ലണ്ടന്‍ ഭൂഗര്‍ഭട്രെയിന്‍ സമരം: കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് യൂണിയന്‍ നേതാക്കളുടെ മുന്നറിയിപ്പ്

ഭൂഗര്ഭ ട്രെയിന് സമരം രണ്ടാം വട്ടവും ജനജീവിതത്തെ സാരമായി ബാധിച്ചു. കാര്യങ്ങള് ഇരുകൂട്ടര്ക്കും സ്വീകാര്യമായ രീതിയില് പരിഹരിച്ചില്ലെങ്കില് സ്ഥിതി ഇനിയും വഷളാകുമെന്ന് സമരനേതാക്കള് മുന്നറിയിപ്പ് നല്കുന്നു. ജോലിയ്ക്കെത്താനും തിരികെ പോകാനുമായി ആളുകള് ബസിലും ട്രെയിനിലും മറ്റും തിക്കിത്തിരക്കുകയാണ്. ഇത് വന് ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നുണ്ട്. സമരം രമ്യമായി പരിഹരിച്ചില്ലെങ്കില് പ്രശ്നം കൂടുതല് രൂക്ഷമാകുമെന്നും മേയര് ബോറിസ് ജോണ്സണ് പ്രശ്നത്തില് ഉടന് ഇടപെടണമെന്നും ആവശ്യമുയരുന്നുണ്ട്. തങ്ങളുടെ അടുത്ത നീക്കത്തെക്കുറിച്ച് ചര്ച്ച ചെയ്യാനായി നാല് യൂണിയനുകള് അടുത്താഴ്ച യോഗം വിളിച്ചിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയ ഈ സമയത്ത് തലസ്ഥാനനഗരിയെ സ്തംഭിപ്പിച്ച് കൊണ്ട് ഒരു നാല്പ്പത്തിയെട്ടു മണിക്കൂര് സമരത്തിന് ഇവര് ആഹ്വാനം നല്കിയേക്കും.
 | 

ലണ്ടന്‍ ഭൂഗര്‍ഭട്രെയിന്‍ സമരം: കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് യൂണിയന്‍ നേതാക്കളുടെ മുന്നറിയിപ്പ്

ലണ്ടന്‍: ഭൂഗര്‍ഭ ട്രെയിന്‍ സമരം രണ്ടാം വട്ടവും ജനജീവിതത്തെ സാരമായി ബാധിച്ചു. കാര്യങ്ങള്‍ ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ രീതിയില്‍ പരിഹരിച്ചില്ലെങ്കില്‍ സ്ഥിതി ഇനിയും വഷളാകുമെന്ന് സമരനേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. ജോലിയ്‌ക്കെത്താനും തിരികെ പോകാനുമായി ആളുകള്‍ ബസിലും ട്രെയിനിലും മറ്റും തിക്കിത്തിരക്കുകയാണ്. ഇത് വന്‍ ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നുണ്ട്. സമരം രമ്യമായി പരിഹരിച്ചില്ലെങ്കില്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുമെന്നും മേയര്‍ ബോറിസ് ജോണ്‍സണ്‍ പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടണമെന്നും ആവശ്യമുയരുന്നുണ്ട്.
തങ്ങളുടെ അടുത്ത നീക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി നാല് യൂണിയനുകള്‍ അടുത്താഴ്ച യോഗം വിളിച്ചിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയ ഈ സമയത്ത് തലസ്ഥാനനഗരിയെ സ്തംഭിപ്പിച്ച് കൊണ്ട് ഒരു നാല്‍പ്പത്തിയെട്ടു മണിക്കൂര്‍ സമരത്തിന് ഇവര്‍ ആഹ്വാനം നല്‍കിയേക്കും.

അടുത്തമാസം മുതല്‍ തുടങ്ങുന്ന രാത്രി സര്‍വീസുകള്‍ ജീവനക്കാരെ ബാധിക്കുമെന്നാണ് ഇവരുടെ അഭിപ്രായം. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ മേയര്‍ സ്വയം ഇടപെട്ട് അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. രാത്രിയിലെ സര്‍വീസുകള്‍ എന്നത് അദ്ദേഹത്തിന്റെ മാത്രം ആശയമാണ്. ചരിത്രത്തിലാദ്യമായാണ് സമരനേതാക്കളെ കാണാന്‍ ഒരു മേയര്‍ വിസമ്മതിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.
ഇപ്പോഴത്തെ പ്രശ്‌നം പണമല്ലെന്ന് മേയര്‍ക്ക് മനസിലായിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ നിന്ന് മനസിലാക്കാമെന്നും സമരക്കാര്‍ പറയുന്നു. ഇത് ജീവിതത്തിന്റെയും ജോലിയുടെയും പ്രശ്‌നമാണ്. മൗലിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം ശ്രമിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

വളരെ ഗൗരവമായ ഒരു പ്രശ്‌നത്തില്‍ നിന്നാണ് മേയര്‍ കൈകഴുകാന്‍ ശ്രമിക്കുന്നത്. ലണ്ടന്‍ നഗരം നിശ്ചലമായിക്കാണാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ തങ്ങളുടെ ജീവിതവും ജോലിയും ഒരു പോലെ കൊണ്ടുപോകേണ്ടതുണ്ട്. വാരാന്ത്യങ്ങളില്‍ സ്വന്തം കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ കഴിയുന്ന മറ്റേത് ലണ്ടന്‍കാരനെപ്പോലെ തങ്ങള്‍ക്കും ജീവിതം ആസ്വദിക്കാന്‍ ആകണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം സമരക്കാര്‍ യാത്രക്കാര്‍ക്ക് നേരെയാണ് തോക്കു ചൂണ്ടുന്നതെന്ന് മേയര്‍ ആരോപിക്കുന്നു. ആവശ്യമില്ലാത്ത ഈ സമരവുമായി സഹകരിക്കുന്ന യാത്രക്കാര്‍ക്ക് ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് സിഇഓ സ്റ്റീവ് ഗ്രിഫ്ത് നന്ദി പറയുന്നു. പലരുടെയും യാത്രകള്‍ ബുദ്ധിമുട്ടിലാകുന്നതില്‍ അദ്ദേഹം ക്ഷമചോദിക്കുകയും ചെയ്യുന്നു. മറ്റ് മാര്‍ഗങ്ങളുപയോഗിച്ച് തങ്ങളുടെ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു.