ഡിമെന്‍ഷ്യ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി ഗവണ്‍മെന്റ്; വോളന്റിയര്‍മാരുടെ എണ്ണം 60 ശതമാനം വര്‍ദ്ധിച്ചു

മറവിരോഗ പ്രതിരോധ പ്രവര്ത്തനങ്ങളിലേക്ക് കൂടുതല് പേര് ആകൃഷ്ടരാകുന്നതായി സൂചന. 2025ഓടെ ഈ രോഗത്തെ നിര്മാര്ജ്ജനം ചെയ്യാന് ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്ത്തനങ്ങള്ക്ക് ഇത് കൂടുതല് ശക്തി പകരും. രോഗ നിവാരണത്തിനായുളള ഗവേഷണ പ്രവര്ത്തനങ്ങളില് കഴിഞ്ഞ കൊല്ലം 22,000 പേര് പങ്കെടുത്തതായി കണക്കുകള് വ്യക്തമാക്കുന്നു. 60 ശതമാനം വര്ദ്ധനയാണിതെന്ന് ദേശീയ ആരോഗ്യ ഗവേഷണ കേന്ദ്രം പറയുന്നു. മറവിരോഗത്തെ ഉന്മൂലനം ചെയ്യാനായി 100 ഗവേഷണ പരിപാടികളാണ് രാജ്യമെമ്പാടുമായി നടക്കുന്നത്. ഇതില് പങ്കെടുക്കുന്നവരുടെ എണ്ണം വര്ദ്ധിച്ചിരിക്കുന്നത് ശുഭസൂചനയാണെന്നും വിദഗ്ദ്ധര് വ്യക്തമാക്കുന്നു.
 | 

ഡിമെന്‍ഷ്യ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി ഗവണ്‍മെന്റ്; വോളന്റിയര്‍മാരുടെ എണ്ണം 60 ശതമാനം വര്‍ദ്ധിച്ചു

ലണ്ടന്‍: മറവിരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരാകുന്നതായി സൂചന. 2025ഓടെ ഈ രോഗത്തെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് കൂടുതല്‍ ശക്തി പകരും. രോഗ നിവാരണത്തിനായുളള ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ കൊല്ലം 22,000 പേര്‍ പങ്കെടുത്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 60 ശതമാനം വര്‍ദ്ധനയാണിതെന്ന് ദേശീയ ആരോഗ്യ ഗവേഷണ കേന്ദ്രം പറയുന്നു. മറവിരോഗത്തെ ഉന്മൂലനം ചെയ്യാനായി 100 ഗവേഷണ പരിപാടികളാണ് രാജ്യമെമ്പാടുമായി നടക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നത് ശുഭസൂചനയാണെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

രോഗ ചികിത്സയ്ക്കായി നൂതന മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിക്കുകയും രോഗികളെ ചികിത്സിക്കുകയും മെല്ലെ രോഗം ഇല്ലാതാക്കുകയുമാണ് പഠനങ്ങളുടെ ലക്ഷ്യം. ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനം, മറവിയെ നേരിടാനുളള പ്രതിരോധ മാര്‍ഗങ്ങള്‍, മറവിരോഗത്തിലേക്ക് നയിക്കുന്ന ജനിതക പ്രശ്‌നങ്ങള്‍ എന്നിവയും പഠന വിധേയമാക്കുന്നുണ്ട്. മറവി രോഗം വിസ്മൃതിയാലാകാനുളള എല്ലാ സാധ്യതകളും തെളിഞ്ഞിട്ടുണ്ടെന്നും ഇതിലൂടെ മറവി രോഗികളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുമെന്നും ലൈഫ് സയന്‍സസ് മന്ത്രി ജോര്‍ജ്ജ് ഫ്രീമാന്‍ പറയുന്നു. ഇതിനായി പോരാടാന്‍ നമുക്ക് ധാരാളം സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ട്. ഇത്തരത്തില്‍ ധാരാളം പേര്‍ ഈ രംഗത്ത് വരുന്നുവെന്നത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അതേ സമയം ഇനിയും നമുക്ക് ഈ രംഗത്ത് ഏറെ മുന്നോട്ട് പോകാനുണ്ട്.

മറവി രോഗമുളള കൂടുതല്‍ പേരെ ഗവേഷണങ്ങളില്‍ പങ്കാളികളാക്കാനാകുന്നു എന്നത് ഏറെ സന്തോഷകരമാണെന്ന് അല്‍ഷൈയ്‌മേഴ്‌സ് സൊസൈറ്റിയില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. ഡൗഗ് ബ്രൗണ്‍ പറയുന്നു. രോഗത്തെ ചികിത്സിയ്ക്കുകയും ഉന്മൂലനം ചെയ്യുകയും മാത്രമല്ല ഗവേഷണങ്ങളിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും മറിച്ച് രോഗികളെ അവരുടെ അവസ്ഥയെക്കുറിച്ച് ബോധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. ഇതില്‍ക്കൂടി അവര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാനും തങ്ങള്‍ക്ക് കഴിയുന്നു.
ഇപ്പോള്‍ മറവി രോഗം ബാധിച്ച 8,50,000 പേരാണ് രാജ്യത്തുളളത്. 2051 ഓടെ ഇത് ഇരുപത് ലക്ഷം കടക്കുമെന്നാണ് കണക്കാക്കുന്നത്.

മറവിരോഗത്തിനെതിരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത പ്രവര്‍ത്തനത്തിലൂടെയാണ് ഈ രംഗത്തേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനായത്. 2012 മാര്‍ച്ചിലാണ് ഈ പ്രോഗ്രാം ആരംഭിച്ചത്. രോഗം തിരിച്ചറിയാനും ചികിത്സിക്കാനും ഗവേഷണത്തിനുമായി പൊതുജനങ്ങളും സന്നദ്ധ സംഘനകളും മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അഭ്യര്‍ത്ഥിച്ചു. ഈ പദ്ധതി വിജയമായതോടെ 2020ഓടെ മറവി രോഗത്തെ തുരത്താനുളള മറ്റൊരു പ്രചാരണ പരിപാടിയ്ക്കും അദ്ദേഹം ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇതിലൂടെ മറവിരോഗ രംഗത്ത് കൂടുതല്‍ ഗവേഷണം നടക്കുന്നതിലും മികച്ച നല്‍കുന്നതിനുമുളള രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്രമാക്കി രാജ്യത്തെ മാറ്റുക എന്നതാണ് ലക്ഷ്യം.

മറവി രോഗമുളള പത്ത് ശതമാനം പേരെയെങ്കിലും 2020ഓടെ ഗവേഷണ രംഗത്തെത്തിക്കാനും പദ്ധതിയുണ്ട്. ദേശീയതലത്തില്‍ 2014-15 വര്‍ഷത്തില്‍ അഞ്ചര ശതമാനം രോഗികള്‍ ഗവേഷണ രംഗത്തുണ്ട്. 2012-13ല്‍ ഇത് 3.7ശതമാനമായിരുന്നു. 100 മില്യണ്‍ ഡോറളാണ് മറവി രോഗ ഗവേഷണത്തിനായി നീക്കി വച്ചിരിക്കുന്നത്. 2013-14ല്‍ 13,583 പേരാണ് മറവി രോഗ ഗവേഷണത്തില്‍ പങ്കാളികളായത്. 2014-15ല്‍ ഇത് 21,791 ആയി ഉയര്‍ന്നിട്ടുണ്ട്.