കാലേയ് ഉടമ്പടികൾ ഫ്രാൻസ് അട്ടിമറിക്കുന്നു; കുടിയേറ്റക്കാരെ തുരത്താൻ ബ്രിട്ടീഷ് പൊലീസ് പരിശ്രമിക്കുമ്പോൾ ഫ്രാൻസ് അഭയാർത്ഥികൾക്ക് കൂടുതൽ കിടക്കകൾ നൽകുന്നു

കാലേയ് കുടിയേറ്റ ഉടമ്പടികൾ ഫ്രാൻസ് അട്ടിമറിക്കുന്നു. കാലേയിൽ തമ്പടിച്ചിരിക്കുന്ന കുടിയേറ്റക്കാരെ മാനുഷികതയുടെ പേരിൽ സഹായിക്കണമെന്നാണ് അവരുടെ നിലപാട്. അയ്യായിരം പേരാണ് ഇപ്പോൾ കാലേയിൽ തമ്പടിച്ചിരിക്കുന്നത്.
 | 
കാലേയ് ഉടമ്പടികൾ ഫ്രാൻസ് അട്ടിമറിക്കുന്നു; കുടിയേറ്റക്കാരെ തുരത്താൻ ബ്രിട്ടീഷ് പൊലീസ് പരിശ്രമിക്കുമ്പോൾ ഫ്രാൻസ് അഭയാർത്ഥികൾക്ക് കൂടുതൽ കിടക്കകൾ നൽകുന്നു


ലണ്ടൻ:
കാലേയ് കുടിയേറ്റ ഉടമ്പടികൾ ഫ്രാൻസ് അട്ടിമറിക്കുന്നു. കാലേയിൽ തമ്പടിച്ചിരിക്കുന്ന കുടിയേറ്റക്കാരെ മാനുഷികതയുടെ പേരിൽ സഹായിക്കണമെന്നാണ് അവരുടെ നിലപാട്. അയ്യായിരം പേരാണ് ഇപ്പോൾ കാലേയിൽ തമ്പടിച്ചിരിക്കുന്നത്. 500 കുടിയേറ്റക്കാർക്ക് വീട് വച്ച് നൽകാൻ യൂറോപ്യൻ യൂണിയൻ 17ലക്ഷം പൗണ്ട് നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. കുടിയേറ്റക്കാരെയും കടന്നുകയറുന്നവരെയും തിരിച്ചറിയാൻ ഒരു അതിർത്തി കരാറിൽ ഒപ്പ് വയ്ക്കാനും തങ്ങൾ ഒരുക്കമാണെന്ന് ഫ്രഞ്ച് അധികൃതർ വ്യക്തമാക്കുന്നു.

കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ ഫ്രഞ്ച് ഉദ്യോഗസ്ഥരും അതിർത്തി രക്ഷാ സേനയും ബ്രിട്ടീഷ് പോലീസുമായി ചേർന്ന് പ്രവർത്തിക്കുന്ന കമാൻഡ് ആൻഡ് കൺട്രോൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് ഫ്രാൻസിന്റെ ഈ നടപടികൾ. ഫ്രഞ്ച് ആഭ്യന്തര സെക്രട്ടറി തെരേസ മേയ് ഒരു ആഗ്ലോഫ്രഞ്ച് കരാറിലും ഇന്ന് ഒപ്പ് വയ്ക്കും. ഫ്രഞ്ച് ആഭ്യന്തര സെക്രട്ടറി ബെർനാർഡ് കാസനൂവുമായി കാലേയിൽ കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് കരാർ ഒപ്പ് വയ്ക്കുന്നത്. അതിക്രമിച്ച് കടക്കുന്നവരെയും കുടിയേറ്റക്കാരെയും തിരിച്ചറിയാനുള്ള വ്യവസ്ഥകൾ കരാറിലുണ്ട്. എന്നാൽ ബ്രിട്ടന്റെ ഇത്തരം നിലപാടുകളെ വകവയ്ക്കാതെയാണ് ഫ്രാൻസ് അഭയാർത്ഥികളെ സഹായിക്കുന്ന നടപടികൾ തുടരുന്നത്. അയ്യായിരത്തിലേറെപ്പേരാണ് ഫ്രഞ്ച് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത്. ഇവർക്ക് നൂറിലേറെ കിടക്കകൾ കൂടി നൽകാനാണ് തീരുമാനം.

അതേസമയം കാലേയ് പ്രശ്‌നം മാത്രം പരിഹരിച്ചതുകൊണ്ട് അഭയാർത്ഥി വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാകില്ലെന്ന് ടോറി എംഇപി ഡേവിഡ് കാംപ്‌ബെൽ ബാനർമാൻ ചൂണ്ടിക്കാട്ടുന്നു. യുകെ അഭയാർത്ഥികൾക്ക് ഒരു വലിയ ആകർഷണ കേന്ദ്രമായി മാറിയിരിക്കുയാണ്. ബെൽജിയൻ തുറമുഖങ്ങൾ വഴിയുള്ള അഭയാർത്ഥികളുടെ ഒഴുക്കും ബ്രിട്ടൻ നേരിടുന്ന പ്രശ്‌നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജൂലൈയിൽ മാത്രം യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലേക്ക് 1,10,000 പേർ അനധികൃതമായി കടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഫ്രഞ്ച് ആഭ്യന്തര സെക്രട്ടറിയുടെ കാലേയ് സന്ദർശനം കുടിയേറ്റക്കാർക്ക് ശക്തമായ ഒരു സന്ദേശമാകുമെന്നായിരുന്നു ബ്രിട്ടീഷ് അധികൃതരുടെ ധാരണ. എന്നാൽ അതിനെ തകിടം മറിക്കുന്ന വിധമുളള നടപ
ടികളാണ് ഇപ്പോൾ ഫ്രാൻസിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. സുരക്ഷ വർദ്ധിപ്പിക്കാനുളള നീക്കങ്ങളും ഫ്രാൻസ് നടത്തുന്നില്ല. ബ്രിട്ടണിലേക്കും മറ്റും ലോറികളിൽ കടക്കാൻ ശ്രമിക്കുന്നവരെ എങ്ങനെ സഹായിക്കാമെന്നും ഫ്രാൻസ് പരിശോധിക്കുകയാണ്. കുടിയേറ്റക്കാർക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ നൽകാൻ ലക്ഷ്യമിട്ടുളളതാണ് കരാറെന്നും ഫ്രഞ്ച് അധികൃതർ പറയുന്നു. ഇവർക്ക് സഹായം നൽകണമെന്ന അഭ്യർത്ഥന ഫ്രാൻസിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് യൂറോപ്യൻ കമ്മീഷൻ വക്താവ് നാടാഷ ബെർടൗഡ് വ്യക്തമാക്കുന്നു.