ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാത്തത് മൂലം ബ്രിട്ടീഷുകാരില്‍ വൈറ്റമിന്‍ ഡി കുറവെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാത്തതിനാല് യുകെയിലെ ജനങ്ങള് വൈറ്റമിന് ഡി കഴിക്കുന്നതിന്റെ അളവ് വര്ദ്ധിപ്പിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്. പോഷണത്തിനുളള ശാസ്ത്രീയ ഉപദേശക സമിതിയുടെ റിപ്പോര്ട്ടിലാണ് ഈ പരാമര്ശങ്ങള് ഉളളത്. ഇതാദ്യമായാണ് ബ്രിട്ടീഷുകാര് വൈറ്റമിന് ഡി സപ്ലിമെന്റുകള് ഉള്പ്പെടുത്തണമെന്ന നിര്ദേശം ഔദ്യോഗികമായി ലഭിക്കുന്നത്. എല്ലുകളെ ശക്തിപ്പെടുത്തുന്നതോടൊപ്പം മറ്റ് പല മേന്മകളും വൈറ്റമിന് ഡിയ്ക്കുണ്ട്.
 | 

ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാത്തത് മൂലം ബ്രിട്ടീഷുകാരില്‍ വൈറ്റമിന്‍ ഡി കുറവെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

ലണ്ടന്‍: ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാത്തതിനാല്‍ യുകെയിലെ ജനങ്ങള്‍ വൈറ്റമിന്‍ ഡി കഴിക്കുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. പോഷണത്തിനുളള ശാസ്ത്രീയ ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങള്‍ ഉളളത്. ഇതാദ്യമായാണ് ബ്രിട്ടീഷുകാര്‍ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം ഔദ്യോഗികമായി ലഭിക്കുന്നത്. എല്ലുകളെ ശക്തിപ്പെടുത്തുന്നതോടൊപ്പം മറ്റ് പല മേന്‍മകളും വൈറ്റമിന്‍ ഡിയ്ക്കുണ്ട്.

പതിനൊന്നിനും 64നും ഇടയില്‍ പ്രായമുളളവര്‍ക്ക് ദിവസവും 10 മൈക്രോഗ്രാം വൈറ്റമിന്‍ ഡിയെങ്കിലും ദിവസവും ആവശ്യമാണ്. സൂര്യപ്രകാശത്തില്‍ നിന്ന് ആവശ്യമുളള വൈറ്റമിന്‍ ഡി ലഭിക്കുമെന്നാണ് നേരത്തെയുളള വിശ്വാസം. എന്നാല്‍ ഇപ്പോഴിത് മാറി മറിഞ്ഞിരിക്കുകയാണ്. പലര്‍ക്കും ആവശ്യമുളളതിന്റെ പകുതി വൈറ്റമിന്‍ ഡി മാത്രമേ ഭക്ഷണത്തിലൂടെയും മറ്റും ലഭിക്കുന്നുളളൂവെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
മതാചാരങ്ങളുടെയും സാംസ്‌കാരികതയുടെയും മറ്റും പേരില്‍ ശരീരം മുഴുവന്‍ മൂടി നടക്കുന്നവരും വീട്ടില്‍ നിന്ന് അധികം പുറത്തിറങ്ങാത്തവരും സപ്ലിമെന്റുകള്‍ കഴിയ്ക്കണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

97.5ശതമാനം ജനങ്ങളും ആവശ്യത്തിന് വൈറ്റമിന്‍ ഡി ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതേസമയം റിപ്പോര്‍ട്ടിന്റെ പ്രാഥമിക രൂപം മാത്രമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒന്‍പത് ആഴ്ചകള്‍ നീളുന്ന ചര്‍ച്ചകള്‍ക്ക് ശേഷം അടുത്ത കൊല്ലം ആദ്യം അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. ഇത് ഔദ്യോഗിക ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങളായി അംഗീകരിക്കപ്പെടാനും സാധ്യതയുണ്ട്.

പുതിയ നിര്‍ദേശങ്ങള്‍ രാജ്യത്തെ ആരോഗ്യ മേഖലയില്‍ നല്ല മാറ്റമുണ്ടാക്കുമെന്നാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് ഡെന്റിസ്ട്രി യിലെ ഡോ.ഏഡ്രിയന്‍ മാര്‍ട്ടിനോയുടെ അഭിപ്രായം. ഇത് ജനങ്ങളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുമെന്നും വിലയിരുത്തുന്നു. അതേസമയം ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നവര്‍ക്ക് സപ്ലിമെന്റുകളുടെ ആവശ്യമില്ലെന്നും വിലയിരുത്തപ്പെടുന്നു. റിക്കറ്റ്‌സ് പോലുളള രോഗങ്ങളെ തുരത്താന്‍ വൈറ്റമിന്‍ ഡി അത്യന്താപേക്ഷിതമാണ്. പ്രായാധിക്യമുളളവര്‍ തീര്‍ച്ചയായും വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ ശീലമാക്കണം. ഇത് മൂലം വീഴ്ചയിലൂടെയും മറ്റും ഉണ്ടാകുന്ന ഒടിവുകള്‍ ഒരു പരിധി വരെ പരിഹരിക്കാനാകും. കൂടാതെ മസിലുകളുയെും മറ്റും ബലപ്പെടുത്താനും ഇത് സഹായിക്കുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടീഷ് ഭക്ഷണശീലങ്ങളില്‍ നിന്ന് ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി ലഭിക്കുന്നില്ല. മത്സ്യങ്ങളില്‍ നിന്ന ലഭിക്കുന്ന എണ്ണ, ചുവന്ന മാംസ്യം, കൂണ്‍, മുട്ട എന്നിവയില്‍ മാത്രമാണ് വൈറ്റമിന്‍ ഡി അടങ്ങിയിട്ടുളളത്. ഇവയെ ന്നും ബ്രിട്ടീഷുകാരുടെ പ്രധാന ഭക്ഷണ വിഭവങ്ങളുമല്ല. അതേസമയം പെണ്‍കുട്ടികളും ഗര്‍ഭിണികളും മറ്റും ആഴ്ചയില്‍ രണ്ട് തവണയില്‍ കൂടുതല്‍ എണ്ണയടങ്ങിയ മീന്‍ കഴിയ്ക്കാന്‍ പാടില്ലെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവര്‍ സൂര്യപ്രകാശത്തില്‍ നിന്ന് വ്യായാമം ചെയ്യുന്നത് നന്നായിരിക്കും. അതേസമയം സൂര്യാഘാതം ഏല്‍ക്കാതെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.