മദ്യപിച്ചെത്തുന്ന യാത്രക്കാര്‍ക്ക് വിമാനയാത്ര നിഷേധിക്കപ്പെട്ടേക്കും

മദ്യപിച്ച് എത്തുന്നവര്ക്ക് ഇനി മുതല് വിമാനത്തില് യാത്ര ചെയ്യാനാകില്ല. യാത്രയ്ക്കിടെ വിമാനത്തില് പ്രശ്നങ്ങള് ഉണ്ടാകുന്നത് അടിന്തരമായി വിമാനങ്ങള് നിലത്തിറക്കേണ്ടുന്ന സാഹചര്യങ്ങള് വരെ സൃഷ്ടിക്കുന്നതിനാലാണ് ഈ നടപടിയുമായി മുന്നോട്ട് പോകാന് മന്ത്രി സഭ ആലോചിക്കുന്നത്.
 | 
മദ്യപിച്ചെത്തുന്ന യാത്രക്കാര്‍ക്ക് വിമാനയാത്ര നിഷേധിക്കപ്പെട്ടേക്കും

ലണ്ടന്‍: മദ്യപിച്ച് എത്തുന്നവര്‍ക്ക് ഇനി മുതല്‍ വിമാനത്തില്‍ യാത്ര ചെയ്യാനാകില്ല. യാത്രയ്ക്കിടെ വിമാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അടിന്തരമായി വിമാനങ്ങള്‍ നിലത്തിറക്കേണ്ടുന്ന സാഹചര്യങ്ങള്‍ വരെ സൃഷ്ടിക്കുന്നതിനാലാണ് ഈ നടപടിയുമായി മുന്നോട്ട് പോകാന്‍ മന്ത്രി സഭ ആലോചിക്കുന്നത്. ബ്രിട്ടീഷ് വിമാനങ്ങളില്‍ ഇക്കൊല്ലം മാത്രം യാത്രയ്ക്കിടെ മദ്യപിച്ച് 156 പേര്‍ പ്രശ്‌നങ്ങളുണ്ടാക്കിയതായി വ്യോമയാന അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കൊല്ലം 114 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. തൊട്ട് മുമ്പത്തെക്കൊല്ലം 85 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2012ല്‍ ഇത് 47ഉം, 2011ല്‍ 39 ഉം ആയിരുന്നു.

ബോര്‍ഡിംഗ് ഗേറ്റുകളിലടക്കം പരിശോധന നടത്തിയാകും യാത്രികരെ കടത്തി വിടുക. യാത്രയ്ക്കായി എത്തുന്നവര്‍ വാങ്ങിക്കൊണ്ടുവരുന്ന മദ്യത്തിലും നിയന്ത്രണം ഉണ്ടാകും. വിമാനത്തില്‍ നല്‍കുന്ന മദ്യവും ആശങ്കയുണ്ടാക്കുന്നതിനാല്‍ ഇതിനും നിരോധനമുണ്ടായേക്കും. യാത്രക്കാര്‍ കൊണ്ടുവരുന്ന മദ്യം കുടിയ്ക്കുന്നതും വിമാനത്തിലെ ടോയ്‌ലറ്റുകളില്‍ പോയി മദ്യപിക്കുന്നതും വിമാന ജീവനക്കാരെ അപമാനിക്കുന്നതും വിമാനത്തിലെ ട്രേ ടേബിളുകള്‍ നശിപ്പിക്കുന്നതും ലൈഫ് ജാക്കറ്റുകള്‍ അടക്കമുളള സുരക്ഷാ ഉപകരണങ്ങള്‍ മോഷ്ടിക്കുന്നതും ധാരാളമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ മാസം 21ന് ഒരു യാത്രക്കാരന്‍ വിമാനജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും സഹയാത്രികന്റെ മുടിയ്ക്ക് തീകൊളുത്തുകയും ചെയ്തതാണ് ഇതില്‍ ഏറ്റവും ഒടുവിലത്തെ സംഭവം. മെയ് ഒന്നിന് ഒരു യാത്രക്കാരന്‍ സ്വയം വിമാനജീവനക്കാരനായി നടിച്ച് യാത്രികരോട് പെരുമാറിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.