Wednesday , 12 December 2018
Kalyan
News Updates

വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് യു.എ.ഇ

ദുബായ്: വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത നാനോ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ച് യു.എ.ഇ. വിദ്യഭ്യാസപരമായ ഗവേഷണങ്ങള്‍ക്കായിരിക്കും മൈസാറ്റ്-1 എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹം ഉപയോഗിക്കുക. വെര്‍ജിനിയയിലെ മിഡ്അറ്റലാന്റിക്ക് റീജിണല്‍ സ്‌പേസ്‌പോര്‍ട്ടില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഉപഗ്രഹം ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന് യു.എ.ഇ അധികൃതര്‍ വ്യക്തമാക്കി. ഭൂമിയുടെ ഉപരിതലത്തിലെ ചിത്രങ്ങളെടുക്കുന്നതിനുള്‍പ്പെടെയുള്ള സാങ്കേതിക ഉപകരണങ്ങള്‍ ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.

ഖലീഫ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങള്‍ക്കായി ഉപഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് ദിവസം മുന്‍പ് ഔദ്യോഗികമായി വിക്ഷേപണം പ്രഖ്യാപിച്ചിരുന്നെങ്കിലും വിര്‍ജിനിയയിലെ മോശം കാലവസ്ഥ കാരണം ഇത് മാറ്റിവെച്ചു. ഉപഗ്രഹം രണ്ട് ദിവസത്തിനകം അന്താരാഷ്ട്ര ബഹിരാകാശ നിലയിലത്തിലെത്തും. പൂര്‍ണമായും വിദ്യാര്‍ത്ഥികളുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ യു.എ.ഇ ഉപഗ്രഹമാണ് മൈസാറ്റ്-1.

പുര്‍ണമായും യു.എ.ഇയില്‍ നിര്‍മ്മിച്ച ആദ്യത്തെ ഉപഗ്രഹം, ഖലീഫാ സാറ്റ് കഴിഞ്ഞ ഒക്ടോബര്‍ 29ന് ജപ്പാനില്‍ നിന്നും വിക്ഷേപിച്ചിരുന്നു. പിന്നാലെയാണ് മൈസാറ്റ്-1 ഉം ബഹിരാകാശത്തേക്ക് പറന്നിരിക്കുന്നത്. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന് യാഹ്‌സാറ്റ് സ്‌പേസ് ലാബാണ് മൈസാറ്റിന്റെ നിര്‍മ്മാതാക്കള്‍.

DONT MISS