യുകെയില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ലൈംഗിക പീഡന ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല

കുറ്റകൃത്യങ്ങളിലേര്പ്പെട്ടതു മൂലം ലൈംഗിക പീഡനത്തിന് ഇരയായവര്ക്ക് ലഭിക്കാനുള്ള നഷ്ടപരിഹാരം നഷ്ടമാകുന്നതായി കണക്കുകള്. 12,665 പേര്ക്കാണ് നീതി ന്യായ മന്ത്രാലയത്തിനു കീഴിലുള്ള ക്രിമിനല് ഇന്ജുറീസ് കോംപന്സേഷന് അതോറിറ്റി നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. 2010 മുതലുള്ള കണക്കാണിത്. എന്നാല് വിവരാവകാശ നിയമമനുസരിച്ച് ബിബിസിക്ക് ലഭിച്ച കണക്കനുസരിച്ച് 438 പേര്ക്ക് ലഭിക്കുമായിരുന്ന നഷ്ടപരിഹാരത്തുക തടഞ്ഞു വച്ചിരിക്കുകയാണ്. ചിലരുടെ നഷ്ടപരിഹാരത്തുകയില് കുറവും വരുത്തിയിട്ടുണ്ട്.
 | 

യുകെയില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ലൈംഗിക പീഡന ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല

ലണ്ടന്‍: കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടതു മൂലം ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്ക് ലഭിക്കാനുള്ള നഷ്ടപരിഹാരം നഷ്ടമാകുന്നതായി കണക്കുകള്‍. 12,665 പേര്‍ക്കാണ് നീതി ന്യായ മന്ത്രാലയത്തിനു കീഴിലുള്ള ക്രിമിനല്‍ ഇന്‍ജുറീസ് കോംപന്‍സേഷന്‍ അതോറിറ്റി നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. 2010 മുതലുള്ള കണക്കാണിത്. എന്നാല്‍ വിവരാവകാശ നിയമമനുസരിച്ച് ബിബിസിക്ക് ലഭിച്ച കണക്കനുസരിച്ച് 438 പേര്‍ക്ക് ലഭിക്കുമായിരുന്ന നഷ്ടപരിഹാരത്തുക തടഞ്ഞു വച്ചിരിക്കുകയാണ്. ചിലരുടെ നഷ്ടപരിഹാരത്തുകയില്‍ കുറവും വരുത്തിയിട്ടുണ്ട്.

നീതിന്യായ മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച് കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെട്ടവര്‍ക്ക് ലൈംഗികാതിക്രമക്കേസുകളില്‍ ലഭിക്കേണ്ട നഷ്ടപരിഹാരം കുറയുകയോ നിഷേധിക്കപ്പെടുകയോ ചെയ്‌തേക്കാം. മറ്റുള്ളവര്‍ക്ക് ഉപദ്രവം ചെയ്യുകയോ നഷ്ടമുണ്ടാക്കുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്തതായാണ് ഇതില്‍ നിന്ന് മനസിലാക്കാന്‍ കവിയുന്നത്. പോലീസ് അന്വേഷമത്തിനും കോടതി നടപടികള്‍ക്കുമായി നികുതിദായകന്റെ പണം ഉപയോഗിക്കാതിരിക്കാനാണ് ഈ പുതിയ നയമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

2015 ജൂണ്‍ വരെ 27 പേരുടെ തുകയാണ് വെട്ടിക്കുറച്ചത്. ഇവരില്‍ പകുതിയോളം പേര്‍ മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിലും മോഷണം സ്വത്ത് സംബന്ധിച്ച കേസുകള്‍ എന്നിവയിലും പ്രതികളാക്കപ്പെട്ടിരുന്നുവെന്ന് ബിബിസി വെളിപ്പെടുത്തുന്നു. എട്ടു പേരെ അക്രമസംഭവങ്ങളില്‍ പ്രോസിക്യൂട്ട് ചെയ്തിരുന്നു. ഇത്തരം കേസുകളുടെ അടിസ്ഥാനത്തില്‍ പോയിന്റ് നല്‍കി നഷ്ടപരിഹാരം നല്‍കണോ നിരസിക്കണോ എന്ന വിഷയത്തില്‍ അതോറിറ്റിക്ക് തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്.

വെട്ടിക്കുറക്കലുകള്‍ക്ക് ശേഷം നല്‍കുന്ന ശരാശരി നഷ്ടപരിഹാരത്തുക 8423 പൗണ്ട് ആയിരിക്കും. എന്നാല്‍ ലൈംഗികാതിക്രമത്തിനിരയാകുന്നവരുടെ മാനസികാരോഗ്യം കൂടി പരിഗണിച്ചാവണം ഈ തീരുമാനമെന്ന് ഇരകള്‍ക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകര്‍ ആവശ്യപ്പെട്ടു. പീഡനത്തിനിരയായവര്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നത് മനഃപൂര്‍വമല്ലെന്ന നിലാപാടാണ് ഇവര്‍ക്കുള്ളത്.