പ്രവാസി നിക്ഷേപത്തിനൊരുങ്ങുകയാണോ? ഈ ബാങ്കിനെ സൂക്ഷിക്കുക!

സ്കിയോ മൈക്രോ ഫിനാന്സ് ബാങ്ക് ലിമിറ്റഡ് (Skyo Microfinance Bank Limited) എന്ന വ്യാജ ബാങ്കിന്റെ പേരില് തട്ടിപ്പുകള്ക്കുള്ള ശ്രമം നടക്കുന്നുവെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
 | 
പ്രവാസി നിക്ഷേപത്തിനൊരുങ്ങുകയാണോ? ഈ ബാങ്കിനെ സൂക്ഷിക്കുക!

ദുബായ്: പ്രവാസികള്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കുന്ന കാര്യങ്ങളിലൊന്ന് എങ്ങനെ കൃത്യമായി നിക്ഷേപം നടത്താമെന്നതാണ്. ചിലപ്പോഴൊക്കെ ഇന്‍ഷുറന്‍സ് പോളിസികള്‍, മറ്റു ഹെല്‍ത്ത് പാക്കുകള്‍, ഉയര്‍ന്ന പലിശ നിരക്ക് തുടങ്ങിയ ഓഫറുകള്‍ പണം നിക്ഷേപിക്കുന്ന ബാങ്കിനെ തെരഞ്ഞെടുക്കാന്‍ കാരണമാകാറുണ്ട്. എന്നാല്‍ ഇത്തരം ഓഫറുകളെ കണ്ണടച്ച് വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി (ഡി.എഫ്.എസ്.എ).

സ്‌കിയോ മൈക്രോ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് (Skyo Microfinance Bank Limited) എന്ന വ്യാജ ബാങ്കിന്റെ പേരില്‍ തട്ടിപ്പുകള്‍ക്കുള്ള ശ്രമം നടക്കുന്നുവെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വ്യാജ സീലുകള്‍ ഒപ്പുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇത്തരക്കാര്‍ തട്ടിപ്പ് നടത്തുന്നതെന്നും ഡി.എഫ്.എസ്.എ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. തങ്ങള്‍ ഒരു സ്ഥാപനങ്ങളുടെയും ഗുണമേന്‍മ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറില്ല, ഇപ്പോള്‍ പ്രചരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണമായും വ്യാജമാണ്. ഡി.എഫ്.എസ്.എ വക്താവ് പറഞ്ഞു.

പ്രവാസികളെ ലക്ഷ്യമാക്കി ഇത്തരം നിരവധി തട്ടിപ്പുകള്‍ ഗള്‍ഫ് മേഖലയില്‍ നടക്കുന്നുണ്ട്. പ്രധാനമായും ബാങ്കുകളുടെയോ ചിട്ടികളുടെയോ പേരിലാണ് ഇത്തരം തട്ടിപ്പുകള്‍. അതിസൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രമെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കാവു എന്നാണ് ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി നല്‍കുന്ന ജാഗ്രതാ നിര്‍ദേശം.