ഹൈഹീല്‍ ചെരുപ്പുകള്‍ ആക്രമണത്തിനുപയോഗിക്കുന്നത് വ്യാപകമാകുന്നെന്ന് റിപ്പോര്‍ട്ട്

ഹൈ ഹീല് ചെരുപ്പുകള് ഫാഷന് ആയിരുന്ന കാലം മാറിയിരിക്കുന്നു. ഇന്ന് അത് വനിതകളുടെ ആയുധമാണെന്നാണ് പുതിയ റിപ്പോര്ട്ടുകള്. യു.കെയിലാകെ ഹൈ ഹീല് ചെരുപ്പുകള് ഉപയോഗിച്ചുള്ള ആക്രമണം വര്ധിക്കുന്നതായാണ് കണക്കുകള് സൂചിപ്പിക്കുന്നത്. പോലീസ് പറയുന്നത് വനിതകള് ആക്രമിക്കുന്ന കേസുകളിലെല്ലാം തന്നെ ഹൈഹീല് ചെരുപ്പുകളും ഷൂസുകളും ആയുധമാകുന്നു എന്നാണ്. ഒരു നൈറ്റ് ഔട്ടിനിടെ പുറത്തുപോയ കാതറിനയെന്ന 29 കാരിക്ക് ഹൈ ഹീല് ചെരുപ്പുകൊണ്ടുള്ള ആക്രമണത്തില് ഒരു കണ്ണ് തന്നെ നഷ്ടമായി. ബോള്ട്ടണിലുള്ള ഇവര് ഇപ്പോള് മാനസിക പ്രയാസത്തിലാണ്. ഉള്ള ജോലിപോലും നഷ്ടപ്പെട്ട ഇവര് നിലവില് വീടിനു പുറത്തിറങ്ങാന് പോലും സാധിക്കാത്ത അവസ്ഥയിലുമാണെന്നു പോലീസ് പറയുന്നു.
 | 

ഹൈഹീല്‍ ചെരുപ്പുകള്‍ ആക്രമണത്തിനുപയോഗിക്കുന്നത് വ്യാപകമാകുന്നെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ഹൈ ഹീല്‍ ചെരുപ്പുകള്‍ ഫാഷന്‍ ആയിരുന്ന കാലം മാറിയിരിക്കുന്നു. ഇന്ന് അത് വനിതകളുടെ ആയുധമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. യു.കെയിലാകെ ഹൈ ഹീല്‍ ചെരുപ്പുകള്‍ ഉപയോഗിച്ചുള്ള ആക്രമണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോലീസ് പറയുന്നത് വനിതകള്‍ ആക്രമിക്കുന്ന കേസുകളിലെല്ലാം തന്നെ ഹൈഹീല്‍ ചെരുപ്പുകളും ഷൂസുകളും ആയുധമാകുന്നു എന്നാണ്. ഒരു നൈറ്റ് ഔട്ടിനിടെ പുറത്തുപോയ കാതറിനയെന്ന 29 കാരിക്ക് ഹൈ ഹീല്‍ ചെരുപ്പുകൊണ്ടുള്ള ആക്രമണത്തില്‍ ഒരു കണ്ണ് തന്നെ നഷ്ടമായി. ബോള്‍ട്ടണിലുള്ള ഇവര്‍ ഇപ്പോള്‍ മാനസിക പ്രയാസത്തിലാണ്. ഉള്ള ജോലിപോലും നഷ്ടപ്പെട്ട ഇവര്‍ നിലവില്‍ വീടിനു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലുമാണെന്നു പോലീസ് പറയുന്നു.

വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ ബ്രിട്ടണിലെ 44 പോലീസ് സേനകളില്‍ 21ലും ഹൈ ഹീല്‍ ആയുധമായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2013 നുശേഷം ഇത്തരം 150 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ യഥാര്‍ഥ ചിത്രം ഇതില്‍ നിന്നും വളരെ വലുതാണെങ്കിലും മറ്റ് പോലീസ് സേനകള്‍ ഇതിന്റെ കണക്കുകള്‍ വിശദമാക്കാന്‍ വിസമ്മതിച്ചു.
മേഴ്‌സിസൈഡിലാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 43 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്.

ലിവര്‍പൂള്‍ പബില്‍ രണ്ടു ദിവസത്തെ ജന്മദിന ആഘോഷത്തിനിടെ പുറത്തെറിയപ്പെട്ട 30 കാരിയായ അമി സന്ത്വേ തന്നോട് വല്ലതും പറ്റിയോ എന്നു ചോദിച്ച അപരിചതനെ ഹൈഹീല്‍ ഊരി ആക്രമിച്ചതും ഇക്കൂട്ടത്തില്‍പെടുന്നു. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സംഭവത്തില്‍ ഇവര്‍ക്ക് പത്തുമാസം ജയില്‍ ശിക്ഷ ലഭിച്ചെങ്കിലും ആക്രമണത്തിരയായ മനുഷ്യന്‍ ഇന്നും അതിന്റെ വ്രണം ചുമക്കുന്നു.
കുംബ്രിയയില്‍ അഞ്ചും ഡര്‍ഹാമില്‍ ഏഴും കേസുകള്‍ ഇത്തരത്തില്‍ ഉണ്ടായി.