ബ്രിട്ടന്‍ സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് കരകയറുന്നത് ഒച്ചിഴയുന്ന വേഗത്തിലെന്ന് റിപ്പോര്‍ട്ട്

കനത്ത സാമ്പത്തിക തകര്ച്ചയില് നിന്ന് ബ്രിട്ടണ് തിരിച്ച് കയറുന്നത് വളരെ മെല്ലെയെന്ന് റിപ്പോര്ട്ട്. ചരിത്രത്തിലെ തന്നെ എറ്റവും കൂടുതല് സമയമാണ് മാന്ദ്യത്തില് നിന്ന് ഉണരാന് ബ്രിട്ടണ് ഇപ്പോള് എടുക്കുന്നത്. ടിയുസി നടത്തിയ വിശകലനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്. 1830ന് ശേഷമുണ്ടായ എട്ട് വന് സാമ്പത്തിക തകര്ച്ചകളെയാണ് ഇവര് പഠന വിധേയമാക്കിയത്. കഴിഞ്ഞ പാദത്തില് രാജ്യം പോയിന്റ് ഏഴ് ശതമാനം മാത്രം വളര്ച്ചയാണ് കൈവരിച്ചതെന്ന് കഴിഞ്ഞ ദിവസം നാഷണല് സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്കുകള് വ്യക്തമാക്കുന്നു. വ്യക്തിഗത ജിഡിപി 6715 പൗണ്ടും. ഇത് 2008ലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് തൊട്ടുമുമ്പുണ്ടായിരുന്ന കണക്കുകളോട് വളരെ അടുത്താണ് നില്ക്കുന്നത്. അതേസമയം ബ്രിട്ടീഷ് സമ്പദ്ഘടനയെ കരകയറ്റാനായി എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കുകയാണെന്നാണ് ചാന്സലര് ജോര്ജ്ജ് ഓസ്ബോണ് പറയുന്നത്.
 | 

ബ്രിട്ടന്‍ സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് കരകയറുന്നത് ഒച്ചിഴയുന്ന വേഗത്തിലെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: കനത്ത സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ബ്രിട്ടണ്‍ തിരിച്ച് കയറുന്നത് വളരെ മെല്ലെയെന്ന് റിപ്പോര്‍ട്ട്. ചരിത്രത്തിലെ തന്നെ എറ്റവും കൂടുതല്‍ സമയമാണ് മാന്ദ്യത്തില്‍ നിന്ന് ഉണരാന്‍ ബ്രിട്ടണ്‍ ഇപ്പോള്‍ എടുക്കുന്നത്. ടിയുസി നടത്തിയ വിശകലനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. 1830ന് ശേഷമുണ്ടായ എട്ട് വന്‍ സാമ്പത്തിക തകര്‍ച്ചകളെയാണ് ഇവര്‍ പഠന വിധേയമാക്കിയത്. കഴിഞ്ഞ പാദത്തില്‍ രാജ്യം പോയിന്റ് ഏഴ് ശതമാനം മാത്രം വളര്‍ച്ചയാണ് കൈവരിച്ചതെന്ന് കഴിഞ്ഞ ദിവസം നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യക്തിഗത ജിഡിപി 6715 പൗണ്ടും. ഇത് 2008ലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് തൊട്ടുമുമ്പുണ്ടായിരുന്ന കണക്കുകളോട് വളരെ അടുത്താണ് നില്‍ക്കുന്നത്. അതേസമയം ബ്രിട്ടീഷ് സമ്പദ്ഘടനയെ കരകയറ്റാനായി എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കുകയാണെന്നാണ് ചാന്‍സലര്‍ ജോര്‍ജ്ജ് ഓസ്‌ബോണ്‍ പറയുന്നത്.

പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ രാജ്യത്തുണ്ടായ തകര്‍ച്ചയ്ക്ക് ശേഷമുളള സാമ്പത്തിക വളര്‍ച്ചയുടെ കണക്ക് പരിശോധിച്ചാല്‍ ഏറ്റവും മോശമാണ് ഇപ്പോഴത്തെ സ്ഥിതി. 2009ല്‍ ആരംഭിച്ച ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തെ വളര്‍ച്ചാ നിരക്ക് വെറും 6.1ശതമാനം മാത്രമാണ്. 1970കളിലും 80കളിലുമുണ്ടായ സാമ്പത്തിക മാന്ദ്യത്തിന് ശേഷം രാജ്യത്തെ വളര്‍ച്ചാനിരക്ക് യഥാക്രമം 11.4, 15.5 ശതമാനമായിരുന്നു. 1930ലെ ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയ്ക്ക് ശേഷം പോലും രാജ്യം മൂന്നിരട്ടി വേഗത്തിലാണ് വളര്‍ന്നത്. അന്ന് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 21ശതമാനമായി ഉയര്‍ന്നു.

രാജ്യത്തെ സമ്പദ് ഘടനയുടെ ഈ മെല്ലെപ്പോക്കിനെ ഏറെ ആശങ്കയോടെയാണ് ടിയുസി കാണുന്നത്. സാമ്പത്തിക മാന്ദ്യം കഴിഞ്ഞ ആറ് വര്‍ഷം പിന്നിടുമ്പോഴും രാജ്യത്തിന് കരകയറാനാകുന്നില്ലെന്നത് ശുഭ സൂചനയല്ല. രാജ്യം കൂടുതല്‍ സാമ്പത്തിക വളര്‍ച്ച കൈവരിച്ചേ മതിയാകൂ എന്നും ടിയുസി ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ഒ’ഗ്രേഡി പറയുന്നു. രാജ്യത്തിന്റെ സേവന മേഖലയില്‍ വളര്‍ച്ചയുണ്ട്. എന്നാല്‍ ഉത്പാദനരംഗത്ത് സാമ്പത്തിക മാന്ദ്യത്തിന് മുമ്പ് ഉണ്ടായിരുന്നതിലും ഏറെ താഴെയാണ് ഇപ്പോഴത്തെ വളര്‍ച്ചാനിരക്ക്. ഇത്രയും താഴ്ന്ന നിരക്കില്‍ രാജ്യത്തിന് ഏറെ നാള്‍ മുന്നോട്ട് പോകാനാകില്ല. ഉത്പാദന വളര്‍ച്ചാ മേഖലകളില്‍ പുതിയ പദ്ധതികള്‍ അനിവാര്യമാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അടിസ്ഥാന സൗകര്യങ്ങളില്‍ കൂടുതല്‍ നിക്ഷേപം അനിവാര്യമാണ്. ഇതിന് പുറമെ നൈപുണ്യവും പുതുമയും സമ്പദ് രംഗത്ത് ഉണ്ടായേ തീരൂ. ആനൂകൂല്യങ്ങള്‍ കൂടുതല്‍ വെട്ടിക്കുറയ്ക്കുന്നത് 56 പൊതുസേവനങ്ങളെ നശിപ്പിക്കാനേ ഉപകരിക്കൂ. ടിയുസി റിപ്പോര്‍ട്ടിനെ ഏറെ ആശങ്കയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. സര്‍ക്കാര്‍ ദീര്‍ഘമായ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ നടപടികള്‍ ഈ രംഗത്ത് ആവശ്യമാണെന്ന സന്ദേശമാണ് റിപ്പോര്‍ട്ട് നല്‍കുന്നതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.