Thursday , 20 September 2018
News Updates

യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; അനധികൃതമായി രാജ്യത്ത് തുടരുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ അവസരം

അബുദാബി: യുഎഇയില്‍ മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. രാജ്യത്തെ വിസാ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. യു.എ.ഇയില്‍ അനധികൃതമായി തുടരുന്ന വിദേശികള്‍ക്ക് യാത്രാ രേഖകള്‍ ശരിയാക്കാന്‍ ഇക്കാലയളവില്‍ കഴിയും. യാത്രരേഖകളില്ലാത്തവര്‍ക്ക് ശിക്ഷ കൂടാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങിവരാനും ഇതോടെ സാധിക്കും.

ആഗസ്റ്റ് 1 മുതലാണ് പൊതുമാപ്പ് കാലാവധി ആരംഭിക്കുക. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യാക്കാര്‍ മതിയായ രേഖകളില്ലാതെ യു.എ.ഇയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. വിസാ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ നേരത്തെ യു.എ.ഇ തീരുമാനിച്ചിരുന്നു. ഇതോടെ വിസാ നിയമത്തിലെ മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാവും.

2013ലെ യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് സമയത്ത് 62,000 പേരാണ് രേഖകള്‍ ശരിയാക്കിയതും ശിക്ഷകൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതും. ഇത്തവണയും നിരവധി പ്രവാസികള്‍ ഈ അവസരം വിനിയോഗിക്കുമെന്നാണ് യുഎഇ പ്രതീക്ഷിക്കുന്നത്.

DONT MISS