ഇംഗ്ലണ്ടിലെ വൃദ്ധ സദനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍

രാജ്യത്തെ വൃദ്ധസദനങ്ങള് സാമ്പത്തിക പ്രതിസന്ധിയിലെന്ന് കൗണ്ടി കൗണ്സില് റിപ്പോര്ട്ട്. ദുര്വ്യയത്തിന്റെ പേരില് സര്ക്കാര് 100 കോടി പൗണ്ടിന്റെ അധിക ബില്ല് നല്കുന്നതിന് മുമ്പ് തന്നെ ഇവര് കടക്കെണിയിലായതായും റിപ്പോര്ട്ട് സൂചിപ്പിക്കുന്നു. രാജ്യത്തെ മികച്ച വൃദ്ധസദനങ്ങളില് ധനികര്ക്ക് മാത്രമേ പ്രവേശനം ലഭ്യമാകൂ എന്ന സ്ഥിതിയിലേക്ക് നീങ്ങുകയാണെന്നും റിപ്പോര്ട്ട് ആരോഗ്യസെക്രട്ടറി ജെറമി ഹണ്ടിന് മുന്നറിയിപ്പ് നല്കുന്നു. തദ്ദേശ ഭരണസ്ഥാപനങ്ങള് ഇവയ്ക്ക് നല്കുന്ന സഹായധനം വെട്ടിക്കുറച്ചതോടെ ഇവയുടെ പ്രവര്ത്തനത്തിന് അന്തേവാസികളില് നിന്ന് തന്നെ പണം ഈടാക്കേണ്ടി വരുന്നത് കൊണ്ടാണിതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
 | 

ലണ്ടന്‍: രാജ്യത്തെ വൃദ്ധസദനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് കൗണ്ടി കൗണ്‍സില്‍ റിപ്പോര്‍ട്ട്. ദുര്‍വ്യയത്തിന്റെ പേരില്‍ സര്‍ക്കാര്‍ 100 കോടി പൗണ്ടിന്റെ അധിക ബില്ല് നല്‍കുന്നതിന് മുമ്പ് തന്നെ ഇവര്‍ കടക്കെണിയിലായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രാജ്യത്തെ മികച്ച വൃദ്ധസദനങ്ങളില്‍ ധനികര്‍ക്ക് മാത്രമേ പ്രവേശനം ലഭ്യമാകൂ എന്ന സ്ഥിതിയിലേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ട് ആരോഗ്യസെക്രട്ടറി ജെറമി ഹണ്ടിന് മുന്നറിയിപ്പ് നല്‍കുന്നു. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ഇവയ്ക്ക് നല്‍കുന്ന സഹായധനം വെട്ടിക്കുറച്ചതോടെ ഇവയുടെ പ്രവര്‍ത്തനത്തിന് അന്തേവാസികളില്‍ നിന്ന് തന്നെ പണം ഈടാക്കേണ്ടി വരുന്നത് കൊണ്ടാണിതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സഹായം നല്‍കാത്തവര്‍ക്ക് ഇപ്പോള്‍ തന്നെ ഇവിടങ്ങളില്‍ കൂടുതല്‍ തുക പരിചരണത്തിനായി നല്‍കേണ്ടി വരുന്നതായി ഹണ്ടിനയച്ച കത്തില്‍ കൗണ്ടി കൗണ്‍സില്‍ നെറ്റ് വര്‍ക്ക് വ്യക്തമാക്കുന്നു. അവരവരുടെ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്തവരോട് തദ്ദേശ സ്ഥാപനങ്ങളും വൃദ്ധസദനങ്ങള്‍ നടത്തുന്ന സ്വകാര്യ കമ്പനികളും മറ്റ് വഴികള്‍ തേടാനും നിര്‍ദേശിക്കുന്നു.

അതേസമയം ഇവയുടെ ജീവനക്കാര്‍ക്ക് വേതനം നല്‍കാനാണ് ഇവരുടെ ചെലവിന്റെ സിംഹഭാഗവും പോകുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അറുപത് ശതമാനം ചെലവ് ഇതിനാവശ്യമുണ്ട്. കഴിഞ്ഞ ബജറ്റ് നിര്‍ദേശ പ്രകാരം 25 വയസിന് മേല്‍ പ്രായമുളള ജീവനക്കാര്‍ക്ക് മണിക്കൂറിന് 7.20 പൗണ്ടെങ്കിലും കുറഞ്ഞ വേതനം വ്യവസ്ഥ ചെയ്യുന്നു. അടുത്ത ഏപ്രില്‍ മുതലാണ് ഇത് നിലവില്‍ വരിക. 2020ഓടെ ഇത് ഒന്‍പത് പൗണ്ടായി ഉയരും.

ഇംഗ്ലണ്ടിലെ വൃദ്ധസദനങ്ങളില്‍ മൊത്തം 4,00,000 അന്തേവാസികളാണുളളത്. നിലവിലെ പ്രതിസന്ധി എന്‍എച്ച്എസിന് അധിക ബാധ്യതയുണ്ടാക്കുമെന്നാണ് സ്വകാര്യ കമ്പനികളുടെ വാദം. പകര്‍ച്ചപ്പനി മൂലമോ ശൈത്യകാലരോഗങ്ങള്‍ മൂലമോ ഉണ്ടാകുന്നതിനും അപ്പുറമായിരിക്കും ഇതിന്റെ വ്യാപ്തിയെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.