മഞ്ഞില്‍ മുങ്ങി യു.കെ: സ്‌കൂളുകള്‍ അടച്ചു; റോഡുകള്‍ നിറഞ്ഞു; വിമാനങ്ങള്‍ വൈകുന്നു

യു.കെയിലാകെ കനത്ത മഞ്ഞുവീഴ്ച. ഇതോടെ സ്കൂളുകള് എല്ലാം അടച്ചു. റോഡുകള് താറുമാറായതോടെ യാത്ര ദുഷ്കരമായി. യാത്രക്കാര്ക്ക് എത്താന് കഴിയാത്തതുമൂലം മിക്ക വിമാനങ്ങളും വൈകുന്നതായാണ് റിപ്പോര്ട്ടുകള്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്ച്ചെയുമായാണ് വടക്കന് ഇംഗ്ലണ്ടില് കനത്ത മഞ്ഞുവീഴ്ച ഉണ്ടായത്. ഉയര്ന്ന പ്രദേശങ്ങളില് 10 സെന്റീമീറ്റര് ഘനത്തില് മഞ്ഞുവീണു. ഗ്രേറ്റര് മാഞ്ചസ്റ്ററിലും ഓല്ധാമിലും 50ലധികം സ്കൂളുകള് അടച്ചപ്പോള് വെസ്റ്റ് യോര്ക്ക്ഷെയറില് 28ഉം ലീഡ്സില് എട്ടും സ്കൂളുകളാണ് അടച്ചത്. ഈസ്റ്റ് ലെങ്കാഷയറില് 50 സ്കൂളുകളും അടച്ചു. ഹെയിന്ഡ്ബേണ്, ബേണ്ലി, പെന്ഡില്, റോസെന്ഡെയില് എന്നീ മേഖലകളില് സ്ഥിതി സങ്കീര്ണമാണ്.
 | 

മഞ്ഞില്‍ മുങ്ങി യു.കെ: സ്‌കൂളുകള്‍ അടച്ചു; റോഡുകള്‍ നിറഞ്ഞു; വിമാനങ്ങള്‍ വൈകുന്നു

ലണ്ടന്‍: യു.കെയിലാകെ കനത്ത മഞ്ഞുവീഴ്ച. ഇതോടെ സ്‌കൂളുകള്‍ എല്ലാം അടച്ചു. റോഡുകള്‍ താറുമാറായതോടെ യാത്ര ദുഷ്‌കരമായി. യാത്രക്കാര്‍ക്ക് എത്താന്‍ കഴിയാത്തതുമൂലം മിക്ക വിമാനങ്ങളും വൈകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായാണ് വടക്കന്‍ ഇംഗ്ലണ്ടില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടായത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ 10 സെന്റീമീറ്റര്‍ ഘനത്തില്‍ മഞ്ഞുവീണു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലും ഓല്‍ധാമിലും 50ലധികം സ്‌കൂളുകള്‍ അടച്ചപ്പോള്‍ വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ 28ഉം ലീഡ്‌സില്‍ എട്ടും സ്‌കൂളുകളാണ് അടച്ചത്. ഈസ്റ്റ് ലെങ്കാഷയറില്‍ 50 സ്‌കൂളുകളും അടച്ചു. ഹെയിന്‍ഡ്‌ബേണ്‍, ബേണ്‍ലി, പെന്‍ഡില്‍, റോസെന്‍ഡെയില്‍ എന്നീ മേഖലകളില്‍ സ്ഥിതി സങ്കീര്‍ണമാണ്.

അതേസയം അത്‌ലാന്റിക്കില്‍ നിന്നും തീരപ്രദേശത്തേക്ക് മഞ്ഞ് പ്രവേശിക്കുന്നതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. വാഹനയാത്രക്കാരോട് മുന്‍കരുതലെടുക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, നോര്‍ത്ത് വെയില്‍സ്, സ്‌കോട്ട്‌ലാന്‍ഡ്, നോര്‍ത്ത് വെസ്‌റ്റേണ്‍ ഇംഗ്‌ളണ്ട് എന്നീ മേഖലകള്‍ക്കും മുന്നറിയിപ്പുണ്ട്. സ്റ്റാഫോര്‍ഡ്ഷയറിലെ ലീക്ക്, കുംബ്രിയയിലെ ഷാപ് എന്നിവിടങ്ങളിലും മഞ്ഞുവീഴ്ചയെതുടര്‍ന്ന് ഗതാഗതം മുടങ്ങി. സൗത്ത് യോര്‍ക്ക്ഷയറിലെ പെനൈന്‍സിലും റോഡുകള്‍ അടച്ചു. ലീഡ്‌സ് ബ്രാഡ്‌ഫോര്‍ഡ് വിമാനത്താവളം മഞ്ഞ് നീക്കം ചെയ്യാനായി അടച്ചിട്ടിരുന്നു. ഇവിടെ രാത്രി അഞ്ച് സെന്റീമീറ്റര്‍ മഞ്ഞുവീണു. രാവിലെ 9 മണിയോടെ സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും പലതും വൈകുന്നു.

അതേസമയം മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ മഞ്ഞുവീഴ്ച കാരണം യാത്രക്കാരുമായി വിമാനത്തിന് ഏറെ സമയം റണ്‍വേയില്‍ കിടക്കേണ്ടിവന്നു. സൗത്ത്, സൗത്ത് ഈസ്റ്റ് എന്നീ മേഖലകളില്‍ മഞ്ഞുവീഴ്ച ഉണ്ടായില്ല. ഇന്ന് മഞ്ഞുവീണേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ അലക്‌സ് ബേണ്‍കില്‍ മുന്നറിയിപ്പ് നല്‍കുന്നു.
അത്‌ലാന്റിക്കില്‍ നിന്നുള്ള മഞ്ഞ് വരവ് കിഴക്കോട്ടാണ് കേന്ദ്രീകരിക്കാന്‍ സാധ്യതയെന്നും നിലവില്‍ പ്രസന്നമായ അന്തരീക്ഷമായതിനാല്‍ ഇവിടെ മഴയ്ക്കാണ് സാധ്യത.

വടക്കുകിഴക്കന്‍ കാറ്റ് ശക്തമാണെന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ സാധാരണയേക്കാള്‍ താഴെയായിരിക്കും ചൂട്. ഇത് അടുത്ത ആഴ്ച പകുതി വരേയും തുടര്‍ന്നേക്കും. തുടര്‍ന്ന് താപനിലയില്‍ ചെറിയ മാറ്റം പ്രതീക്ഷിക്കാമെന്നും ബേണ്‍കില്‍ അറിയിച്ചു.