സ്വദേശിവല്‍ക്കരണം; 30000 സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി യു.എ.ഇ

സ്വദേശിവല്ക്കരണം ശക്തമാക്കി യു.ഇ.ഇ. 2019-20 സാമ്പത്തിക വര്ഷത്തില് 30,000 സ്വദേശികള്ക്ക് തൊഴിലസരങ്ങള് സൃഷ്ടിക്കാനുള്ള പദ്ധതിക്ക് സര്ക്കാര് രൂപം നല്കി. ഇതോടെ സ്വകാര്യ മേഖലയില് തൊഴിലെടുക്കുന്ന വിദേശികള് ആശങ്കയിലായിരിക്കുകയാണ്. നിതാഖത്തിനോട് അനുബന്ധിച്ച് ഗള്ഫ് രാജ്യങ്ങളില് തൊഴിലെടുക്കുന്ന വിദേശീയരായ പതിനായിരങ്ങള്ക്ക് ജോലി നഷ്ടമായിരുന്നു. പിന്നീട് സ്വദേശിവല്ക്കരണം കൂടുതല് ശക്തമാക്കാന് ഗള്ഫ് രാജ്യങ്ങള് തീരുമാനിക്കുകയായിരുന്നു.
 | 
സ്വദേശിവല്‍ക്കരണം; 30000 സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി യു.എ.ഇ

ദുബായ്: സ്വദേശിവല്‍ക്കരണം ശക്തമാക്കി യു.എ.ഇ. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 30,000 സ്വദേശികള്‍ക്ക് തൊഴിലസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ഇതോടെ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ ആശങ്കയിലായിരിക്കുകയാണ്. നിതാഖത്തിനോട് അനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന വിദേശീയരായ പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടമായിരുന്നു. പിന്നീട് സ്വദേശിവല്‍ക്കരണം കൂടുതല്‍ ശക്തമാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

ഈ വര്‍ഷം മുപ്പതിനായിരം സ്വദേശി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ ഇത്രയധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍ വിദേശികളെ വന്‍ തോതില്‍ പുറത്താക്കേണ്ടി വരും. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് യു.എ.ഇയില്‍ ജോലി ചെയ്യുന്നത്. ഫിലിപ്പൈന്‍സ്, യു.കെ, ഇന്ത്യ, മലേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പ്രധാനമായും യു.എ.ഇയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍.

വ്യോമയാനം, ഗതാഗതം, റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലായിരിക്കും സ്വദേശികള്‍ക്ക് ജോലി നല്‍കുന്നത്. 2031 ആകുമ്പോഴേക്കും യു.എ.ഇ.യുടെ തൊഴില്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലി പറഞ്ഞു.