അനധികൃത കുടിയേറ്റക്കാര്‍ക്കുളള വിവാദ വാടക അവകാശ നയത്തിന് സര്‍ക്കാര്‍ അംഗീകാരം

അനധികൃത കുടിയേറ്റക്കാര്ക്കുളള വിവാദ വാടക അവകാശ നയത്തിന് സര്ക്കാര് അംഗീകാരം നല്കി. കാലേയില് നിന്ന് ബ്രിട്ടണിലേക്കുളള കുടിയേറ്റക്കാരുടെ പ്രശ്നത്തെ തുടര്ന്നാണിത്. അനധികൃത കുടിയേറ്റക്കാര്ക്ക് വാടകയ്ക്ക് വീടുകളോ മറ്റോ നല്കിയാല് ഉടമസ്ഥര് 3000 പൗണ്ട് പിഴ നല്കുകയോ അഞ്ച് കൊല്ലം തടവ് അനുഭവിക്കുകയോ വേണമെന്ന വ്യവസ്ഥയ്ക്കാണ് അംഗീകാരം നല്കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര് മുതല് ഇത് വെസ്റ്റ് മിഡ്ലാന്റ്സില് പരീക്ഷണാടിസ്ഥാനത്തില് നടപ്പാക്കി വരികയായിരുന്നു. ഈ നടപടി തദ്ദേശ ഭരണകൂടവും അംഗീകരിച്ചിരുന്നു. അതേസമയം ഇതിന്റെ അനന്തര ഫലങ്ങള് അത്ര നന്നല്ലെന്നാണ് വിവരാവകാശ പ്രകാരമുളള ചോദ്യത്തോട് ആഭ്യന്തര വകുപ്പ് പ്രതികരിച്ചിരിക്കുന്നത്.
 | 

അനധികൃത കുടിയേറ്റക്കാര്‍ക്കുളള വിവാദ വാടക അവകാശ നയത്തിന് സര്‍ക്കാര്‍ അംഗീകാരം

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാര്‍ക്കുളള വിവാദ വാടക അവകാശ നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. കാലേയില്‍ നിന്ന് ബ്രിട്ടണിലേക്കുളള കുടിയേറ്റക്കാരുടെ പ്രശ്‌നത്തെ തുടര്‍ന്നാണിത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് വാടകയ്ക്ക് വീടുകളോ മറ്റോ നല്‍കിയാല്‍ ഉടമസ്ഥര്‍ 3000 പൗണ്ട് പിഴ നല്‍കുകയോ അഞ്ച് കൊല്ലം തടവ് അനുഭവിക്കുകയോ വേണമെന്ന വ്യവസ്ഥയ്ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇത് വെസ്റ്റ് മിഡ്‌ലാന്റ്‌സില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വരികയായിരുന്നു. ഈ നടപടി തദ്ദേശ ഭരണകൂടവും അംഗീകരിച്ചിരുന്നു. അതേസമയം ഇതിന്റെ അനന്തര ഫലങ്ങള്‍ അത്ര നന്നല്ലെന്നാണ് വിവരാവകാശ പ്രകാരമുളള ചോദ്യത്തോട് ആഭ്യന്തര വകുപ്പ് പ്രതികരിച്ചിരിക്കുന്നത്.

തങ്ങളുടെ വാടകക്കാര്‍ക്ക് ബ്രിട്ടണില്‍ തങ്ങുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തിയ ഏഴ് പേരില്‍ നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്. പതിനൊന്ന് അനധികൃത കുടിയേറ്റക്കാരെയും പിടികൂടിയിട്ടുണ്ട്.
അതേസമയം പുതിയ നയത്തെക്കുറിച്ചുളള വാര്‍ത്ത പരന്നയുടന്‍ തന്നെ ഇതിനെതിരെ ശക്തമായ വിമര്‍ശവും വന്ന് കഴിഞ്ഞു. വെസ്റ്റ് മിഡ്‌ലാന്റ്‌സില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരിക്കുന്ന ഈ നയം ഉടന്‍ തന്നെ പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇംഗ്ലണ്ടിലാകമാനം ഇത് നടപ്പാക്കാനുളള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും മൈഗ്രന്റ്‌സ് റൈറ്റ്‌സ് നെറ്റ് വര്‍ക്ക് വക്താവ് ആവശ്യപ്പെടുന്നു.

എന്നാല്‍ തങ്ങളുടെ വാടകക്കാര്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് വ്യക്തമാക്കുന്ന ഒരു രേഖയും നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് റെസിഡന്‍ഷ്യല്‍ ലാന്റ് ലോര്‍ഡ്‌സ് അസോസിയേഷന്റെ ഡേവിഡ് സ്മിത്ത് പറയുന്നു. വെസ്റ്റ് മിഡ്‌ലാന്റില്‍ പുതിയ നയം നടപ്പാക്കി അതിനെ വിലയിരുത്തിയ ശേഷമേ രാജ്യമൊട്ടാകെ അത് പ്രാവര്‍ത്തികമാക്കാവൂ എന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

അതേസമയം പുതിയ നയത്തെക്കുറിച്ചുളള വിലയിരുത്തലുകള്‍ പൂര്‍ത്തിയായതായി ആഭ്യന്തരമന്ത്രാലയ വക്താവ് വ്യക്തമാക്കുന്നു. ഉടമകള്‍ കുടിയേറ്റക്കാരെ വേണ്ടവിധം പരിശോധിക്കുന്നില്ലെന്ന യാതൊരു സൂചനയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇത് പണമുണ്ടാക്കാനുളള ഒരു പദ്ധതിയല്ല. ഉടമകളെ ദ്രോഹിക്കണമെന്ന ഉദ്ദേശവും സര്‍ക്കാരിനില്ല. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കുടിയേറ്റക്കാരെ മനസിലാക്കാന്‍ സത്യസന്ധരായ ഉടമകളെ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ബ്രിട്ടണില്‍ കഴിയാന്‍ നിയമം അനുവദിക്കാത്തവര്‍ക്ക് യാതൊരു കാരണവശാലും വീടുകള്‍ വാടകകയ്ക്ക് ലഭിക്കരുതെന്നും അദ്ദേഹം പറയുന്നു.