നവകേരളത്തിന്റെ നിര്‍മ്മാണത്തിനായി യു.എ.ഇ പ്രവാസികള്‍ 300 കോടി രൂപ സമാഹരിക്കും

നവകേരളത്തിന്റെ നിര്മ്മാണത്തിനായി യു.എ.ഇ പ്രവാസികള് 300 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതികള്ക്ക് രൂപമായി. മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ പ്രവാസി സംഘടനാ പ്രതിനിധികള് നടത്തിയ ചര്ച്ചയിലാണ് ഇക്കാര്യത്തില് ധാരണയായത്. ലോക കേരളസഭാംഗങ്ങളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് മാസത്തിനകം 300 കോടി രൂപ യു.എ.ഇയിലെ വ്യക്തികളില് നിന്നും സ്ഥാപനങ്ങളില് നിന്നും സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് എത്തിക്കാനാണ് യോഗത്തില് ധാരണയായത്.
 | 

നവകേരളത്തിന്റെ നിര്‍മ്മാണത്തിനായി യു.എ.ഇ പ്രവാസികള്‍ 300 കോടി രൂപ സമാഹരിക്കും

ദുബായ്: നവകേരളത്തിന്റെ നിര്‍മ്മാണത്തിനായി യു.എ.ഇ പ്രവാസികള്‍ 300 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതികള്‍ക്ക് രൂപമായി. മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ലോക കേരളസഭാംഗങ്ങളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് മാസത്തിനകം 300 കോടി രൂപ യു.എ.ഇയിലെ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിക്കാനാണ് യോഗത്തില്‍ ധാരണയായത്.

പദ്ധതിയുടെ വിജയത്തിനായി പരമാവധി ശ്രമിക്കുമെന്ന് പ്രവാസികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫ് പര്യടനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. പര്യടനത്തിന് ശേഷം മടങ്ങിയെത്തി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രവാസികള്‍ സംസ്ഥാനത്തിന്റെ കരുത്താണെന്നും വ്യക്തമാക്കിയിരുന്നു.

പ്രോത്സാഹജനകമായ പ്രതികരണമാണ് യുഎഇയില്‍ നിന്ന് ലഭിച്ചത്. ഒട്ടേറെ മേഖലകളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് പലരും മുന്നോട്ടുവന്നിട്ടുണ്ട്. വിഭവസമാഹരണത്തിന് വിവിധ സംഘടനകള്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. എല്ലാ എമിറേറ്റുകളില്‍ നിന്നുമായി ആയിരക്കണക്കിന് മലയാളികളാണ് പൊതുയോഗങ്ങളില്‍ സംബന്ധിച്ചത്. നൂറുകണക്കിനാളുകള്‍ യോഗ സ്ഥലത്തുവെച്ചുതന്നെ സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.