കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരെ കോടതിയുത്തരവില്ലാതെ പുറത്താക്കും

അനധികൃത കുടിയേറ്റക്കാരെ കോടതിയുത്തരവിന്റെ പിന്ബലമില്ലാതെ വാടകവീടുകളില് നിന്നുള്പ്പെടെ പുറത്താക്കാനുള്ള നിയമം അണിയറയില്. കാലെയ് അഭയാര്ത്ഥി വിഷയത്തില് കടുത്ത നിലപാടുകള് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നാണ് സൂചന. ബ്രിട്ടന്റെ തെരുവുകള് സ്വര്ണ്ണം പതിച്ചവയല്ലെന്നായിരുന്നു കാലേയ് അഭയാര്ത്ഥികള്ക്കുള്ള മുന്നറിയിപ്പായി ആഭ്യന്തര സെക്രട്ടറി തെരേസ മേയ് പറഞ്ഞത്. അത്തരത്തില് എത്തുന്നവരെ വാടക വീടുകളില് നിന്ന് പുറത്താക്കാന് വീട്ടുടമകള്ക്ക് അധികാരം നല്കാന് ഗവണ്മെന്റ് നിയമം കൊണ്ടുവരുമെന്നും അവര് പറഞ്ഞു.
 | 

കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരെ കോടതിയുത്തരവില്ലാതെ പുറത്താക്കും

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെ കോടതിയുത്തരവിന്റെ പിന്‍ബലമില്ലാതെ വാടകവീടുകളില്‍ നിന്നുള്‍പ്പെടെ പുറത്താക്കാനുള്ള നിയമം അണിയറയില്‍. കാലെയ് അഭയാര്‍ത്ഥി വിഷയത്തില്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നാണ് സൂചന. ബ്രിട്ടന്റെ തെരുവുകള്‍ സ്വര്‍ണ്ണം പതിച്ചവയല്ലെന്നായിരുന്നു കാലേയ് അഭയാര്‍ത്ഥികള്‍ക്കുള്ള മുന്നറിയിപ്പായി ആഭ്യന്തര സെക്രട്ടറി തെരേസ മേയ് പറഞ്ഞത്. അത്തരത്തില്‍ എത്തുന്നവരെ വാടക വീടുകളില്‍ നിന്ന് പുറത്താക്കാന്‍ വീട്ടുടമകള്‍ക്ക് അധികാരം നല്‍കാന്‍ ഗവണ്‍മെന്റ് നിയമം കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു.

വാടകക്കാരുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തുന്ന വീട്ടുടമകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. പുതിയ കുടിയേറ്റ നിയമത്തില്‍ ഉള്‍പ്പെടുത്തുന്ന വകുപ്പുകളനുസരിച്ച് ഇത്തരക്കാര്‍ക്ക് പിഴയും അഞ്ചു വര്‍ഷം വരെ തടവും ലഭിക്കും. നിയമം അനുസരിക്കാത്ത വീട്ടുടമസ്ഥരേയും അനധികൃത കുടിയേറ്റക്കാര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന ഏജന്റുമാരേയും കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും കമ്മ്യൂണിറ്റീസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് പറഞ്ഞു. അനധികൃത താമസക്കാരെ തളക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

കാലേയിലെ അഭയാര്‍ത്ഥികളെ വെട്ടുക്കിളികള്‍ എന്നാക്ഷേപിച്ചതിന്റെ പേരില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങിയെങ്കിലും അഭയാര്‍ത്ഥി വിഷയത്തില്‍ കാമറൂണ്‍ അല്‍പം പോലും പിന്നോട്ടു പോയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. അഭയാര്‍ത്ഥികള്‍ നുഴഞ്ഞു കയറാതിരിക്കാന്‍ ഫ്രഞ്ച് ്തിര്‍ത്തിയില്‍ പുതിയ വേലിയുടെ നിര്‍മാണം വെള്ളിയാഴ്ച പൂര്‍ത്തിയാകും. അഭയത്തിനായുള്ള അപേക്ഷ നിരസിക്കപ്പെട്ടാല്‍ രാജ്യം നല്‍കുന്ന ആനുകൂല്യങ്ങളില്‍ നിന്ന് സ്വമേധയാ പുറത്താകുന്ന പദ്ധതിയും നടപ്പിലാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്.

ബ്രിട്ടന്‍ പാലും തേനുമൊഴുകുന്ന നാടാണെന്ന അഭയാര്‍ത്ഥികളുടെ ധാരണ തിരുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അഭയാര്‍ത്ഥി കൗണ്‍സില്‍ അധികൃതര്‍ പറയുന്നു. മറ്റു രാജ്യങ്ങളില്‍ നിന്ന് കുടിയേറാനുദ്ദേശിക്കുന്നവര്‍ക്ക് ബ്രിട്ടന്‍ അല്‍പം പ്രയാസം നിറഞ്ഞ രാജ്യമാണെന്ന സൂചന നല്‍കാന്‍ കൂടിയാണ് ഈ പുതിയ നയങ്ങള്‍നടപ്പില്‍ വരുത്തുന്നത്.