ്ങളില് വെള്ളം പൊങ്ങിയിട്ടുണ്ട്. അനിശ്ചിത കാലത്തേക്ക് വിമാനത്താവളം അടച്ചിടേണ്ടി വന്നേക്കുമെന്നാണ് സൂചന. വിമാനത്താവളത്തിന്റെ പ്രവര്ത്തനം എന്നാണ് പുനഃസ്ഥാപിക്കുകയെന്ന് എയര്പോര്ട്ട് അധികൃതര് വ്യക്തമാക്കിയിട്ടില്ല. മലയാളികള് ഉള്പ്പെടെ നിരവധി പേരാണ് ഇതോടെ വെട്ടിലായിരിക്കുന്നത്.
 | 

കുവൈറ്റില്‍ വെള്ളപ്പൊക്കം തുടരുന്നു; വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാനായില്ല

കുവൈറ്റ് സിറ്റി: ഏതാണ്ട് 6 ദിവസമായി കുവൈറ്റില്‍ തുടരുന്ന ശക്തമായ മഴ ജനജീവിതം സ്തംഭിപ്പിച്ചു. പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. വിമാനത്താവളത്തിലുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ വെള്ളം പൊങ്ങിയിട്ടുണ്ട്. അനിശ്ചിത കാലത്തേക്ക് വിമാനത്താവളം അടച്ചിടേണ്ടി വന്നേക്കുമെന്നാണ് സൂചന. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം എന്നാണ് പുനഃസ്ഥാപിക്കുകയെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇതോടെ വെട്ടിലായിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും പല സ്ഥലങ്ങളിലും തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വീടുകള്‍ക്ക് പുറത്തിറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ നിരത്തുകളിലിറങ്ങരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വെള്ളപ്പൊക്കത്തെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ വിമാനങ്ങള്‍ കുവൈറ്റിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിയിരിക്കുകയാണ്. വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെള്ളം കയറിയിട്ടുണ്ട്. വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വിമാനങ്ങളുടെ സമയമാറ്റവും മറ്റു വിവരങ്ങളും വൈകാതെ തന്നെ യാത്രക്കാരെ അറിയിക്കുമെന്ന് വിമാനത്താവള അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

മരുഭൂമിയിലെ വെള്ളപ്പൊക്കം: കുവൈറ്റിൽ മഴ തുടരുന്നു.

Posted by Victor Joseph on Wednesday, November 14, 2018