അനധികൃത കുടിയേറ്റം: യുഎസില്‍ 68 ഇന്ത്യക്കാര്‍ അറസ്റ്റില്‍

അനധികൃതമായി യുഎസില് എത്തിയ 68 ഇന്ത്യക്കാരെ കസ്റ്റഡിയിലെടുത്തുവെന്ന് റിപ്പോര്ട്ട്. രേഖകളില്ലാതെ അതിര്ത്തി കടന്ന് എത്തിയവരാണ് പിടിയിലായത്. ഈ വര്ഷം ഇതുവരെ 68 പേരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 30 ദിവസത്തിനുള്ളിലാണ് ഇതില് പകുതിപേരും പിടിയിലായതെന്ന് യുഎസ് ഇമിഗ്രേഷന് ആന്ഡ് കസ്റ്റംസ് എന്ഫോഴ്സ്മെന്റ് വിഭാഗം (ഐസിഇ) അറിയിച്ചു.
 | 
അനധികൃത കുടിയേറ്റം: യുഎസില്‍ 68 ഇന്ത്യക്കാര്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: അനധികൃതമായി യുഎസില്‍ എത്തിയ 68 ഇന്ത്യക്കാരെ കസ്റ്റഡിയിലെടുത്തുവെന്ന് റിപ്പോര്‍ട്ട്. രേഖകളില്ലാതെ അതിര്‍ത്തി കടന്ന് എത്തിയവരാണ് പിടിയിലായത്. ഈ വര്‍ഷം ഇതുവരെ 68 പേരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 30 ദിവസത്തിനുള്ളിലാണ് ഇതില്‍ പകുതിപേരും പിടിയിലായതെന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം (ഐസിഇ) അറിയിച്ചു.

പിടിയിലായവരില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ളവരാണെന്ന് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ ഡയറക്ടര്‍ സാത്‌നം സിങ് ചഹാല്‍ പറഞ്ഞു. രേഖകളില്ലാതെ കുടിയേറിയവരെ പിടിച്ചാല്‍ അവരെ തടവില്‍ പാര്‍പ്പിക്കുകയാണ് പതിവ്. ഇവര്‍ കുറ്റക്കാരല്ലെന്നു കണ്ടെത്താന്‍ ചിലപ്പോള്‍ മാസങ്ങള്‍ വേണ്ടിവരും. കുറ്റക്കാരല്ലെന്നു തെളിഞ്ഞാല്‍ അവരെ യുഎസില്‍ തുടരാന്‍ അനുവദിക്കും. മറിച്ചാണെങ്കില്‍ നാടുകടത്തും.