ബ്രിട്ടനിലെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസില്‍ ചീഫ് ഇക്കണോമിസ്റ്റായി ഇന്ത്യന്‍ വംശജന്‍ നിയമിതനായി

ബ്രിട്ടനിലെ ഫോറിന് ആന്ഡ് കോമണ്വെല്ത്ത് ഓഫീസില് മുഖ്യ സാമ്പത്തിക വിദഗ്ദ്ധനായി ഇന്ത്യന് വംശജന് നിയമിതനായി.
 | 
ബ്രിട്ടനിലെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസില്‍ ചീഫ് ഇക്കണോമിസ്റ്റായി ഇന്ത്യന്‍ വംശജന്‍ നിയമിതനായി

ലണ്ടന്‍: ബ്രിട്ടനിലെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസില്‍ മുഖ്യ സാമ്പത്തിക വിദഗ്ദ്ധനായി ഇന്ത്യന്‍ വംശജന്‍ നിയമിതനായി. മുംബൈയില്‍ ബ്രിട്ടീഷ് കമ്മീഷണറായിരുന്ന കുമാര്‍ അയ്യരാണ് സുപ്രധാന സ്ഥാനത്ത് എത്തിയിരിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപീകരിക്കുന്ന വിദേശ നയത്തിന് സാമ്പത്തിക വിശകലങ്ങളും പഠനങ്ങളും നടത്തുന്നത് ചീഫ് ഇക്കണോമിസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധരാണ്.

ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനും ബ്ലാക്ക്, ഏഷ്യന്‍, വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള ആളുമാണ് കുമാര്‍ അയ്യര്‍. തമിഴും ഹിന്ദിയും സംസാരിക്കുന്നതിനാലാണ് ഇന്ത്യന്‍ ഹൈകമ്മീഷണറായും സൗത്ത് ഏഷ്യയിലെ ഇക്കണോമിക്‌സ്, ട്രേഡ് ആന്‍ഡ് കൊമേഴ്‌സ്യല്‍ അഫയേഴ്‌സ് ഡയറക്ടര്‍ ജനറലായി നിയമിക്കാനും കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

ഹാര്‍വാര്‍ഡ്, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ കുമാര്‍ അയ്യര്‍ നിലവില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസര്‍ കൂടിയാണ്.