യുകെയും ഫ്രാന്‍സും കാലേയ് സുരക്ഷാ ഉടമ്പടിയില്‍ ഒപ്പുവയ്ക്കും

കാലേയ് അഭയാര്ത്ഥി പ്രശ്നം പരിഹരിക്കുന്നതിന് സുരക്ഷാ ഉടമ്പടി രൂപീകരിക്കാന് യുകെയും ഫ്രാന്സും തീരുമാനിച്ചു. വ്യാഴാഴ്ച ചേരുന്ന യോഗത്തില് ഇരു രാജ്യങ്ങളിലേയും മന്ത്രിമാര് ഉടമ്പടിയില് ഒപ്പു വയ്ക്കും. ഫ്രഞ്ച് അതിര്ത്തി പട്ടണമായ കാലേയില് വച്ചാണ് യോഗം. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി തെരേസ മേയ്, ഫ്രഞ്ച് ആഭ്യന്തര സെക്രട്ടറി ബെര്നാര്ഡ് കാസനൂവ് എന്നിവരാണ് ഉടമ്പടിയില് ഒപ്പുവയ്ക്കുന്നത്. അഭയാര്ത്ഥി പ്രശ്നം രൂക്ഷമായ കാലേയിലെ യൂറോടണല് പ്രദേശം ഇരുവരും സന്ദര്ശിക്കുമെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 | 

യുകെയും ഫ്രാന്‍സും കാലേയ് സുരക്ഷാ ഉടമ്പടിയില്‍ ഒപ്പുവയ്ക്കും

ലണ്ടന്‍: കാലേയ് അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കുന്നതിന് സുരക്ഷാ ഉടമ്പടി രൂപീകരിക്കാന്‍ യുകെയും ഫ്രാന്‍സും തീരുമാനിച്ചു. വ്യാഴാഴ്ച ചേരുന്ന യോഗത്തില്‍ ഇരു രാജ്യങ്ങളിലേയും മന്ത്രിമാര്‍ ഉടമ്പടിയില്‍ ഒപ്പു വയ്ക്കും. ഫ്രഞ്ച് അതിര്‍ത്തി പട്ടണമായ കാലേയില്‍ വച്ചാണ് യോഗം. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി തെരേസ മേയ്, ഫ്രഞ്ച് ആഭ്യന്തര സെക്രട്ടറി ബെര്‍നാര്‍ഡ് കാസനൂവ് എന്നിവരാണ് ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നത്. അഭയാര്‍ത്ഥി പ്രശ്‌നം രൂക്ഷമായ കാലേയിലെ യൂറോടണല്‍ പ്രദേശം ഇരുവരും സന്ദര്‍ശിക്കുമെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കരാര്‍ ഒപ്പു വച്ചശേഷം ഫ്രഞ്ച് ആഭ്യന്തരമന്ത്രി കാസനൂവ് ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെസിയറുമായി കൂടിക്കാഴ്ചയ്ക്ക് ബെര്‍ലിനിലേക്ക് പോകും. യൂറോപ്പിലെ കുടിയേറ്റ നയങ്ങളേക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യാത്രയെന്നാണ് വിവരം. ബ്രിട്ടന്‍-ഫ്രാന്‍സ് അതിര്‍ത്തിയിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയാണ് പുതി ഉടമ്പടിയുടെ ലക്ഷ്യം. ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ചാനല്‍ ടണലിലൂടെ എത്തുന്ന ലോറികളിലും മറ്റ് വാഹനങ്ങളിലും ഒളിച്ചിരുന്ന് ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. യൂറോടണലിലൂടെയുള്ള ട്രെയിനുകളിലും ഒളിച്ചു കടക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അഭയാര്‍ത്ഥി പ്രവാഹത്തിനു പിന്നിലുള്ള മനുഷ്യ കള്ളക്കടത്തു സംഘങ്ങളെ കുരുക്കാനും അശരണരായവര്‍ക്ക് മനുഷ്യത്വപരമായ സഹയം എത്തിക്കുന്നതിനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.

ജൂണ്‍ മുതല്‍ ആരംഭിച്ച അഭയാര്‍ത്ഥി പ്രവാഹത്തിനിടെയുണ്ടായ അപകടങ്ങളിലും സംഘര്‍ഷങ്ങളിലും ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. പ്രശ്‌നം രൂക്ഷമായിരുന്ന ജൂലൈയില്‍ രണ്ടു രാത്രികളിലായി അതിര്‍ത്തി മുറിച്ചു കടക്കാന്‍ രണ്ടായിരം ശ്രമങ്ങളുണ്ടായിട്ടുണ്ട്.

അതിര്‍ത്തിയിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ 22 മില്യണ്‍ പൗണ്ടാണ് ബ്രിട്ടന്‍ വാഗ്ദാനം ചെയ്യുന്നത്. ഡേവിഡ് കാമറൂണും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാണ്ടേയും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ധാരണയായിരുന്നു. കൂടുതല്‍ സുരക്ഷാ വേലികള്‍ നിര്‍മിക്കുകയും തെരച്ചില്‍ സംഘങ്ങളെ നിയോഗിക്കുകയും സിസിടിവി കാമറകളും ഇന്‍ഫ്രാ റെഡ് ഡിറ്റക്ടറുകളും ഫ്‌ളഡ്‌ലൈറ്റുകളും സ്ഥാപിക്കുകയുമൊക്കെയായിരുന്നു ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന ആശയങ്ങള്‍. ഈ മുന്‍കരുതലുകള്‍ ഫലവത്തായതോടെ കഴിഞ്ഞയാഴ്ച മുതല്‍ അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു.