വയസ്സ് 24; തൂക്കം 299 കിലോ!

അംബർ എന്ന യുവതിയുടെ പ്രായം 24. പക്ഷേ തൂക്കം 299 കിലോഗ്രാം. ട്രൗഡേലിലെ ഒറിഗണിൽ മാതാപിതാക്കൾക്കും ബോയ്ഫ്രണ്ടിനുമൊപ്പമാണ് താമസം.
 | 
വയസ്സ് 24; തൂക്കം 299 കിലോ!

 

ന്യൂയോർക്ക്: അംബർ എന്ന യുവതിയുടെ പ്രായം 24. പക്ഷേ തൂക്കം 299 കിലോഗ്രാം. ട്രൗഡേലിലെ ഒറിഗണിൽ മാതാപിതാക്കൾക്കും ബോയ്ഫ്രണ്ടിനുമൊപ്പമാണ് താമസം. വൃത്തികെട്ട ഭീകരസത്വത്തെ പോലെയാണ് താനെന്നാണ് അംബർ സ്വയം വിലയിരുത്തുന്നത്.

അടുത്തമാസം ആരംഭിക്കുന്ന ടി.എൽ.സി റിയാലിറ്റി ഷോയുടെ ഭാഗമാകാനൊരുങ്ങുകയാണ് അംബർ. പരമ്പരയുടെ തുടർച്ചയായി ഉദരസംബന്ധമായ (ഗാസ്ട്രിക് ബൈപാസ് സർജറി) ശസ്ത്രക്രിയയ്ക്കും ഇവർ വിധേയയാകും.

യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇടയ്ക്ക് പഠനം ഉപേക്ഷിച്ച അംബർ പിന്നീട് ജോലിയും ഉപേക്ഷിക്കുകയുണ്ടായി. നിൽക്കാനും മറ്റും ബുദ്ധിമുട്ടുള്ളതാണ് ജോലി നിർത്തിയത്. കൂടാതെ പുറം വേദനയും കാലു വേദനയും കലശലാണ്. അമിതമായി ആഹാരം കഴിക്കുന്നത് വഴി താൻ സ്വയം അപകടത്തിൽ ചാടുകയാണെന്ന് അറിയാം. എന്നാലും പെട്ടുപോയ അവസ്ഥയാണിതെന്ന് യുവതി പറയുന്നു. ഭാരക്കൂടുതൽ പല ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും താൻ സ്വയം പരാജയപ്പെട്ടതായും തോന്നാറുണ്ടെന്നാണ് അംബർ പറയുന്നത്.

അംബറിനെ കൂടാതെ അമിതവണ്ണമുള്ള മറ്റ് ഏഴ് പേരെ കൂടി റിയാലിറ്റി ഷോയിലൂടെ അവതരിപ്പിക്കുന്നുണ്ട്. തടികുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് ഇവരും.