യു.എ.ഇ സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്ക് ഇനിമുതല്‍ വിസ ആവശ്യമില്ല

വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്ഷിക്കുന്നതിന് പദ്ധതി ഗുണപ്രദമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്.
 | 
യു.എ.ഇ സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്ക് ഇനിമുതല്‍ വിസ ആവശ്യമില്ല

അബുദാബി: യു.എ.ഇ സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്ക് ഇനിമുതല്‍ വിസ ആവശ്യമില്ല. രക്ഷിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്ന 18 വയസ് വരെയുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കൂടാതെ ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മാത്രമെ വിസയില്ലാതെ യാത്ര ചെയ്യാന്‍ അനുവാദമുള്ളു. യു.എ.ഇ മന്ത്രിസഭയാണ് ഇത് സംബന്ധിച്ച അംഗീകാരം നല്‍കിയിരിക്കുന്നത്.

പുതിയ ആനുകൂല്യം പ്രവാസികള്‍ക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് പദ്ധതി ഗുണപ്രദമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. നേരത്തെ യു.എ.ഇയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗജന്യ സിം കാര്‍ഡ് നല്‍കാന്‍ ധാരണയായിരുന്നു. വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്താനാണ് ഇത്തരം ആനുകൂല്യങ്ങള്‍ നടപ്പിലാക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ ഒരാള്‍ക്ക് 14 ദിവസത്തെ എക്‌സ്പ്രസ് ടൂറിസ്റ്റ് വിസയ്ക്ക് 497 ദിര്‍ഹവും 30 ദിവസം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് 917 ദിര്‍ഹവുമാണ് ഫീസ്. ഈ തുകയില്ലാതെ തന്നെ രക്ഷിതാക്കള്‍ക്കൊപ്പം എത്തുന്ന 18 വയസിന് താഴേയുള്ളവര്‍ക്ക് യു.എ.ഇയിലെത്താന്‍ സാധിക്കും.