കൗമാരക്കാരും വിദ്യാര്‍ത്ഥികളും പുതിയ മെനിഞ്ചൈറ്റിസ് വാകിസിനെടുക്കണമെന്ന് നിര്‍ദേശം

വിദ്യാര്ത്ഥികളും കൗമാരക്കാരും നിര്ബന്ധമായി മെനിഞ്ചൈറ്റിസ് വാക്സിന് എടുത്തിരിക്കണമെന്ന് ആരോഗ്യപ്രവര്ത്തകര്. ഈ പ്രായക്കാരില് മെനിഞ്ചൈറ്റിസ് രോഗം വ്യാപകമായതിനെ തുടര്ന്നാണ് ഈ നിര്ദേശം. ഇതിന്റെ ഭാഗമായി ആരോഗ്യ പ്രവര്ത്തകര് അടുത്തമാസം സര്വകലാശാലകളിലേക്ക് വാക്സിനുമായി എത്തുന്നുമുണ്ട്. പതിനേഴിനും പതിനെട്ടിനും ഇടയില് പ്രായമുളളവര്ക്കാണ് വാക്സിനേഷന് നല്കാന് ഉദ്ദേശിക്കുന്നത്. ആദ്യ വര്ഷ സര്വകലാശാല വിദ്യാര്ത്ഥികളിലാണ് രോഗബാധ കൂടുതലായി കണ്ടു വരുന്നത്. കൂടുതല് പുതിയ ആളുകളുമായി ഇടപഴകേണ്ടി വരുന്നതാണ് രോഗകാരണമെന്നും വിലയിരുത്തപ്പെടുന്നു.
 | 

കൗമാരക്കാരും വിദ്യാര്‍ത്ഥികളും പുതിയ മെനിഞ്ചൈറ്റിസ് വാകിസിനെടുക്കണമെന്ന് നിര്‍ദേശം

ലണ്ടന്‍: വിദ്യാര്‍ത്ഥികളും കൗമാരക്കാരും നിര്‍ബന്ധമായി മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍. ഈ പ്രായക്കാരില്‍ മെനിഞ്ചൈറ്റിസ് രോഗം വ്യാപകമായതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം. ഇതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ അടുത്തമാസം സര്‍വകലാശാലകളിലേക്ക് വാക്‌സിനുമായി എത്തുന്നുമുണ്ട്. പതിനേഴിനും പതിനെട്ടിനും ഇടയില്‍ പ്രായമുളളവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ആദ്യ വര്‍ഷ സര്‍വകലാശാല വിദ്യാര്‍ത്ഥികളിലാണ് രോഗബാധ കൂടുതലായി കണ്ടു വരുന്നത്. കൂടുതല്‍ പുതിയ ആളുകളുമായി ഇടപഴകേണ്ടി വരുന്നതാണ് രോഗകാരണമെന്നും വിലയിരുത്തപ്പെടുന്നു.

ഈ വാക്‌സിന്‍ ജീവന്‍ രക്ഷിക്കുന്നതോടൊപ്പം സ്ഥിരമായ അംഗപരിമിതികളെയും മറികടക്കുമെന്നാണ് ആരോഗ്യവകുപ്പിലെ പ്രതിരോധകുത്തിവയ്പ് മേധാവി ഡോ.മേരി റാംസെ അഭിപ്രായപ്പെടുന്നത്. ജീവന് തന്നെ ഭീഷണിയായ രോഗമാണ് ഇത്. കൂടാതെ രോഗം ഭേദമാകുന്നവരില്‍ അംഗ വൈകല്യങ്ങള്‍ക്കും സാധ്യതയുണ്ട്.

കോളേജ് വിദ്യാഭ്യാസത്തിന് തയാറെടുക്കുന്നവരെല്ലാം തന്നെ ഈ വാക്‌സിന്‍ നിര്‍ബന്ധമായി എടുത്തിരിക്കണമെന്നും അധികൃതര്‍ നിഷ്‌കര്‍ഷിക്കുന്നു. മെനിഞ്ചൈറ്റിസ് രോഗബാധയുണ്ടെന്ന് കണ്ടാല്‍ ഉടന്‍ തന്നെ വിദഗ്ദ്ധ സേവനം തേടണമെന്നും വകുപ്പ് നിര്‍ദേശിക്കുന്നു. തലവേദന, ഛര്‍ദ്ദി, സന്ധിവേദന, പനി, കാലിനും കൈയ്ക്കും തണുപ്പ് എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍. 2009 മുതല്‍ രോഗം വിദ്യാര്‍ത്ഥി സമൂഹത്തിനിടയില്‍ വ്യാപകമായിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. ജോണ്‍ വാട്‌സണ്‍ ചൂണ്ടിക്കാട്ടുന്നു.