ബ്രിട്ടനിലെത്താന്‍ സുഡാന്‍ അഭയാര്‍ത്ഥി കടന്നത് ഇംഗ്ലീഷ് ചാനലിനു കുറുകേയുള്ള റെയില്‍വേ ടണല്‍

യുകെ - ഫ്രാന്സ് അതിര്ത്തിയില് ഫ്രഞ്ച് പ്രദേശമായ കാലേയില് നിന്നുള്ള അഭയാര്ത്ഥി പ്രവാഹം തുടരുന്നു. ബ്രിട്ടനിലെത്താന് ഏത് അപകടവും തരണം ചെയ്യാന് തയ്യാറായാണ് അഭയാര്ത്ഥികള് എത്തുന്നത്. സുഡാനില് നിന്നുള്ള ഒരു അഭയാര്ത്ഥിയെ യുറോ ടണല് കടക്കുന്നതിനിടെ പോലീസ് പിടികൂടി. അബ്ദുള് റഹ്മാന് ഹാരൂണ് എന്ന നാല്പത് കാരനാണ് പോലീസിന്റെ പിടിയിലായത്. ഇയാള് ഇംഗ്ലീഷ് ചാനലിനു കുറുകേയുള്ള യൂറോടണലിലൂടെ നടന്നു വരികയായിരുന്നു.
 | 

ബ്രിട്ടനിലെത്താന്‍ സുഡാന്‍ അഭയാര്‍ത്ഥി കടന്നത് ഇംഗ്ലീഷ് ചാനലിനു കുറുകേയുള്ള റെയില്‍വേ ടണല്‍

കെന്റ്: യുകെ – ഫ്രാന്‍സ് അതിര്‍ത്തിയില്‍ ഫ്രഞ്ച് പ്രദേശമായ കാലേയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹം തുടരുന്നു. ബ്രിട്ടനിലെത്താന്‍ ഏത് അപകടവും തരണം ചെയ്യാന്‍ തയ്യാറായാണ് അഭയാര്‍ത്ഥികള്‍ എത്തുന്നത്. സുഡാനില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥിയെ യുറോ ടണല്‍ കടക്കുന്നതിനിടെ പോലീസ് പിടികൂടി. അബ്ദുള്‍ റഹ്മാന്‍ ഹാരൂണ്‍ എന്ന നാല്‍പത് കാരനാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ ഇംഗ്ലീഷ് ചാനലിനു കുറുകേയുള്ള യൂറോടണലിലൂടെ നടന്നു വരികയായിരുന്നു.

കടലിനടിയിലൂടെ കടന്നു പോകുന്ന 31 മൈല്‍ നീളമുള്ള റെയില്‍വേ ടണലാണ് യൂറോ ടണല്‍. നൂറ് മൈല്‍ വേഗത്തില്‍ ട്രെയിനുകള്‍ പായുന്ന ഈ ടണലിലൂടെ ജീവന്‍ പണയം വച്ചാണ് ഇയാള്‍ നടന്നു വന്നത്. തുരങ്കം ബ്രിട്ടനിലേക്ക് തുറക്കുന്ന ഫോക്ക്‌സ്‌റ്റോണിന് ഒരു മൈല്‍ മാത്രം അകലെ വച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ നാലു സുരക്ഷാവേലികള്‍ ചാടിക്കടന്ന് നാനൂറോളം നിരീക്ഷണ ക്യാമറകളേയും കബളിപ്പിച്ചാണ് ടണലില്‍ പ്രവേശിച്ചത്. ഇയാള്‍ ടണലില്‍ പ്രവേശിച്ചത് അറിഞ്ഞയുടന്‍ ഫ്രഞ്ച് അധികൃതര്‍ നിരീക്ഷണത്തിനായി ഒരു ട്രെയിന്‍ അയച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

പാരീസിനും ബ്രസല്‍സിനുമിടയില്‍ സര്‍വീസ് നടത്തുന്ന യൂറോസ്റ്റാര്‍ ട്രെയിനുകള്‍ മാത്രമാണ് ഈ പാത ഉപയോഗിക്കുന്നത്. കനത്ത ഇരുട്ടില്‍ പതിനഞ്ചു മൈലോളം പിന്നിട്ട ശേഷമാണ് ഇയാള്‍ തുരങ്കത്തില്‍ കടന്നതിനേക്കുറിച്ച് വിവരം ലഭിച്ചത്. ഇതോടെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചു. തീവണ്ടിഗതാഗതം തടസപ്പെടുത്തിയതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. അതിവേഗ ട്രെയിനുകളും ഉയര്‍ന്ന വോള്‍ട്ടേജ് വൈദ്യുതി ലൈനുകളുമുള്ള തുരങ്കത്തില്‍ പ്രവേശിക്കുന്നത് യൂറോടണല്‍ വിലക്കിയിട്ടുള്ളതാണ്. ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റം കുറ്റകരവും അപകടകരവുമാണെന്ന് യൂറോടണല്‍ വക്താവ് പറഞ്ഞു.