നൊബേല്‍ സമ്മാനം: ശാസ്ത്ര, വൈദ്യശാസ്ത്ര മേഖലകളിലെ ആദ്യ പത്തില്‍ ബ്രിട്ടീഷ് സര്‍വകലാശാലകളില്ല

തങ്ങളുടെ ഗവേഷണ പദ്ധതികള്ക്ക് ഒരു നൊബേല് പുരസ്കാരം ഏത് സര്വകലാശാലയുടെയും സ്വപ്നമാണ്. മാത്രമല്ല അത് വാണിജ്യപരമായും ഏറെ ഗുണങ്ങള് നല്കും. എന്നാല് ഈ രംഗത്ത് തങ്ങളുടെ വിദേശ എതിരാളികളെ നേരിടാന് ബ്രിട്ടീഷ് സര്വകലാശാലകള് അമ്പേ പരാജയപ്പെട്ടിരിക്കുന്നു. അമേരിക്ക ഈ രംഗത്ത് സര്വാധിപത്യം പുലര്ത്തുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. ശാസ്ത്ര വൈദ്യശാസ്ത്ര രംഗങ്ങളില് നൊബേല് പുരസ്കാരം കരസ്ഥമാക്കിയ ആദ്യ പത്ത് സര്വകലാശാലകളില് ഒന്ന് പോലും ബ്രിട്ടണില് നിന്നുളളവയല്ല. അതേസമയം അമേരിക്കയില് നിന്നുളള എട്ട് സര്വകലാശാലകളാണ് ഇതിലുളളത്. ഇതില് സ്റ്റാന്ഫോര്ഡിനാണ് ഒന്നാം സ്ഥാനമെന്നതും ശ്രദ്ധേയമാണ്. മറ്റ് രണ്ട് സ്ഥാനങ്ങള് ഇസ്രയേല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ടെക്കിയോണും ജര്മനിയിലെ മാക്സ് പാനും സൊസൈറ്റിയും സ്വന്തമാക്കിയിരിക്കുന്നു.
 | 

നൊബേല്‍ സമ്മാനം: ശാസ്ത്ര, വൈദ്യശാസ്ത്ര മേഖലകളിലെ ആദ്യ പത്തില്‍ ബ്രിട്ടീഷ് സര്‍വകലാശാലകളില്ല

ലണ്ടന്‍: തങ്ങളുടെ ഗവേഷണ പദ്ധതികള്‍ക്ക് ഒരു നൊബേല്‍ പുരസ്‌കാരം ഏത് സര്‍വകലാശാലയുടെയും സ്വപ്‌നമാണ്. മാത്രമല്ല അത് വാണിജ്യപരമായും ഏറെ ഗുണങ്ങള്‍ നല്‍കും. എന്നാല്‍ ഈ രംഗത്ത് തങ്ങളുടെ വിദേശ എതിരാളികളെ നേരിടാന്‍ ബ്രിട്ടീഷ് സര്‍വകലാശാലകള്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. അമേരിക്ക ഈ രംഗത്ത് സര്‍വാധിപത്യം പുലര്‍ത്തുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. ശാസ്ത്ര വൈദ്യശാസ്ത്ര രംഗങ്ങളില്‍ നൊബേല്‍ പുരസ്‌കാരം കരസ്ഥമാക്കിയ ആദ്യ പത്ത് സര്‍വകലാശാലകളില്‍ ഒന്ന് പോലും ബ്രിട്ടണില്‍ നിന്നുളളവയല്ല. അതേസമയം അമേരിക്കയില്‍ നിന്നുളള എട്ട് സര്‍വകലാശാലകളാണ് ഇതിലുളളത്. ഇതില്‍ സ്റ്റാന്‍ഫോര്‍ഡിനാണ് ഒന്നാം സ്ഥാനമെന്നതും ശ്രദ്ധേയമാണ്. മറ്റ് രണ്ട് സ്ഥാനങ്ങള്‍ ഇസ്രയേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ടെക്കിയോണും ജര്‍മനിയിലെ മാക്‌സ് പാനും സൊസൈറ്റിയും സ്വന്തമാക്കിയിരിക്കുന്നു.

രാജ്യത്ത് ജനിച്ചവര്‍ സ്വന്തമാക്കിയ നൊബേല്‍ പുരസ്‌കാരങ്ങളിലും ബ്രിട്ടണ്‍ അമേരിക്കയ്ക്ക് പിന്നിലാണ്. ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ മാഗസിന്‍ തയറാക്കിയിരിക്കുന്ന പട്ടികയില്‍ 71 അമേരിക്കക്കാരാണ് 2000ത്തിന് ശേഷം നൊബേല്‍ നേടിയിരിക്കുന്നത്. അതേസമയം 12 ബ്രിട്ടീഷുകാര്‍ക്ക് മാത്രമേ ഇത് സ്വന്തമാക്കാനായിട്ടുളളൂ. ഇവരില്‍ നാലുപേരും അമേരിക്കന്‍ സര്‍വകലാശാലകളുമായി ബന്ധപ്പെട്ടവരുമാണ്. ഇത് ബ്രിട്ടണുളള ഒരു മുന്നറിയിപ്പായി വേണം കരുതാനെന്ന് മാഗസിന്‍ എഡിറ്റര്‍ ഫില്‍ ബാത്തെ പറയുന്നു. മറ്റ് സര്‍വകലാശാലകള്‍ സ്വന്തം ഗവേഷകര്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യവും സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ നല്‍കുന്ന സഹായങ്ങളും ബ്രിട്ടീഷ് സര്‍വകലാശാലകള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ലോകമെങ്ങും നിന്നുളള ഏറ്റവും മികച്ചവരെ അവര്‍ ആകര്‍ഷിക്കുന്നു. അമേരിക്കന്‍ സര്‍വാധിപത്യത്തില്‍ അന്തം വിട്ടിട്ട് യാതൊരു കാര്യവുമില്ല. സഹായങ്ങള്‍ വെട്ടിക്കുറിച്ചും ഭീകരതയെ നേരിട്ടും സമയം ചെലവാക്കുന്ന ബ്രിട്ടണ്‍ ഇനിയെങ്കിലും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. അക്കാഡമിക് രംഗത്തുളളവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

കേംബ്രിഡ്ജ്, കാര്‍ഡിഫ്, എഡിന്‍ബറോ, നോട്ടിംഗ്ഹാം, ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് എന്നിവയാണ് സമ്മാനിതരായ ബ്രിട്ടീഷ് സര്‍വകലാശാലകള്‍. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ രണ്ട് വിദേശ ഗവേഷകരുടെ നേട്ടവും മാധ്യമ ശ്രദ്ധയിലെത്തിയിരുന്നു. 2010ല്‍ ഗ്രാഫൈന്‍ എന്ന അത്ഭുത ലോഹത്തെ കണ്ടെത്തിയതിലൂടെ ആന്‍ഡ്രെ ഗെയിമും കോണ്‍സ്റ്റാന്റിന്‍ നൊവോസെലോവും മാഞ്ചസ്റ്റര്‍ സര്‍വകലാശാലയെ പ്രശസ്തിയിലേക്കുയര്‍ത്തി. റോയല്‍ സൈസൈറ്റി പ്രസിഡന്റ് സര്‍ പോള്‍ നഴ്‌സ്, ബയോ കെമിസ്റ്റ് സര്‍ ടിം ഹണ്ട്, ഫിസിസ്റ്റ് പീറ്റര്‍ ഹിംഗ്‌സ് എന്നിവരാണ് ബ്രിട്ടീഷ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട് പുരസ്‌കൃതരായവര്‍.

സാമ്പത്തിക സമ്മര്‍ദ്ദങ്ങളും ആഗോള മത്സരങ്ങളും കഴിഞ്ഞ അഞ്ച് വര്‍ഷമായി ബ്രിട്ടീഷ് അമേരിക്കന്‍ സര്‍വകലാശാലകളെ ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കുന്നു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ബ്രിട്ടണിലേയും അമേരിക്കയിലേയും രണ്ട് പ്രമുഖ സര്‍വകലാശാലകള്‍ ഒന്നാകുമെന്നും വിദ്യാഭ്യാസ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന റസല്‍ ഗ്രൂപ്പ് വിലയിരുത്തുന്നു.