ലാന്‍ഡിംഗിനിടെ വിമാനം കീഴ്‌മേല്‍ മറിഞ്ഞു; പരിക്കേല്‍ക്കാതെ പൈലറ്റ് രക്ഷപ്പെട്ടു

വിമാനം തല കീഴായി ലാന്ഡ് ചെയ്ത ലോകത്തെ ആദ്യ പൈലറ്റായി മാറുകയായിരുന്നു ആ മുപ്പതുകാരന്. ഒരാള്ക്ക് മാത്രം സഞ്ചരിക്കാവുന്ന ലൈറ്റ് എയര്ക്രാഫ്റ്റാണ് ലാന്ഡിംഗിനിടെ കീഴ്മേല് മറിഞ്ഞത്. വോള്വര് ഹാംപ്ടണ് ഹാഫ്പെന്നി ഗ്രീന് എയര്പോര്ട്ടില് ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. അപകടത്തില് പൈലറ്റായ ചെറുപ്പക്കാരന് എന്തായാലും പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.
 | 

ലാന്‍ഡിംഗിനിടെ വിമാനം കീഴ്‌മേല്‍ മറിഞ്ഞു; പരിക്കേല്‍ക്കാതെ പൈലറ്റ് രക്ഷപ്പെട്ടു

മിഡ്‌ലാന്റ്‌സ്: വിമാനം തല കീഴായി ലാന്‍ഡ് ചെയ്ത ലോകത്തെ ആദ്യ പൈലറ്റായി മാറുകയായിരുന്നു ആ മുപ്പതുകാരന്‍. ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ലൈറ്റ് എയര്‍ക്രാഫ്റ്റാണ് ലാന്‍ഡിംഗിനിടെ കീഴ്‌മേല്‍ മറിഞ്ഞത്. വോള്‍വര്‍ ഹാംപ്ടണ്‍ ഹാഫ്‌പെന്നി ഗ്രീന്‍ എയര്‍പോര്‍ട്ടില്‍ ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. അപകടത്തില്‍ പൈലറ്റായ ചെറുപ്പക്കാരന്‍ എന്തായാലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വിമാനം നിലത്തിറക്കിയ ശേഷം ഇയാള്‍ വളരെ കൂളായി ഇറങ്ങി നടന്ന് വന്നത് കാഴ്ചക്കാരില്‍ അമ്പരപ്പ് ഉണ്ടാക്കി. ഭയചകിതരായ വിമാനത്താവള ജീവനക്കാര്‍ ഉടന്‍ തന്നെ എയര്‍ ആംബുലന്‍സ് വിളിച്ചു വരുത്തി. എന്നാല്‍ ഇയാള്‍ക്ക് ഒരു പോറല്‍ പോലുമേറ്റില്ലെന്നത് പരിശോധന നടത്തിയവരെപ്പോലും വിസ്മയിപ്പിച്ചു. പരിക്കൊന്നുമില്ലെങ്കിലും ശരീരത്തില്‍ ചിലയിടങ്ങളില്‍ വേദനയുളളതായി പൈലറ്റ് വ്യക്തമാക്കി.