പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് എന്‍എച്ച്എസിനെ കടക്കെണിയിലാക്കുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് പ്രമേഹ രോഗികളുടെ എണ്ണം അറുപത് ശതമാനം കൂടിയതായി റിപ്പോര്ട്ട്. ഇത് നാഷണല് ഹെല്ത്ത് സര്വീസിനെ കടക്കെണിയിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പുണ്ട്. പത്ത് കൊല്ലം മുമ്പത്തെക്കാള് 12 ലക്ഷം പ്രമേഹ രോഗികള് കൂടി രാജ്യത്തുണ്ടായതായും കണക്കുകള് പറയുന്നു. ഇപ്പോള് രാജ്യത്ത് ഏകദേശം 33 ലക്ഷം പ്രമേഹ രോഗികളാണ് യുകെയിലുള്ളത്. ഡയബറ്റിസ് യുകെ എന്ന സന്നദ്ധ സംഘടനയുടെ കണക്കുകളാണിത്. പ്രമേഹം രാജ്യത്തെ ആരോഗ്യമേഖലയെ കടക്കെണിയിലേക്ക് നയിക്കുമെന്നും ഇവര് മുന്നറിയിപ്പ് നല്കുന്നു. പൊതുജനാരോഗ്യ സംവിധാനം കൈവിട്ട് പോയിരിക്കുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ കണക്കുകള് നല്കുന്നത്.
 | 

പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് എന്‍എച്ച്എസിനെ കടക്കെണിയിലാക്കുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: രാജ്യത്ത് പ്രമേഹ രോഗികളുടെ എണ്ണം അറുപത് ശതമാനം കൂടിയതായി റിപ്പോര്‍ട്ട്. ഇത് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെ കടക്കെണിയിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പുണ്ട്. പത്ത് കൊല്ലം മുമ്പത്തെക്കാള്‍ 12 ലക്ഷം പ്രമേഹ രോഗികള്‍ കൂടി രാജ്യത്തുണ്ടായതായും കണക്കുകള്‍ പറയുന്നു. ഇപ്പോള്‍ രാജ്യത്ത് ഏകദേശം 33 ലക്ഷം പ്രമേഹ രോഗികളാണ് യുകെയിലുള്ളത്. ഡയബറ്റിസ് യുകെ എന്ന സന്നദ്ധ സംഘടനയുടെ കണക്കുകളാണിത്. പ്രമേഹം രാജ്യത്തെ ആരോഗ്യമേഖലയെ കടക്കെണിയിലേക്ക് നയിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. പൊതുജനാരോഗ്യ സംവിധാനം കൈവിട്ട് പോയിരിക്കുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നത്.

്‌രാജ്യത്തെ അഞ്ച് ശതമാനം പേരും പ്രമേഹ രോഗികളാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഇംഗ്ലണ്ടിലും വെയില്‍സിലുമുളള മൂന്നിലൊന്ന് പേര്‍ക്കും എന്‍എച്ച്എസിന്റെ ചികിത്സ ലഭ്യമല്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അത് കൊണ്ട് തന്നെ ഇവര്‍ക്ക് പ്രമേഹം മൂര്‍ച്ഛിച്ച് ശരീര ഭാഗങ്ങള്‍ മുറിച്ച് മാറ്റുകയോ പക്ഷാഘാതമുണ്ടാകുകയോ ചെയ്യാനുളള സാധ്യതകളും വളരെ കൂടുതലാണ്. രോഗികളുടെ രക്തസമ്മര്‍ദ്ദവും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവും കൃത്യമായ ഇടവേളകളില്‍ പരിശോധിച്ചിരിക്കണമെന്നും വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ നിഷ്‌ക്കര്‍ഷിക്കുന്നു.

പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് തടയാനുളള സമയം അതിക്രമിച്ചിരിക്കുന്നതായും ഡയബറ്റിസ് യുകെയുടെ ചീഫ് എക്‌സിക്യൂട്ടീവ് ബാര്‍ബറ യംഗ് പറയുന്നു. എന്‍എച്ച്എസിന്റെ രേഖകള്‍ പ്രകാരമുളള കണക്കുകളാണ് ഡയബറ്റിസ് യുകെ പഠന വിധേയമാക്കിയിരിക്കുന്നത്. ജീവിതചര്യയിലുണ്ടായ വ്യതിയാനമാണ് ഈ അവസ്ഥയിലേക്ക് നയിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ രോഗത്തെ പ്രതിരോധിക്കുകയാണ് ജനങ്ങളുടെയും രാജ്യത്തിന്റെയും ആരോഗ്യത്തിന് നല്ലതെന്നും മുന്നറിയിപ്പുണ്ട്. രോഗത്തെ മോശമായി കൈകാര്യം ചെയ്തതാണ് എന്‍എച്ച്എസിന് ബാധ്യത കൂട്ടിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രമേഹരോഗം എന്‍എച്ച്എസിന്റെ 1000 കോടി പൗണ്ടാണ് വര്‍ഷം തോറും നഷ്ടപ്പെടുത്തുന്നത്. ഒഴിവാക്കാമായിരുന്ന സങ്കീര്‍ണതകള്‍ക്കാണ് ഇതിന്റെ 80 ശതമാനവും ചെലവിടുന്നത്. രോഗപ്രതിരോധത്തിനുളള ബോധവത്ക്കരണത്തിനായി എന്‍എച്ച്എസ് കൂടുതല്‍ സമയവും പണവും ചെലവിടണമെന്നും നിര്‍ദേശമുണ്ട്. അതുവഴി ജനങ്ങള്‍ക്ക് ആരോഗ്യപരമായ ജീവിതം നയിക്കാനാകും. രാജ്യത്ത് വര്‍ഷം തോറും പ്രമേഹ രോഗം മൂലം അവയവങ്ങള്‍ മുറിച്ച് മാറ്റുന്നവരുടെ എണ്ണം 7000 കടന്നിരിക്കുന്നു. നേരത്തെ ഇത് 6677 ആയിരുന്നു.

ലണ്ടനിലാണ് പ്രമേഹ രോഗികള്‍ക്ക് ഏറ്റവും അധികം മരുന്നുകള്‍ നിര്‍ദേശിക്കുന്ന സ്ഥലം. 5.8 ശതമാനം മരുന്നും ഇവിടുത്തെ രോഗികള്‍ക്കായി നിര്‍ദേശിക്കുന്നു. അതേസമയം കുംബ്രിയ, നോര്‍ത്തംബര്‍ ലാന്റ്, ടൈന്‍, വെയര്‍ തുടങ്ങിയ സ്ഥലങ്ങളിലെ മൊത്തഉപഭോഗം 3.7ശതമാനം മാത്രമാണ്.