യുകെയില്‍ ടാംപോണ്‍ ടാക്‌സ് പിന്‍വലിക്കുന്നു; സാനിട്ടറി ഉത്പന്നങ്ങള്‍ക്ക് വാറ്റ് ഒവിവാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സമ്മതിച്ചു

സാനിട്ടറി ഉല്പ്പന്നങ്ങള്ക്ക് വാറ്റ് ഒഴിവാക്കാന് യൂറോപ്യന് യൂണിയന് സമ്മതിച്ചതോടെ ടാംപോണ് ടാക്സ് പിന്വലിക്കുന്നു. ടാംപോണിനും മറ്റ് സാനിട്ടറി ഉത്പന്നങ്ങള്ക്കും അഞ്ചു ശതമാനം വാറ്റ് ടാക്സ് കുറയ്ക്കാന് തീരുമാനിച്ചതായി ധനമന്ത്രി ഓസ്ബോണ് അറിയിച്ചെങ്കിലും അത് കടത്തിവെട്ടുന്നതായിരുന്നു യൂറോപ്യന് യൂണിയന് നേതാക്കളുടെ തീരുമാനം. ടാംപോണ് ഉള്പ്പെടെയുള്ള സാനിട്ടറി ഉത്പന്നങ്ങള്ക്ക് സീറോ വാറ്റ് റേറ്റിങ് നല്കാനാണ് നേതാക്കളുടെ തീരുമാനം. ഈ ഉത്പന്നങ്ങള്ക്ക് വാറ്റ് നികുതി നിര്ത്തലാക്കാന് ആവശ്യപ്പെട്ട് ടോറികള് ലേബറിനൊപ്പം ചേര്ന്ന് സര്ക്കാരിനെതിരേ സമ്മര്ദ്ദതന്ത്രത്തിനു ശ്രമിക്കുന്നതിനിടെ പ്രധാനമന്ത്രി കാമറൂണ് യൂറോപ്യന് യൂണിയന് നേതാക്കളെ കണ്ട് അതിവേഗം വാറ്റ് നികുതി പൂജ്യത്തിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
 | 

യുകെയില്‍ ടാംപോണ്‍ ടാക്‌സ് പിന്‍വലിക്കുന്നു; സാനിട്ടറി ഉത്പന്നങ്ങള്‍ക്ക് വാറ്റ് ഒവിവാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സമ്മതിച്ചു

ലണ്ടന്‍: സാനിട്ടറി ഉല്‍പ്പന്നങ്ങള്‍ക്ക് വാറ്റ് ഒഴിവാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സമ്മതിച്ചതോടെ ടാംപോണ്‍ ടാക്‌സ് പിന്‍വലിക്കുന്നു. ടാംപോണിനും മറ്റ് സാനിട്ടറി ഉത്പന്നങ്ങള്‍ക്കും അഞ്ചു ശതമാനം വാറ്റ് ടാക്‌സ് കുറയ്ക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി ഓസ്‌ബോണ്‍ അറിയിച്ചെങ്കിലും അത് കടത്തിവെട്ടുന്നതായിരുന്നു യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ തീരുമാനം. ടാംപോണ്‍ ഉള്‍പ്പെടെയുള്ള സാനിട്ടറി ഉത്പന്നങ്ങള്‍ക്ക് സീറോ വാറ്റ് റേറ്റിങ് നല്‍കാനാണ് നേതാക്കളുടെ തീരുമാനം. ഈ ഉത്പന്നങ്ങള്‍ക്ക് വാറ്റ് നികുതി നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ട് ടോറികള്‍ ലേബറിനൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെതിരേ സമ്മര്‍ദ്ദതന്ത്രത്തിനു ശ്രമിക്കുന്നതിനിടെ പ്രധാനമന്ത്രി കാമറൂണ്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെ കണ്ട് അതിവേഗം വാറ്റ് നികുതി പൂജ്യത്തിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

28 യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ അംഗരാജ്യങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി സാനിട്ടറി ഉത്പന്നങ്ങള്‍ക്ക് സിറോ വാറ്റ് നടപ്പാക്കാന്‍ തീരുമാനിക്കുന്നതായി അറിയിക്കുകയായിരുന്നു. ടാംപോണ്‍ ടാക്‌സിനെതിരേയുള്ള ജനശബ്ദം സര്‍ക്കാര്‍ കേട്ടെന്നും തങ്ങള്‍ വാറ്റ് ടാക്‌സ് പൂജ്യത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതായും അക്കാര്യം യൂറോപ്യന്‍ യൂണിയനില്‍ അവതരിപ്പിച്ച് അംഗരാജ്യങ്ങളില്‍ നിയമമാക്കിയതായും ധനമന്ത്രി ജോര്‍ജ് ഓസ്‌ബോണ്‍ അവകാശപ്പെട്ടു. യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിന്റെ ഗുണത്തില്‍ പെടുത്തി, രാജ്യത്തിന് ഇതുവരെ സാധിക്കാന്‍ കഴിയാത്തതാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യുകിപ് നേതാവ് നിഗെല്‍ ഫരാഷ് ഓസ്‌ബോണിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. നികുതി കുറയ്ക്കണമെന്ന് അപേക്ഷിച്ച് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ കാലുപിടിക്കേണ്ട അവസ്ഥയിലേക്ക് ബ്രിട്ടന്‍ താഴേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നികുതിയില്‍ നിന്നു ലഭിക്കുന്ന 12 മില്യന്‍ പൗണ്ട് വനിതകളെ സഹായിക്കാന്‍ സന്നദ്ധ സംഘടനകള്‍ക്ക് നല്‍കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. എന്നാല്‍ സീറോ ടാക്‌സ് ഭേദഗതി അവതരിപ്പിക്കാനിരിക്കേയാണ് തോല്‍വിയില്‍ നിന്നൊഴിവായിക്കൊണ്ട് യൂറോപ്യന്‍ യൂണിയന്‍ വഴി കാമറൂണ്‍ ഈ നേട്ടമുണ്ടാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.