ലേബര്‍ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ്; കരോളിന്‍ ഫ്‌ളിന്റിന് പിന്തുണയുമായി ഒരു വിഭാഗം എംപിമാര്‍

ലേബര് ഡെപ്യൂട്ടി തെരഞ്ഞെടുപ്പില് ജെറെമി കോര്ബിന് വിജയത്തിലേക്ക് കുതിക്കുമ്പോള് ഒരു വിഭാഗം എംപിമാര് കരോളിന് ഫ്ളിന്റിന് പിന്തുണയുമായി രംഗത്തെത്തിയതായി റിപ്പോര്ട്ട്. രണ്ട് ഷാഡോ മന്ത്രിമാരടക്കമുള്ളവരാണ് കരോളിനു വേണ്ടി രംഗത്തെത്തിയതൈന്ന് ഇന്ഡിപ്പെന്ഡന്റ് റിപ്പോര്ട്ട് ചെയ്യുന്നു. സെപ്തംബര് 12ന് നടക്കുന്ന തെരഞ്ഞെടുപ്പില് ജെറമി കോര്ബിന് വിജയത്തിലേക്കടുത്ത പശ്ചാത്തലത്തിലാണ് എംപിമാരുടെ ഈ മനംമാറ്റം. കോര്ബിന്റെ കീഴില് തുടരാന് നിഴല് മന്ത്രിസഭയിലെ അംഗങ്ങളില് പലര്ക്കും താത്പര്യമില്ലെന്നും സൂചനയുണ്ട്. അതേസമയം ഫ്ളിന്റിന്റെ എതിരാളിയായ ടോം വാട്സണ് താഴെത്തട്ടില് നിന്ന് നല്ല പിന്തുണയുമുണ്ട്.
 | 
ലേബര്‍ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ്; കരോളിന്‍ ഫ്‌ളിന്റിന് പിന്തുണയുമായി ഒരു വിഭാഗം എംപിമാര്‍

ലണ്ടന്‍: ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കും ഡെപ്യൂട്ടി നേതൃത്വത്തിലേക്കുമുളള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം വെളളിയാഴ്ച അവസാനിച്ചിരുന്നു. സിഎല്‍പി നാമനിര്‍ദേശങ്ങളുടെ അന്തിമ പട്ടികയായതോടെ കോര്‍ബീന് 152 ലോക്കല്‍ പാര്‍ട്ടികളുടെ പിന്തുണ ഉണ്ടായിരുന്നു. ആന്‍ഡി ബേണ്‍ഹാമിന് 111, യിവെറ്റ് കൂപ്പറിന് 109, ലിസ് കെന്‍ഡലിന് 18 എന്നിങ്ങനെ ആയിരുന്നു സൂചനകള്‍. ലേബര്‍ പാര്‍ട്ടി നടത്തിയ സ്വതന്ത്ര സര്‍വേയിലും കോര്‍ബിന്റെ വിജയം സുനിശ്ചിതമായിരുന്നു. ഇതില്‍ 148 അംഗങ്ങളാണ് ആദ്യ റൗണ്ടില്‍ അദ്ദേഹത്തെ പിന്തുണച്ചത്. 77 പേര്‍ കൂപ്പറെയും 65 പേര്‍ ബര്‍ണ്‍ഹാമിനെയും 46 പേര്‍ കെന്‍ഡലിനെയും പിന്തുണച്ചു. രണ്ട് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ കെന്‍ഡലും ബേണ്‍ഹാമും പുറത്തായി. 170 വോട്ടുകള്‍ക്കെതിരെ 145 വോട്ടിനാണ് കൂപ്പര്‍ കോര്‍ബിനോട് പരാജയം ഏറ്റുവാങ്ങിയത്.
ഇതോടെ കോര്‍ബീന്റെ വിജയം ഏതാണ്ട് ഉറപ്പായി. എന്നാല്‍ പിന്നീടായിരുന്നു നാടകീയമായ മലക്കം മറിച്ചിലുകള്‍.

ആന്‍ജല ഈഗിള്‍, സ്റ്റെല്ലാ ക്രീസി, ബെന്‍ ബ്രാഡ്ഷാ എന്നിവരെ നാമനിര്‍ദേശം ചെയ്ത ആറ് അംഗങ്ങള്‍ ഫ്‌ളിന്റിന് പിന്തുണ പ്രഖ്യാപിച്ചു. ഫ്‌ളിന്റിനെ നാമനിര്‍ദേശം ചെയ്ത 43 അംഗങ്ങള്‍ക്ക് പുറമെ ആയിരുന്നു ഇത്. ലേബര്‍ പാര്‍ട്ടി അടുത്ത അഞ്ച് വര്‍ഷം എന്തായിരിക്കണമെന്ന് തീരുമാനിക്കാന്‍ ഏറ്റവും ഉചിത കരോലിന്‍ ഫ്‌ളിന്റ് ആണെന്നാണ് മിക്കവരുടെയും അഭിപ്രായം.

തീരുമാനങ്ങളെടുക്കുന്നതില്‍ മികച്ച വ്യക്തിയാണെന്ന് ഇവര്‍ നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ടെന്നും അംഗങ്ങള്‍ക്ക് അഭിപ്രായമുണ്ട്. അതിനാല്‍ അവരുടെ വിജയത്തിന് വേണ്ടി അണിചേരാമെന്നും ഇവര്‍ ആഹ്വാനം ചെയ്യുന്നു.
ഷാഡോ ഊര്‍ജ്ജ മന്ത്രിയായ ഫ്‌ളിന്റിന് 23 ലേബര്‍ കൗണ്‍സിലുകളുടെ പിന്തുണ ഇതിനകം തന്നെ ലഭിച്ച് കഴിഞ്ഞു. കൂടാതെ മൂന്ന് ട്രേഡ് യൂണിയനുകളും ഇവരെ പിന്തുണയ്ക്കുന്നു. ഉസ്ദാവ്, കമ്യൂണിറ്റി, മ്യൂസിഷ്യന്‍ യൂണിയന്‍ എന്നിവയാണവ.
മറ്റ് ചില അംഗങ്ങളെ നാമനിര്‍ദേശം ചെയ്തവര്‍ പോലും ഇപ്പോള്‍ തന്നെ പിന്തുണയ്ക്കുന്നു എന്നത് അതിശയിപ്പിക്കുന്നുവെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം മറ്റുളളവര്‍ പ്രചരണ തന്ത്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി വിജയം ഉറപ്പാക്കാനുളള ശ്രമവും തുടങ്ങിക്കഴിഞ്ഞു.