വേതന സ്ഥിരത ആവശ്യപ്പെട്ട് ട്യൂബ് റെയില്‍ ഡ്രൈവര്‍മാര്‍ വീണ്ടും സമരത്തില്‍; യാത്രാ ക്ലേശം രൂക്ഷം

ട്യൂബ് റെയില് സമരത്തേത്തുടര്്ന്ന് നഗരത്തിലെ ലക്ഷക്കണക്കിന് യാത്രക്കാര് ദുരിതത്തില്. രാത്രികാല സേവനവേതന വ്യവസ്ഥകളെച്ചൊല്ലി ട്യൂബ് റെയില് ഡ്രൈവര്മാര് കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ തുടങ്ങിയ സമരം തുടരുകയാണ്. അടുത്തമാസം പന്ത്രണ്ട് മുതല് നിലവില് വരുന്ന പുതുക്കിയ സേവന വേതന വ്യവസ്ഥകളാണ് ജീവനക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ പലഭാഗങ്ങളിലായി ജോലി ചെയ്യുന്നവരെ വീട്ടിലെത്തിക്കാന് ഇവര് ശ്രമിച്ചിരുന്നു. എന്നാല് ഇന്ന് ജോലിയ്ക്ക് പോകാനാകാതെ പലരും കുടുങ്ങിയിരിക്കുകയാണ്. നാളെ വരെ സര്വീസുകള് നടത്തില്ലെന്ന് പ്രഖ്യാപനമുണ്ട്. അതു കൊണ്ട് തന്നെ യാത്രക്കാര്ക്ക് ബസുകളിലോ നാഷമല് റെയില് സര്വീസിന്റെ തിരക്കേറിയ ട്രെയിനുകളിലോ ജോലി സ്ഥലങ്ങളിലേക്ക് പോകേണ്ടി വരും. അതേസമയം യാത്രക്കാര് മറ്റ് മാര്ഗങ്ങള് തേടിയതോടെ റോഡ്, റെയില് ഗതാഗത സംവിധാനങ്ങളിലും വന് തിരക്ക് അനുഭവപ്പെടുകയാണ്.
 | 

വേതന സ്ഥിരത ആവശ്യപ്പെട്ട് ട്യൂബ് റെയില്‍ ഡ്രൈവര്‍മാര്‍ വീണ്ടും സമരത്തില്‍; യാത്രാ ക്ലേശം രൂക്ഷം

ലണ്ടന്‍: ട്യൂബ് റെയില്‍ സമരത്തേത്തുടര്‍്ന്ന് നഗരത്തിലെ ലക്ഷക്കണക്കിന് യാത്രക്കാര്‍ ദുരിതത്തില്‍. രാത്രികാല സേവനവേതന വ്യവസ്ഥകളെച്ചൊല്ലി ട്യൂബ് റെയില്‍ ഡ്രൈവര്‍മാര്‍ കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ തുടങ്ങിയ സമരം തുടരുകയാണ്. അടുത്തമാസം പന്ത്രണ്ട് മുതല്‍ നിലവില്‍ വരുന്ന പുതുക്കിയ സേവന വേതന വ്യവസ്ഥകളാണ് ജീവനക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ പലഭാഗങ്ങളിലായി ജോലി ചെയ്യുന്നവരെ വീട്ടിലെത്തിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ന് ജോലിയ്ക്ക് പോകാനാകാതെ പലരും കുടുങ്ങിയിരിക്കുകയാണ്. നാളെ വരെ സര്‍വീസുകള്‍ നടത്തില്ലെന്ന് പ്രഖ്യാപനമുണ്ട്. അതു കൊണ്ട് തന്നെ യാത്രക്കാര്‍ക്ക് ബസുകളിലോ നാഷമല്‍ റെയില്‍ സര്‍വീസിന്റെ തിരക്കേറിയ ട്രെയിനുകളിലോ ജോലി സ്ഥലങ്ങളിലേക്ക് പോകേണ്ടി വരും. അതേസമയം യാത്രക്കാര്‍ മറ്റ് മാര്‍ഗങ്ങള്‍ തേടിയതോടെ റോഡ്, റെയില്‍ ഗതാഗത സംവിധാനങ്ങളിലും വന്‍ തിരക്ക് അനുഭവപ്പെടുകയാണ്.

സമരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് അവസാന ഭൂഗര്‍ഭ ട്രെയിനില്‍ കയറിപ്പറ്റാനായി യാത്രക്കാരുടെ നീണ്ട നിര പ്രധാന സ്റ്റേഷനുകളില്‍ കാണാമായിരുന്നു. ആറരയോടെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ യാത്രക്കാര്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വന്നു. ചെല്‍സി ആതിഥ്യം വഹിക്കുന്ന ഇംഗ്ലീഷ് ചാമ്പ്യന്‍ ഫുട്‌ബോള്‍ കാണാന്‍ വന്ന കളിപ്രേമികളെയും സമരം ബാധിച്ചു. അതേ സമയം സമരത്തിനായുളള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതായാണ് വിവരം. സേവന വേതനവ്യവസ്ഥകളില്‍ തീരുമാനമാകും വരെ പുതിയ രാത്രി സര്‍വീസുകള്‍ തുടങ്ങേണ്ടതില്ലെന്നും തീരുമാനമായിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഇപ്പോള്‍ തന്നെ മാന്യമായ വേതനം നല്‍കുന്നുണ്ടെന്നാണ് മേയര്‍ ബോറിസ് ജോണ്‍സണിന്റെ പ്രതികരണം. പല ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നവരെ സഹായിക്കാനാണ് രാത്രിയിലും സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ പാര്‍ട്ടിയ്ക്ക് പോകുന്നവരെ ഉദ്ദേശിച്ചാണ് രാത്രി സര്‍വീസെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഒരു പൈസ പോലും കൂട്ടി നല്‍കില്ലെന്നും മേയര്‍ വ്യക്തമാക്കുന്നു.

സമരം നാളെ വരെ തുടര്‍ന്നാല്‍ ഏകദേശം 300 മില്യന്‍ പൗണ്ടാണ് നഷ്ടമുണ്ടാകുന്നത്. ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്ക് 500 പൗണ്ട് ബോണസ് നല്‍കുമെന്ന പ്രഖ്യാപനമുണ്ട്. അതേസമയം ആരെയും രാത്രിയില്‍ നിര്‍ബന്ധിച്ച് പണിയെടുപ്പിക്കില്ല. നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓരോ ഡ്യൂട്ടിയ്ക്കും അഡീഷണല്‍ 200 പൗണ്ട്കൂടി ലഭിക്കും. കൂടാതെ മറ്റ് ജീവനക്കാര്‍ക്ക് അടുത്ത ഫെബ്രുവരി മുതല്‍ ബോണസില്‍ 500 പൗണ്ട് വര്‍ദ്ധനയുമുണ്ടാകും.

ഡ്രൈവര്‍മാര്‍ക്ക് 43 അവധി ദിനങ്ങള്‍ ലഭിക്കുന്നുണ്ട്. ആഴ്ചയില്‍ മുപ്പത്തിയാറ് മണിക്കൂര്‍ പണിയെടുക്കുമ്പോള്‍ ഇവര്‍ക്ക് 50,000 പൗണ്ടാണ് ശമ്പളമായി ലഭിക്കുന്നത്. സ്റ്റേഷന്‍ ജീവനക്കാരുടെ അവധിദിനത്തിന്റെ എണ്ണം 52 ആണ്. ഇവര്‍ക്കും രണ്ട് ശതമാനം ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മറ്റ് പൊതുസേവനങ്ങളില്‍ ശമ്പളം വെട്ടിക്കുറയ്ക്കല്‍ നടപടിയാണ് സര്‍ക്കാര്‍ കൈക്കൊളളുന്നത്. ആഴ്ചയില്‍ നാല് ദിവസം അവധി വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം.