മുപ്പത് ഇഞ്ചില്‍ കൂടുതല്‍ വലിപ്പമുള്ള ശവപ്പെട്ടികള്‍ വേണ്ടവര്‍ക്കായി ലിവര്‍പൂള്‍ ക്രിമേഷന്‍ ഫാറ്റ് ടാക്‌സ് അവതരിപ്പിക്കുന്നു

മുപ്പത് ഇഞ്ചിലധികം വലിപ്പമുള്ള ശവപ്പെട്ടികള് വേണ്ടി വരുന്നവരുടെ കുടുംബങ്ങള്ക്ക് ക്രിമേഷന് ഫാറ്റ് നികുതി ഏര്പ്പെടുത്താന് ലിവര്പൂള് സിറ്റി കൗണ്സില് ആലോചിക്കുന്നു. മുപ്പത് ഇഞ്ചിലധികം വലിപ്പമുള്ള ശവപ്പെട്ടികള്ക്ക് ഇനിമുതല് 200 പൗണ്ട് അധികം നല്കേണ്ടി വരും. ശ്മശാനങ്ങള്ക്ക് വരുന്ന അധികച്ചെലവ് പരിഹരിക്കുന്നതിനാണ് ഇതെന്ന് ലിവര്പൂള് എക്കോ റിപ്പോര്ട്ട് ചെയ്യുന്നു.
 | 

മുപ്പത് ഇഞ്ചില്‍ കൂടുതല്‍ വലിപ്പമുള്ള ശവപ്പെട്ടികള്‍ വേണ്ടവര്‍ക്കായി ലിവര്‍പൂള്‍ ക്രിമേഷന്‍ ഫാറ്റ് ടാക്‌സ് അവതരിപ്പിക്കുന്നു

ലിവര്‍പൂള്‍: മുപ്പത് ഇഞ്ചിലധികം വലിപ്പമുള്ള ശവപ്പെട്ടികള്‍ വേണ്ടി വരുന്നവരുടെ കുടുംബങ്ങള്‍ക്ക് ക്രിമേഷന്‍ ഫാറ്റ് നികുതി ഏര്‍പ്പെടുത്താന്‍ ലിവര്‍പൂള്‍ സിറ്റി കൗണ്‍സില്‍ ആലോചിക്കുന്നു. മുപ്പത് ഇഞ്ചിലധികം വലിപ്പമുള്ള ശവപ്പെട്ടികള്‍ക്ക് ഇനിമുതല്‍ 200 പൗണ്ട് അധികം നല്‍കേണ്ടി വരും. ശ്മശാനങ്ങള്‍ക്ക് വരുന്ന അധികച്ചെലവ് പരിഹരിക്കുന്നതിനാണ് ഇതെന്ന് ലിവര്‍പൂള്‍ എക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിവര്‍ഷമുണ്ടാകുന്ന 4000 ശവസംസ്‌കാരങ്ങളില്‍ 5 ശതമാനത്തിനും വലിയ ശവപ്പെട്ടികള്‍ ആവശ്യമായി വരാറുണ്ടെന്നാണ് ലിവര്‍പൂള്‍ സിറ്റി കൗണ്‍സില്‍ അറിയിക്കുന്നത്. പ്രദേശത്തുള്ള ശ്മശാനങ്ങളില്‍ വലിപ്പം കൂടിയ ശവപ്പെട്ടികള്‍ ലഭ്യമല്ലാത്തതിനാല്‍ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് നഗരത്തിന് പുറത്ത് ശവസംസ്‌കാരങ്ങള്‍ക്കായി പോകേണ്ടി വരുന്നു. ഇതേത്തുടര്‍ന്നാണ് സിറ്റി കൗണ്‍സില്‍ ആന്‍ഫീല്‍ഡിലും സ്പ്രിംഗ്‌വുഡിലും ശ്മശാനങ്ങള്‍ സ്ഥാപിച്ചത്.

ഇതിനെതിരേ കൗണ്‍സിലിനുള്ളിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അധിക നികുതി ഈടാക്കുന്നത് അമിത ശരീരഭാരമുള്ളവര്‍ക്കു നേരേയുള്ള വിവേചനമാണെന്ന് ചില കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. പുതുക്കിയ നിരക്കുകള്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയായവരുടെ സംസ്‌കാരത്തിന് സാധാരമ ഈടാക്കുന്നത് 711 പൗണ്ടായിരുന്നു. ഇത് 745 പൗണ്ടായി ഉയര്‍ത്തിയിട്ടുണ്ട്. മുപ്പതിഞ്ചില്‍ കൂടുതല്‍ വലിപ്പമുള്ള ശവപ്പെട്ടികള്‍ വേണ്ടിവരികയാണെങ്കില്‍ ഇത് 945 പൗണ്ടായി ഉയരും.

വലിപ്പമേറിയ ശവപ്പെട്ടികളുടെ ആവശ്യം വര്‍ദ്ധിച്ചു വരുന്നതിനു കാരണം പകര്‍ച്ചവ്യാധി പോലെ പടരുന്ന അമിതവണ്ണമാണെന്ന് ലിബറല്‍ ഡെമോക്രാറ്റ് കൗണ്‍സിലര്‍ റിച്ചാര്‍ഡ് കെംപ് പറയുന്നു. പക്ഷേ ഇത്തരക്കാരുടെ ശവസംസ്‌കാരത്തിന് അമിത നിരക്ക് ഈടാക്കാനുള്ള നീക്കം വിവേചനമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.