പൊതുസ്ഥലത്ത് മുലയൂട്ടല്‍ നിരോധിക്കണമെന്ന് പറഞ്ഞ ഡിജെയെ ബിബിസി സസ്‌പെന്‍ഡ് ചെയ്തു

പൊതുസ്ഥലത്തെ മുലയൂട്ടല് നിരോധിക്കണമെന്നാവശ്യപ്പെട്ട ഡിജെ അലക്സ് ഡൈക്കിനെ ബിബിസി സസ്പെന്ഡ് ചെയ്തു. പൊതുസ്ഥലങ്ങളിലെ മുലയൂട്ടല് അസ്വാഭാവികമാണെന്നാണ് ഡൈക്കിന്റെ കണ്ടെത്തല്. പൊതു ഇടങ്ങളിലെ മുലയൂട്ടല് കാണുന്ന പുരുഷന്മാര് ഭീരുക്കളെപ്പോലെ പ്രതികരിക്കാതിരിക്കുകയാണെന്നും ഇയാള് പറഞ്ഞു. പ്രേക്ഷകരുടെ പരാതിയേത്തുടര്ന്നാണ് ബിബിസിയുടെ നടപടി. ബിബിസിയുടെ റേഡിയോയില് ഡിജെ ആയി ജോലി നോക്കുന്ന ഡൈക്ക് കഴിഞ്ഞ ദിവസം നടന്ന ഒരു ഫോണ് ഇന് പരിപാടിയ്ക്കിടെ ആണ് ഇത്തരം പരാമര്ശങ്ങള് നടത്തിയത്.
 | 

പൊതുസ്ഥലത്ത് മുലയൂട്ടല്‍ നിരോധിക്കണമെന്ന് പറഞ്ഞ ഡിജെയെ ബിബിസി സസ്‌പെന്‍ഡ് ചെയ്തു

ലണ്ടന്‍: പൊതുസ്ഥലത്തെ മുലയൂട്ടല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട ഡിജെ അലക്‌സ് ഡൈക്കിനെ ബിബിസി സസ്‌പെന്‍ഡ് ചെയ്തു. പൊതുസ്ഥലങ്ങളിലെ മുലയൂട്ടല്‍ അസ്വാഭാവികമാണെന്നാണ് ഡൈക്കിന്റെ കണ്ടെത്തല്‍. പൊതു ഇടങ്ങളിലെ മുലയൂട്ടല്‍ കാണുന്ന പുരുഷന്‍മാര്‍ ഭീരുക്കളെപ്പോലെ പ്രതികരിക്കാതിരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. പ്രേക്ഷകരുടെ പരാതിയേത്തുടര്‍ന്നാണ് ബിബിസിയുടെ നടപടി. ബിബിസിയുടെ റേഡിയോയില്‍ ഡിജെ ആയി ജോലി നോക്കുന്ന ഡൈക്ക് കഴിഞ്ഞ ദിവസം നടന്ന ഒരു ഫോണ്‍ ഇന്‍ പരിപാടിയ്ക്കിടെ ആണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്.

സംസ്‌കാര സമ്പന്നകളായ അമ്മമാര്‍ കുട്ടികള്‍ക്ക് പൊതുസ്ഥലത്ത് വച്ച് മുലയൂട്ടാറില്ലെന്നും ഇയാള്‍ പറയുന്നു. പരിപാടിയിലേക്ക് വിളിച്ച ഒരാള്‍ ബസില്‍ വച്ച് സ്ത്രീകള്‍ മുലയൂട്ടുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോഴാണ് ഡൈക്കിന്റെ പ്രസ്താവനകള്‍ ഉണ്ടായത്. പൊതുസ്ഥലങ്ങളില്‍ വച്ച് കൃത്രിമ പാലുകള്‍ കുട്ടികള്‍ക്ക് കൊടുക്കണമെന്നും ഇത് മുലപ്പാലിനെ പോലെ തന്നെ നല്ലതാണെന്നും ഇയാള്‍ പറയുന്നു. അതേസമയം ആറ് മാസം വരെ കുട്ടികള്‍ക്ക് മുലപ്പാലാണ് അത്യുത്തമമെന്ന് എന്‍എച്ച്എസ് വ്യക്തമാക്കിയിട്ടുളളതാണ്.

അല്ക്‌സ് ഡൈക്കിനെതിരെ പരാതികള്‍ കിട്ടിയപ്പോള്‍ തന്നെ അയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ബിബിസി അധികൃതര്‍ അറിയിച്ചു. ഇയാളെ ഇനി തിരികെ എടുക്കുമോ എന്ന കാര്യം വ്യക്തമല്ല. ആറായിരം പേര്‍ ഒപ്പിട്ട പരാതിയാണ് ഇയാള്‍ക്കെതിരെ ലഭിച്ചത്.
ഇയാളുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ ഒരു അമ്മയെയും അപമാനിക്കില്ലെന്ന് പരാതി ഉന്നയിച്ചവര്‍ പറയുന്നു. തങ്ങളുടെ കുട്ടികളെ മുലയൂട്ടുന്നത് ഒരമ്മയ്ക്കും അപമാനമല്ല. കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്ന അമ്മമാരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അമ്മമാര്‍ക്ക് ഇഷ്ടമുളള രീതിയില്‍ കുഞ്ഞിന് മുലകൊടുക്കാമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം ഡൈക്ക് മാപ്പപേക്ഷയുമായി രംഗത്തെത്തിയിട്ടുണ്ട്. പരിപാടിയ്ക്കിടെ താന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ശരിയായില്ലെന്നും എല്ലാ അമ്മമാരോടും മാപ്പ് പറയുന്നെന്നും അയാള്‍ വ്യക്തമാക്കുന്നു. ഡൈക്കിന്റെ പ്രസ്താവനകള്‍ ശരിയല്ലെന്ന് ബിബിസിയും അംഗീകരിച്ചിട്ടുണ്ട്. ഇത്തരം പ്രസ്താവന ശ്രദ്ധയില്‍ പെട്ടയുടന്‍ തന്നെ ഇയാളെ നീക്കിയതായും ബിബിസി അധികൃതര്‍ അറിയിച്ചു.

ആറ് മാസം മുമ്പ് മറ്റൊരു റേഡിയോ ഡിജെയും ഇത്തരത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ബലാല്‍സംഗത്തെക്കുറിച്ചുളള ചര്‍ച്ചയ്ക്കിടെ റേഡിയോ നോര്‍ഫോള്‍ക്കിലെ നിക്ക് കൊണാര്‍ഡാണ് സ്ത്രീകള്‍ നിര്‍ബന്ധമായും അടിവസ്ത്രങ്ങള്‍ ധരിച്ചിരിക്കണമെന്ന അഭിപ്രായം പറഞ്ഞത്. ഇയാള്‍ക്കെതിരെ പക്ഷേ നടപടിയുണ്ടായിട്ടില്ല.