കാലേയ് അഭയാര്‍ത്ഥികളുടെ എണ്ണം കുറയുന്നു; കഴിഞ്ഞ ദിവസം എത്തിയത് ഇരുനൂറ് പേര്‍ മാത്രം

കാലേയ് അഭയാര്ത്ഥികളുടെ എണ്ണം കുറയുന്നതായി സൂചന. സുരക്ഷാ ക്രമീകരണങ്ങള് ശക്തമാക്കിയതോടെ ചാനല് ടണലിലൂടെയെത്തുന്ന അഭയാര്ത്ഥികളുടെ എണ്ണം കുറയുന്നതായാണ് ലഭിക്കുന്ന വിവരങ്ങള്. കഴിഞ്ഞ ദിവസം അതിര്ത്തി താണ്ടാനെത്തിയവരുടെ എണ്ണം നൂറിനും ഇരുന്നൂറിനും ഇടയില് മാത്രമായിരുന്നുവെന്നാണ് അവിടെ നിന്നുള്ള വിവരങ്ങള്. ജൂലൈ അവസാനം അഭയാര്ത്ഥി പ്രശ്നം രൂക്ഷമായിരുന്ന ഘട്ടത്തില് രണ്ടു രാത്രികളിലായി രണ്ടായിരത്തോളം പേരാണ് അതിര്ത്തി ഭേദിക്കാന് ശ്രമിച്ചത്.
 | 

കാലേയ് അഭയാര്‍ത്ഥികളുടെ എണ്ണം കുറയുന്നു; കഴിഞ്ഞ ദിവസം എത്തിയത് ഇരുനൂറ് പേര്‍ മാത്രം

കെന്റ്: കാലേയ് അഭയാര്‍ത്ഥികളുടെ എണ്ണം കുറയുന്നതായി സൂചന. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതോടെ ചാനല്‍ ടണലിലൂടെയെത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കുറയുന്നതായാണ് ലഭിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ ദിവസം അതിര്‍ത്തി താണ്ടാനെത്തിയവരുടെ എണ്ണം നൂറിനും ഇരുന്നൂറിനും ഇടയില്‍ മാത്രമായിരുന്നുവെന്നാണ് അവിടെ നിന്നുള്ള വിവരങ്ങള്‍. ജൂലൈ അവസാനം അഭയാര്‍ത്ഥി പ്രശ്‌നം രൂക്ഷമായിരുന്ന ഘട്ടത്തില്‍ രണ്ടു രാത്രികളിലായി രണ്ടായിരത്തോളം പേരാണ് അതിര്‍ത്തി ഭേദിക്കാന്‍ ശ്രമിച്ചത്.

ചാനല്‍ ടണലിലൂടെ എത്തുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും ഇത്രയും ആളുകള്‍ എത്തുന്നത് പോലും അംഗീകരിക്കാനാകില്ലെന്നാണ് യൂറോടണല്‍ ഓപ്പറേറ്റര്‍ അഭിപ്രായപ്പെടുന്നത്. യുകെയിലേക്ക് വരുന്ന ലോറികളില്‍ കടന്നുകൂടുന്നതിനായി ടെര്‍മിനലില്‍ സ്ഥാപിച്ചിരിക്കുന്ന വേലി മുറിച്ചു കടക്കാനാണ് അഭയാര്‍ത്ഥികള്‍ ശ്രമിച്ചിരുന്നത്. ഈ ശ്രമത്തിനിടെ ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് കണക്ക്.

ഡേവിഡ് കാമറൂണും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ഡേയും തമ്മില്‍ നടന്ന ചര്‍ച്ചകളിലാണ് ടെര്‍മിനലിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായത്. കൂടുതല്‍ വേലികള്‍ സ്ഥാപിക്കുകയും തിരച്ചില്‍ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു. കൂടുതല്‍ സിസിടിവി ക്യാമറകളും ഇന്‍ഫ്രാറെഡ് ഡിറ്റക്ടറുകളും ഫ്‌ളഡ്‌െൈലെറ്റുകളും സ്ഥാപിക്കാനും ധാരണയായി. ഇവയ്ക്ക് ഫലമുണ്ടായി എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ യൂറോടണലിലൂടെയുള്ള ഗതാഗതം സുഗമമായി നടക്കുന്നുണ്ട്. എങ്കിലും ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ബ്രിട്ടനിലേക്ക് കടക്കാനായി തയ്യാറെടുത്ത് കാലേയില്‍ തമ്പടിച്ചിട്ടുള്ളതിനാല്‍ പ്രശ്‌നത്തിന് തല്‍ക്കാലം പരിഹാരമുണ്ടാകില്ലെന്നും വിലയിരുത്തലുണ്ട്.